സീരിയൽ പ്രേമികളുടെ ഇഷ്ടപെട്ട താരമാണ് നടി അമൃത നായർ. സോഷ്യൽ മീഡിയയിൽ ഒട്ടേറെ പ്രേക്ഷക ഹൃദയങ്ങൾ സ്വന്തമാക്കിയ താരം ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് ആരാധകർക്ക് സുപരിചിതയായത്. എന്നാൽ താരം കുടുംബവിളക്കിൽ നിന്നും
ഇടക്കുവെച്ച് പിൻവാങ്ങിയെങ്കിലും സ്വന്തം യൂ ടൂബ് ചാനലിലൂടെ ആരാധകർക്കിടയിൽ സ്ഥിരം വിശേഷങ്ങളുമായി എത്താറുണ്ട് താരം. വളരെ വ്യത്യസ്തമായ വീഡിയോകളാണ് താരം ചാനലിലൂടെ പങ്കുവെക്കാറുള്ളത്. ഇതേപോലെ തന്നെ പുതിയ
വീഡിയോയിൽ തന്റെ വീടും പരിസരവുമാണ് അമൃത പ്രേക്ഷകരെ കാണിച്ചിരിക്കുന്നത്. താരം തന്നെ മുറ്റമടിക്കുന്നതും മുഴുവൻ പരിസരവും വൃത്തിയാക്കുന്നതും. ടൗണിൽ അല്ലാതെ വലിയയൊരു നാട്ടിൻപുറവും പരിസരവുമാണ് അമൃത തന്റെ യൂട്യൂബ് ചാനലിലൂടെ
പങ്കുവെച്ചിട്ടുള്ളത്. കാടുപ്രദേശത്തൂടെ ആണ് അമൃതയുടെ യാത്ര. നാട്ടിലെ ഒരു കനാലും അമൃത പ്രേക്ഷകർക്കായി കാണിച്ചിട്ടുണ്ട്. അവിടെയാണ് അമൃതയും വീട്ടുകാരും തുണിയലക്കുന്നതും. താരം ഒട്ടും ജാടയില്ലാതെ സ്വന്തം വീടും നാടുമൊക്കെ
പ്രേക്ഷകർക്ക് കാണിച്ചുകൊടുത്ത അമൃതക്ക് കമന്റ്റ് ബോക്സ് നിറയെ കയ്യടികളാണ്. താരം വലിയ സെലിബ്രെറ്റി ആയാലും നമ്മൾ വളർന്ന വീടും നാടുമൊന്നും മറക്കാൻ പാടില്ലെന്ന സന്ദേശം കൂടിയാണ് അമൃത നൽകുന്നതെന്ന് ഒരു പ്രേക്ഷകന് കുറിച്ചിട്ടുണ്ട്.

നാട്ടിൻപുറത്തുള്ള ആളുകളും എല്ലാവരും കുളിക്കാൻ ആശ്രയിക്കുന്ന കുളം പോലും താരം കാണിച്ചിട്ടുണ്ട്. ഒരിക്കലും വറ്റാത്ത ആ കുളത്തെക്കുറിച്ചൊക്കെ പറയുമ്പോൾ അമൃതക്ക് വലിയ സന്തോഷമാണ് . നമ്മുക്ക് ഓർത്തെടുക്കാൻ നമ്മളുടെ കുട്ടികാലത്തെ ഒട്ടനവധി

നല്ല ഓർമ്മകൾ ഉണ്ടാകും എന്നും താരം പറയുന്നു. ഈ വീഡിയോ അമൃതയുടെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അമൃതയെ പോലെ ഒരു നടി ഇങ്ങനെ ഒരു നാട്ടിൻ പുറത്താണോ താമസിക്കുന്നത് എന്ന് പലർക്കും സംശയം തോന്നും.എന്നാൽ വളരെ അതികം

നല്ല പോസിറ്റീവ് കമന്റുകൾ തന്നെയാണ് ഈ വിഡിയോയോക്കു താരത്തിന് ലഭിച്ചിരിക്കുന്നത്.താരം ഈ വീഡിയോ പങ്കുവച്ചപ്പോൾ തന്നെ ഒട്ടനവധി ആളുകൾ ലൈക് കൊടുത്തിട്ടുണ്ട്.അതുകൊണ്ടു തന്നെ വീഡിയോ വളരെപ്പെട്ടന്ന് തന്നെ വൈറൽ അവുടെയും ചെയ്തു.
കടപ്പാട്