എന്റെ ഫോട്ടോഷൂട്ടുകൾ കണ്ടിട്ടാണ് പലരും വിളിക്കുന്നത്. ഞാൻ ഡേറ്റ് കൊടുത്തതിന് ശേഷം ചിലർ കുളിസീനുകൾ ഉൾപ്പെടുത്തും… സാധിക വേണുഗോപാൽ

in post

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സാധിക വേണുഗോപാൽ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. നടി എന്നത് കൂടാതെ മോഡലും അവതാരകയുമൊക്കെയായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം.

പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് സാധിക രംഗത്ത് എത്താറുണ്ട്. മാത്രമല്ല മോശം കമന്റുകൾക്കും മറ്റും തക്കതായ മറുപടിയും നടി നൽകാറുണ്ട്. ഇപ്പോഴിതാ മോഡലിങ്ങിലും അഭിനയത്തിലുമുള്ള വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് സാധിക.

കൂടാതെ തമിഴ് സിനിമയിൽ നിന്നും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെങ്കിൽ പ്രാധാന കഥാപാത്രം ആക്കാം എന്ന് പറഞ്ഞുള്ള ഓഫറുകൾ വരാറുണ്ടെന്നും സാധിക തുറന്നു പറയുന്നു. ‘സംസ്‌കാരത്തെയും പ്രൊഫഷനെയും ഒരിക്കലും കൂട്ടികുഴക്കരുത്. ചില ആൾക്കാർ പറയുന്നത് കേൾക്കാറുണ്ട്, മാ റ് മറയ്ക്കാൻ വേണ്ടി സമരം ചെയ്ത സ്ഥലത്താണ് ഇപ്പോൾ മാ റ് തുറന്നു കാണിക്കുന്നത് എന്നൊക്കെ.

അതൊക്കെ ഓരോരുത്തരുടെയും താല്പര്യങ്ങളാണ്. ഇവിടെ എന്റെ പ്രൊഫെഷനാണ് ഞാൻ ചെയ്യുന്നത്. നമ്മൾ മറ്റൊരാൾക്ക് ഉപദ്രവം ഉണ്ടാക്കാത്തിടത്തോളം കാലം നമ്മളെ മറ്റൊരാൾക്കും ജഡ്ജ് ചെയ്യണ്ട കാര്യമില്ലെന്നാണ് ഞാൻ കരുതുന്നത്. ഞാൻ പ്രൊഫെഷനെ പ്രൊഫെഷനായി എടുക്കുന്ന ആളാണ്.

ഇത്തരം കഥാപാത്രങ്ങളെ ചെയ്യൂ എന്നൊന്നും ഞാൻ പറയാറില്ല. പക്ഷെ അനാവശ്യമായി രംഗങ്ങൾ ചേർക്കുമ്പോൾ ഞാൻ പറയാറുണ്ട്. ചില ഷോർട്ട് ഫിലിമുകളൊക്കെ വരുമ്പോൾ ഞാൻ അത് കമ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ ചിലർ കുളിസീനുകൾ ഒക്കെ ഉൾപ്പെടുത്താറുണ്ട്.

അത് കാണുമ്പോൾ ഞാൻ പറയാറുണ്ട് അതിന്റെ ആവശ്യം ഇല്ലെന്ന് കഥയ്ക്ക് ആവശ്യമാണെങ്കിൽ അത് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല, പക്ഷേ ഞാൻ എടുത്തതുകൊണ്ട് അത് ഉൾപ്പെടുത്തേണ്ട കാര്യമില്ല. എന്റെ ഫോട്ടോഷൂട്ടുകൾ കണ്ടിട്ടാണ് പലരും വിളിക്കുന്നത്. ഫോട്ടോഷൂട്ട് പോലെ അല്ല ഇത്തരം

സീനുകൾ ചെയ്യുന്നത്. ഫോട്ടോഷൂട്ട് ഒരു കംഫർട്ട് സോണിലാണ്. നാല് പേരെ ഉണ്ടാവൂ. വസ്ത്രം എങ്ങോട്ടെങ്കിലുമൊക്കെ മാറിയാൽ നമുക്ക് അറിയാൻ കഴിയും. ശ്രദ്ധിക്കാൻ കഴിയും. എന്നാൽ അഭിനയിക്കുമ്പോൾ അങ്ങനെയല്ല. എനിക്ക് കംഫർട്ടബിൾ ആയ രീതിയിൽ ഉള്ളതൊക്കെ ചെയ്യാറുണ്ട്

ALSO READ പതിനായിരങ്ങൾ അദ്ദേഹത്തിനൊപ്പം ഉണ്ടാകും ! സുരേഷ് ഗോപിയെ മൂക്കിൽ കയറ്റാനും വലിയ താമ്ര പത്രം ഒരുക്കികൊടുക്കാനും കോഴിക്കോട് പോലീസ് ഉദ്യോഗസ്ഥർ മുന്നോട്ട് വരുന്നു ! ശോഭാ സുരേന്ദ്രൻ !

Leave a Reply

Your email address will not be published.

*