എനിക്ക് വേണ്ടി സെറ്റിൽ നല്ല മുട്ടൻ വഴക്ക് നടന്നു.. ലൈറ്റ് അണഞ്ഞപ്പോൾ എന്നെ തൊ‌ട്ടത് ആ സൂപ്പർതാരം; രംഭ പറഞ്ഞത്

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് രംഭ. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ എട്ട് പ്രാദേശിക ഭാഷകളിലായി 100-ലധികം ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രധാനമായും തെലുങ്ക് , തമിഴ് , മലയാളം , കന്നഡ , ഹിന്ദി എന്നിവ കൂടാതെ കുറച്ച് ബംഗാളി , ഭോജ്പുരി , ഇംഗ്ലീഷ് സിനിമകലിലാണ് താരം അഭിനയിച്ചത്. 90 കളിലും 2000 കളിലും

ഇന്ത്യയിലെ പ്രമുഖ നടിമാരിൽ ഒരാളായിരുന്നു താരം എന്നത് വലിയ മേന്മ തന്നെയാണ്. നടി, സിനിമാ നിർമ്മാതാവ്, ടിവി ജഡ്ജി എന്നീ നിലകളിറളം താരം സജീവമാണ്. 1991മുതൽ 2011 വരെ ഒരു അഭിനേത്രി എന്ന നിലയിലും 2017 മുതൽ 2020 വരെ ടിവി ഹോസ്റ്റ്/ജഡ്ജ് ആയും താരം സജീവമായി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയാണ്. താരം തന്റെ

15-ാം വയസ്സിൽ വിദ്യാഭ്യാസം ഉപേക്ഷിക്കുകയും മലയാളം ചിത്രമായ സർഗം വിനീതിനൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് തെലുങ്ക് ചിത്രമായ ആ ഒക്കത്തി അടക്കു എന്ന ചിത്രത്തിൽ രാജേന്ദ്ര പ്രസാദിനൊപ്പം താരം വളരെ മികച്ച പെർഫോമൻസ് കാഴ്ചവെച്ചു. ഈ ചിത്രം മികച്ച പ്രകടനം കാഴ്ചവെക്കുകയും ഇന്ത്യയിലുടനീളമുള്ള വിവിധ സിനിമാ വ്യവസായങ്ങളിൽ

നിന്ന് നടിക്ക് നിരവധി സിനിമാ ഓഫറുകൾ നൽകുകയും ചെയ്യുകയാണുണ്ടായത്. 1990-കളുടെ അവസാനത്തിൽ തന്റെ കരിയറിന്റെ ഉന്നതിക്ക് വേണ്ടി മനപ്പൂർവ്വം ഗ്ലാമർ വേഷങ്ങൾ തിരഞ്ഞെടുക്കുന്നത് തുടർന്നു. എന്നാൽ ഹിറ്റ്ലർ പോലുള്ള വിജയ ചിത്രങ്ങളിലും താരം അഭിയിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ നിറഞ്ഞ കയ്യടിയാണ് താരം സ്വീകരിക്കുന്നത്. ഉള്ളത്തെ അല്ലിത്ത

എന്ന സിനിമയിൽ അഭിനയക്കവെയുണ്ടായ അനുഭവങ്ങൾ ഈ അടുത്ത് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. അന്ന് എവിടെയെങ്കിലും പോയി വസ്ത്രം മാറണമായിരുന്നു. ഒരു സ്ഥലത്ത് മദ്യപിച്ച ചിലർ ഉണ്ടായിരുന്നു. അവർ എന്തൊക്കെയോ കമന്റ് ചെയ്തു അത് കേട്ടപ്പോൾ ഞാൻ സ്റ്റാഫിനോടൊപ്പം ഓടി വന്നു എന്നാണ് താരം പറയുന്നത്. ഊ‌ട്ടിയിലാണ് സംഭവം എന്നും സംഭവമറിഞ്ഞ്

ക്യാമറമാനും മറ്റുള്ളവരുമെല്ലാം പോയി അവരെ അടിച്ചോടിച്ചു എന്നും എന്നാൽ അടുത്ത ദിവസം ഈ സംഘം ഒരു ​ഗ്യാങ്ങിനെ കൂട്ടി വന്ന് ഷൂട്ടിം​ഗ് തടസപ്പെടുത്തി എന്നും താരം പറയുകയുണ്ടായി. തൊട്ടടുത്തുള്ള ഖുശ്ബുവിന്റെ മലയാള സിനിമയുടെ ​ഗ്യാങ്ങും ഞങ്ങളോടൊപ്പം നിന്നു. രണ്ട് സിനിമകളുടെ ആളുകളും എനിക്ക് സെക്യൂരിറ്റിയായി നിന്നു എന്നും

എന്റെ വണ്ടി പോകുമ്പോൾ മുന്നിലും പിന്നിലും നാല് വണ്ടികൾ വീതമുണ്ടാകും. അത്രമാത്രം അവരെന്നെ സംരക്ഷിച്ചു എന്നും താരം പറയുന്നുണ്ട്. അരുണാചലം എന്ന ചിത്രത്തിൽ രജിനികാന്തിനൊപ്പമുള്ള അനുഭവങ്ങളും താരം അഭിമുഖത്തിൽ പങ്കുവെച്ചു. ഷൂട്ടിം​ഗ് സെറ്റ് കുടുംബം പോലെയായിരുന്നു എന്നും എല്ലാവരും ഒരുമിച്ചിരിക്കും എന്നും താരം

പറയുന്നുണ്ട്. അരുണാചലം സിനിമയിൽ അഭിനയിക്കവെ സന്ധ്യക്ക് ലൈറ്റ് അണഞ്ഞു. ഉടനെ ആരോ ഒരാൾ എന്നെ തട്ടി. ഞാൻ അലറി വിളിച്ചു. ലൈറ്റ് വന്നപ്പോൾ ആരാണ് രംഭയെ തൊട്ടതെന്ന സംസാരം വന്നു. പക്ഷേ, വെറുതെ തമാശക്ക് രജിനി സാറായിരുന്നു തൊട്ടത് എന്നും ഇത്തരം തമാശകൾ ഒപ്പിക്കുന്നയാളായിരുന്നു രജിനികാന്തെന്നും താരം അഭിമുഖത്തിൽ പറയുകയുണ്ടായി.

Be the first to comment

Leave a Reply

Your email address will not be published.


*