എന്റെ ഉള്ളിലെ വേദന മറന്ന് റീച്ചാർജ്ജ് ആയി വരാൻ കുറച്ച് സമയമെടുക്കും- അമൃത സുരേഷ് Read More..

റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. വ്യക്തി ജീവിതത്തിന്റെ പേരിൽ അമൃത പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും വേർപിരിഞ്ഞെന്ന തരത്തിൽ ചില വാർത്തകൾ പുറത്തു വന്നിരുന്നു.

ഇരുവരും പരസ്പരം അൺഫോളോ ചെയ്യുകയും, ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞതും അവർ ഫോളോ ചെയ്യുകയും, ചിത്രങ്ങൾ പഴയപടി ആവുകയും ചെയ്തിരുന്നു. അമൃതയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രവും ​ഗോപി സുന്ദർ പങ്കിട്ടിരുന്നു.

ഗോപി സുന്ദർ മറ്റൊരു പെൺകുട്ടിയ്‌ക്കൊപ്പം സ്വിറ്റ്‌സർലാന്റിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ താരം തന്നെ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരുന്നു. അതിന് പിന്നാലെ ഇതാ അമൃത സുരേഷിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ പലരും അദ്ദേഹത്തെ കളിയാക്കുന്ന തരം,

അമൃതയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടും കമന്റുകൾ ഇട്ടിരുന്നു. അമൃത സുരേഷ് എവിടെ എന്ന ചോദ്യവും ശക്തമായിരുന്നു. അതിനിടയിലാണ് അമൃത സുരേഷിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നത്. ഞാൻ എവിടെയും പോയിട്ടില്ല, ഒരു യാത്രയിലാണെന്നാണ് പോസ്റ്റിൽ അമൃത പറയുന്നത്.

പ്രിയപ്പെട്ടവരെ, ഇപ്പോൾ ഞാൻ ചെറിയൊരു ഇടവേള എടുത്തിരിയ്ക്കുകയാണ്. എന്റെ ഉള്ളിലെ വേദനകൾ മറന്ന് സ്വയം റീച്ചാർജ് ചെയ്യാൻ കുറച്ച് സമയമെടുക്കും. കൂടുതൽ കാര്യങ്ങൾ പഠിച്ചും അറിഞ്ഞും അത് പ്രതിഫലിപ്പിക്കാനുമുള്ള പ്രക്രിയയിൽ ഈ യാത്ര പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ഓർമിക്കുക, തിളക്കമുള്ള നിമിഷങ്ങൾ നിറഞ്ഞ മനോഹരമായ യാത്രയാണ് ജീവിതം. അതോരോന്നും ആസ്വദിക്കുകയാണ് ഞാൻ. ഞാൻ ഉടനെ തിരിച്ചെത്തും. കൂടുതൽ വിസ്മയകരമായ നിമിഷങ്ങളും സംഗീതവും പങ്കിടാൽ നിങ്ങളോടൊപ്പം ഞാൻ തിരിച്ചെത്തും.

എല്ലാവരും തയ്യാറായി നിന്നോളൂ- എന്നു പറഞ്ഞാണ് അമൃത സുരേഷിന്റെ പോസ്റ്റ് അവസാനിക്കുന്നത്. വളരെ പോസിറ്റീവായിട്ടുള്ള ഈ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.അമൃത സുരേഷിനെ പ്രശംസിച്ചും ആശ്വസിപ്പിച്ചുകൊണ്ടും എല്ലാം കമന്റുകൾ വരുന്നുണ്ട്.

ഗോപി സുന്ദറുമായി പിരിഞ്ഞു എന്ന ഗോസിപ്പ് വന്നതിന് പിന്നാലെ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ പങ്കുവച്ച് അതിനെ അതിജീവിച്ചിരുന്നു. എന്നാൽ പിന്നീടുള്ള പോസ്റ്റുകളിലൂടെ പിരിഞ്ഞു എന്ന് രണ്ടുപേരും വ്യക്തമാക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*