
മലയാളികൾക്ക് സുപരിചിതമായ ഗായികയാണ് അഭയ ഹിരൺമയി.സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചില സ്വകാര്യ കാര്യങ്ങളെ കുറിച്ചും ഗായിക തുറന്നു പറയുന്നുണ്ട്.അമ്മയടക്കമുള്ള വീട്ടിലെ പ്രകത്ഭരായ പാട്ടുകാര്‍ക്കിടയില്‍ താനൊരു മികച്ച ഗായിക അല്ലല്ലോ എന്ന തോന്നല്‍ അഭയയ്ക്ക് ഉണ്ടായിരുന്നുവത്രെ. ജനച്ചതും വളര്‍ന്നതും, കുറേക്കാലം ജീവിച്ചതും എല്ലാം സംഗീതത്തിലാണ്. ഇപ്പോള്‍ തനിക്ക്
ഏറ്റവും വലിയ പിന്തുണ തരുന്നതും സംഗീതമാണെന്ന് അഭയ ഹിരണ്‍മയി പറയുന്നു. ജീവിതത്തില്‍ നേടിയതെല്ലാം, ഫൈറ്റ് ചെയ്തത് നേടിയതാണെന്നും അഭയ പറഞ്ഞു. അമ്മ കുറച്ചുകൂടെ പഴയ ജനറേഷനാണ്. എന്റെ ഡ്രസ്സിങ് സ്റ്റൈലൊന്നും അമ്മയ്ക്ക് അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. ആദ്യത്തെ കുട്ടി, തനിക്കിഷ്ടമുള്ളത് പോലെ വസ്ത്രം ധരിക്കണം എന്ന് അമ്മ ആഗ്രഹിച്ചിരിക്കാം. പക്ഷെ അപ്പോള്‍ എന്റെ
ഇഷ്ടമോ? ഒരിക്കല്‍ അമ്മയുടെ ആഗ്രഹത്തിന് അനുസരിച്ച് വസ്ത്രം ധരിച്ചാല്‍, അടുത്ത തവണ എനിക്കിഷ്ടമുള്ളത് ധരിക്കും എന്ന് ഞാന്‍ പറയും, അങ്ങനെ പറഞ്ഞ് നേടിയതാണ് എല്ലാം എന്ന് താരം
പറയുന്നുണ്ട്.കൈയ്യില്ലാത്ത വസ്ത്രം ധരിച്ചാല്‍, അത് മാന്യതക്കുറവാകുന്നതായി തോന്നുന്ന ചിലരുണ്ട്. അവര്‍ പറയുമ്പോഴാണ് അമ്മയ്ക്ക് കുറച്ചുകൂടെ പ്രശ്‌നമായി തോന്നുന്നത്. അവളെന്താണ് ഇങ്ങനെ മാന്യമല്ലാത്ത വസ്ത്രം
ധരിച്ച് നടക്കുന്നത് എന്ന് നാല് പേര് ചോദിച്ചാല്‍, എന്റെ മകള്‍ ചീത്തയായി പോകുമോ എന്ന ടെന്‍ഷനാണ് അമ്മയ്ക്ക്. ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലേക്ക് പോയപ്പോഴും അതേ ടെന്‍ഷനായിരുന്നു. വിവാഹം കഴിക്കാതെ മറ്റൊരാള്‍ക്കൊപ്പം ജീവിക്കുന്നതിനെ കുറിച്ച് മറ്റുള്ളവര്‍ പലതും പറയുമ്പോഴാണ്
അമ്മയ്ക്ക് ആധി. എന്റെ ഇഷ്ടങ്ങള്‍ ഞാന്‍ ഫൈറ്റ് ചെയ്ത് തന്നെ നേടിയതാണ്. പതിനാല് വര്‍ഷം ഗോപി
സുന്ദറിനൊപ്പം ജീവിച്ചതില്‍ എനിക്ക് കുറ്റബോധമില്ല, അത് സക്‌സസ് ആയിരുന്നു. ലിവിങ് റിലേഷന്‍ എന്നല്ല, മറ്റേതൊരു റിലേഷനാണെങ്കിലും മരണം വരെ പോകാം, അല്ലെങ്കില്‍ ചിലപ്പോള്‍ ഇടയ്ക്ക് വച്ച് പിരിഞ്ഞേക്കാം എന്ന രണ്ട് അവസാനങ്ങള്‍ മാത്രമേയുള്ളൂ. എന്നെങ്കിലും പിരിഞ്ഞാല്‍, അത് മാന്യമായിട്ട് തന്നെയായിരിക്കണം എന്ന് ഞാന്‍ ആദ്യമേ തീരുമാനിച്ചിരുന്നു. അതില്‍ പരസ്പരം കുറ്റപ്പെടുത്തലുകളോ, പഴിചാരലുകളോ ഉണ്ടായിരിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ 14 വര്‍ഷം ഒന്നിച്ച് ജീവിച്ചതിന് അര്‍ത്ഥമില്ലാതെ പോകും
.
Leave a Reply