അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായി പല്ലവി. ഇന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സായി പല്ലവി. തന്റെ നിലപാടുകളിലും ആദർശങ്ങളിലും
ഉറച്ചുനിൽക്കുന്ന വ്യക്തി കൂടിയാണ് സായ് പല്ലവി. സൗന്ദര്യ വർദ്ധക വസ്തുക്കളുടെ മോഡലാകാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഇറങ്ങിയതും മനോഭാവത്തിന്റെ ഭാഗമായിരുന്നു. സിനിമ പോലെ തന്നെ നടിയുടെ നിലപാടുകൾക്കും പൂർണ പിന്തുണയാണ് ലഭിക്കുന്നത്.
സായ് പല്ലവി നായികയാകുന്ന തന്റെ പുതിയ ചിത്രമായ ‘ലവ് സ്റ്റോറി’യുടെ പ്രീ-റിലീസ് ഇവന്റിനായി ഹൈദരാബാദിൽ എത്തിയപ്പോൾ ആമിർ ഖാനെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു താരം. ചിരഞ്ജീവിയും അതിഥിയായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ
ആശ്ചര്യപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത നടനാണ് ആമിർ ഖാനെന്ന് സായി പല്ലവി വെളിപ്പെടുത്തി.
വാക്കുകൾ, ആമിർ സാർ, ഇത് സ്വപ്ന സാക്ഷാത്കാര നിമിഷമാണെന്ന് പറയാൻ കഴിയില്ല. കാരണം ഇത്തരമൊരു നിമിഷം ഞാൻ സങ്കൽപ്പിച്ചിരുന്നില്ല,

അത് സാധ്യമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നിങ്ങൾ ലോകത്തിന്റെ മറ്റൊരു കോണിലാണെന്ന് ഞാൻ സങ്കൽപ്പിച്ചു. ഇപ്പോൾ ഞാൻ നിന്നിൽ നിന്ന് രണ്ടടി അകലെയാണ്. അതൊരു സ്വപ്നതുല്യമായ അനുഭവമാണ്.

നിന്നെ കുറിച്ച് ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്. നിങ്ങൾ എങ്ങനെ അച്ചടക്കമുള്ള ആളാണ്, കഥാപാത്രങ്ങളെ എങ്ങനെ സമീപിക്കുന്നു തുടങ്ങി ഒരുപാട് കഥകൾ. നിങ്ങൾ എന്നെ വളരെയധികം പ്രചോദിപ്പിച്ച വ്യക്തിയാണ്


