എന്റെ ജീവിതത്തിൽ തുടരാൻ ഞാൻ ആരെയും നിര്ബന്ധിക്കില്ല, ലേഖ ശ്രീകുമാറിന്റെ പോസ്റ്റ് കണ്ട് അമ്പരന്ന് മലയാളികൾ

in post

ഗായകൻ എംജി ശ്രീകുമാറും അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ലേഖ യൂട്യൂബ് ചാനലിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്. നേരത്തെ മകളുള്ള കാര്യം ലേഖ പറഞ്ഞിരുന്നു.

തനിക്ക് ജീവിതത്തിൽ മറച്ച് പിടിക്കാൻ ഒന്നുമില്ലെന്നും ഒരു മകളുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നുമായിരുന്നു ലേഖ പറഞ്ഞത്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു സ്റ്റാറ്റസ് ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.അർത്ഥവത്തായ വരികൾ ആണ് ലേഖ പങ്കിട്ടത്.

എന്റെ ജീവിതത്തിൽ ഒരാൾ തുടരാൻ വേണ്ടി ഇന്നുവരെയും അപേക്ഷിച്ചിട്ടില്ല. നമ്മുടെ ജീവിതത്തിൽ തുടരുന്നതും, പോകുന്നതും അവരുടെ തെരെഞ്ഞെടുപ്പ് മാത്രമാണ്. അവർ തുടർന്നാൽ ഞാൻ അവർക്ക് ആ വില
നൽകും. ഇനി തുടരാൻ താത്പര്യമില്ലെങ്കിൽ അവരുടെ ആ തീരുമാനത്തെയും ഞാൻ ബഹുമാനിക്കും, പക്ഷേ ഒരിക്കലും ഞാൻ അവരെ ശല്യപടുത്തുകയില്ല”, എന്നാണ് ഫേസ്ബുക്ക് സ്റ്റാറ്റസിൽ പറയുന്നത്.

ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം എന്ന് പലപ്പോഴും ലേഖ പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ കൂടുതൽ സ്നേഹം കിട്ടിയ നിമിഷങ്ങൾ ആയിരുന്നു അതെല്ലാം. എന്താണ് സ്നേഹമെന്നു മനസിലാക്കിച്ചത് ഇദ്ദേഹമാണ്.

മൊത്തത്തിൽ എന്നെ നന്നായി കെയർ ചെയ്യുമെന്നും ലേഖ പറഞ്ഞിട്ടുണ്ട്. ദീർഘനാളത്തെ ലിവ് ഇൻറിലേഷനിൽ ആയിരുന്ന ശേഷമാണ് ഇരുവരും വിവാഹിതരായത്. മറ്റുള്ളവർക്ക് കൂടി മാതൃകയാക്കാവുന്ന ദാമ്പത്യമാണ് ഇരുവരുടെയും.

ALSO READ ലിയോ വരുന്നതോടെ കണ്ണൂര്‍ സ്‌ക്വാഡിന്റെ കാര്യത്തില്‍ തീരുമാനമാകും; നൂറ് കോടി കളക്ഷനായി മമ്മൂട്ടി ഇനിയും കാത്തിരിക്കണം. ഒരു കൂട്ടർ പറയുന്ന കാര്യങ്ങൾ ഇങ്ങനെ

Leave a Reply

Your email address will not be published.

*