എയർഹോസ്റ്റസ് ആകാൻ ആഗ്രഹിച്ച ഗോപിക പരാചയങ്ങൾക്കൊടുവിൽ ജീവിതം തിരിച്ചുപിടിച്ചു

in post

മലയാളികളുടെ പ്രിയ നായികയാണ് ഗോപിക, നമ്മളുടെ വീട്ടിലെ ഒരു കുട്ടി എന്നരീതിയിൽ മലയാളി പ്രേക്ഷകർ ഏറെ സ്നേഹിച്ച താരം ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്, ഗോപിക എന്നറിയപെടുന്നതെങ്കിലും താരത്തിന്റെ യഥാർത്ഥപേര് ഗേളി ആന്റോ എന്നാണ്, കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ഒല്ലൂർ എന്ന സ്ഥലത്താണ് ജനിച്ചത്, അച്ഛൻ ആന്റോ ഫ്രാൻസിസ്, ‘അമ്മ ടെസ്സി ആന്റോ, താരത്തിന് ഒരു സഹോദരിയാണ് ഉള്ളത് പേര് ഗ്ലിനി എന്നാണ്.

ഒല്ലൂര്‍ സെ. റാഫേല്‍ സ്കൂളിലും, പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയിലുമായാണ് താരം വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. പഠന സമയത്ത് അവർ മിസ് കോളേജ് ആയിരുന്നു… തന്റെ പഠനം പൂർത്തിയാക്കി ഒരു എയർ ഹോസ്റ്റസ് ആകാനായിരുന്നു താരത്തിന്റെ ലക്ഷ്യം ആ സമയത്താണ് താരത്തിന് സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നത്….


താനൊരു സിനിമ നടിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലന്നും ഗോപിക പറയുന്നു, പക്ഷെ നിരവധി അവാർഡുകൾ താരം കരസ്ഥമാക്കിയിരുന്നു, ഒരു നടി എന്നതിലുപരി മികച്ച ഒരു നർത്തകികൂടിയായണ് ഗോപിക, തന്റെ ശബ്ദം തന്നെയെന്നു ഗോപിക സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതും, അത് അവരുടെ ഒരു വലിയ വിജയമായിരുന്നു എന്നുതന്നെ പറയാം.

ജയസൂര്യ വിനീത് എന്നിവർ നായകനായ പ്രാണായമണിത്തൂവൽ എന്ന ആചിത്രത്തിലോടെയാണ് ഗോപിക സിനിമയിൽ എത്തുന്നത്, പക്ഷെ ആ സിനിമ പറയത്തക്ക വിജയം നേടിയിരുന്നില്ല, എന്നിരുന്നാലും ഗോപിക ആ ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ടു അതിനു ശേഷം താരം ഫോർ ദ പീപ്പിൾ എന്ന ചിത്രം ഗോപികയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവ് എന്നുതന്ന പറയാം….

ആ ചിത്രം മിക്ക ഭാഷകളിലേക്കും മൊഴിമാറ്റി എത്തിയിരുന്നു, കൂടത്തെ ലജ്ജാവതിയെ എന്ന ഗാനം സൂപ്പർ ഹിറ്റാകുകയും ചെയ്തു, ആ കാലഘട്ടത്തിൽ കേരളത്തിൽ ഒരു തരംഗം ശ്രിട്ടിച്ച ഗാനമായിരുന്നു ലജ്ജാവതിയെ… അതിനു ശേഷം തമിഴിൽ ചേരൻ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിൽ ഗോപിക ശ്രദ്ധിക്കപ്പെട്ടിരുന്നു… അതിനു ശേഷം തെലുങ്കുവിലും കന്നടയിലും അവർ ചിത്രങ്ങൾ ചെയ്തിരുന്നു..
പക്ഷെ അതൊന്നും അത്ര വിജയം കണ്ടിരുന്നില്ല.. മേജര്‍ രവി സംവിധാനം ചെയ്ത ഈ സിനിമ കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സൈനികന്റെ കഥയാണ് പറയുന്നത്.

ആകെ കുറച്ചു സീനില്‍ മാത്രമേ താരം പ്രത്യക്ഷപ്പെട്ടോളൂ എങ്കിലും അത് വീണ്ടും ഗോപികയെ മലയാളികളോട് അടുപ്പിച്ചു. 2008 ജൂലൈ 17 ന് അയര്‍ലണ്ടില്‍ ജോലി നോക്കുന്ന അജിലേഷ്നെ വിവാഹം ചെയ്തു. സിനിമ ജീവിതം വിവാഹത്തോടെ നിര്‍ത്തുവാന്‍ തീരുമാനിക്കുകയും അയര്‍ലണ്ടില്‍ അജിലേഷിനോടൊപ്പം താമസിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഗോപികയ്ക്ക് ഇപ്പോള്‍ രണ്ടു മക്കളാണ് ഉള്ളത്. ആമി, എയിഡന്‍ എന്നാണ് മക്കളുടെ പേര്. ഭാര്യ അത്ര പോരാ എന്ന ചിത്രത്തിലൂടെ താരം തിരിച്ചു വന്നിരുന്നു. ഇപ്പോള്‍ താരം ഓസ്‌ട്രേലിയലിലാണ് താമസം.

Actress Gopika Latest Photos

ALSO READ ആദ്യം ഒരു ചുമ ആയിരുന്നു.. പക്ഷേ പിന്നെ ആണ് സംഭവം പുറത്ത് വന്നത്.. ചുമ കാര്യമാക്കാതെ കൊണ്ട് നടന്നു, സ്‌കാനിംഗിന് ശേഷമാണ് അസുഖം എന്താണെന്ന് തിരിച്ചറിഞ്ഞത്.. ബീന ആന്റണിക്ക് സംഭവിച്ചത്

Leave a Reply

Your email address will not be published.

*