ഹമാസ് ഭീകരാക്രമണത്തെ നിരുപാധികം പിന്തുണച്ച സിപിഎം നേതാവ് എം.സ്വരാജിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. ഹമാസ് എന്തുതന്നെ ചെയ്താലും പാലസ്തീനെ തള്ളിപ്പറയുകയില്ലെന്ന് വ്യക്തമാക്കുന്നതാണ്
സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാലസ്തീനികൾ ഇതുവരെ എന്തു ചെയ്തിട്ടുണ്ടെങ്കിലും, ഇനിയങ്ങോട്ട് എന്ത് ചെയ്താലും അവർ നിരപരാധികളാണ് എന്നായിരുന്നു ഹമാസ് ഭീകരാക്രമണത്തെ ന്യായികരിച്ച എം സ്വരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മനുഷ്യർ മനുഷ്യരെ കൂട്ട കുരുതി നടത്തുന്ന എല്ലാ യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇടയിൽ ഉത്തരവാദിത്വപ്പെട്ടവർ എന്ന് സാധാരണ മനുഷ്യർ തെറ്റിദ്ധരിക്കുന്ന രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലിരിക്കുന്നവർ ഏതെങ്കിലും പക്ഷം പിടിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയാൽ മതി…
ഏത് യുദ്ധവും ഏത് കലാപവും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ശരിയായി തോന്നും…ഉദാഹരണത്തിന് ഒരു കഥയോ,കവിതയോ നിരത്തിയാൽ മതി…മനുഷ്യത്വവും നിഷ്പക്ഷതയും സമാധാനവും നശിക്കാൻ അതൊരു മാതൃകയാവും…എല്ലാ അരാജുകളും സ്വരാജുകാളാവും..എല്ലാ സ്വാരാജുകളും അരാജുകളുമാവും…ശുഭം..🙏🙏🙏❤️❤️❤️
Leave a Reply