
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ജംനാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ സിനിമയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.
ഇഷ്ടപ്പെട്ട സിനിമയ്ക്ക് പോയി ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ തനിക്ക് അത് ഫ്രസ്‌ട്രേഷനാണ് എന്നാണ് ഗായത്രി പറയുന്നത്. ‘സിനിമ എനിക്ക് അത്രയും ഇഷ്ടമായിരുന്നു, കേട്ടോ. സിനിമയായിരുന്നു എന്റെ ലക്ഷ്യം. ഞാന്‍ കണ്ണാടിയുടെ മുമ്പില്‍ നിന്ന് അഭിനയിക്കുമായിരുന്നു. എല്ലാ സിനിമയും
പോയി കാണുമായിരുന്നു. സിനിമയ്ക്ക് പോയിട്ട് ടിക്കറ്റ് കിട്ടിയിട്ടില്ലെങ്കില്‍ എനിക്ക് ഭയങ്കര ഫ്രസ്‌ട്രേഷനാണ്. എനിക്കെന്തോ ലോകം അവസാനിച്ചത് പോലൊരു ഫീലാണ്. അന്ന് എന്റെ ജീവിതത്തിലെ ലക്ഷ്യം സിനിമ കാണല്‍ ആയിരുന്നു. ഏതു ജോലി ചെയ്യുകയാണെങ്കിലും അതിലൊരു നേക്കുണ്ട്.
അങ്ങനെയാണ് അതിലേക്ക് വരിക എനിക്ക് തോന്നുന്നു. എനിക്ക് അഭിനയത്തില്‍ ഒരു നേക്കുണ്ടെന്ന് തോന്നുന്നു.’ എന്നാണ് താരം പറഞ്ഞത്. ട്രോളുകള്‍ സ്വയം തിരുത്താന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. കാര്യങ്ങള്‍ തുറന്ന് പറയുന്നത് നല്ലതാണ്. പക്ഷേ ചില കാര്യങ്ങള്‍
പറയുമ്പോള്‍ അല്‍പം കണ്‍ട്രോള്‍ വേണമെന്ന് തോന്നിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും പറയണമെന്നില്ല. അതേസമയം പറയുന്ന കാര്യങ്ങള്‍ ജെനുവിന്‍ ആകണമെന്നും അതിലൊരു സന്തുലനം പാലിക്കണമെന്നും
കരുതുന്നുവെന്നും നടി പറഞ്ഞു. ‘ട്രോളുകള്‍ കേള്‍ക്കുമ്പോള്‍
വളരെ പെട്ടെന്ന് പ്രതികരിക്കുമായിരുന്നു. ട്രോള്‍ ചെയ്തിട്ടെങ്കിലും ഈ കുട്ടി നന്നാകട്ടെ എന്ന തോന്നലായിരിക്കും ആളുകള്‍ക്ക്. എന്തായാലും ട്രോളന്‍മാര്‍ക്ക് നന്ദി. കാരണം ആ ട്രോളുകള്‍ ആണ് എന്നെ പാകപ്പെടുത്തിയത്. ആദ്യമൊക്കെ ട്രോള്‍ ചെയ്യുമ്പോള്‍ വലിയ വിഷമമായിരുന്നു.
നമ്മള്‍ വലിയ എന്തോ സംഭവമാണെന്ന് കരുതി ഇരിക്കുമ്പോള്‍ അതല്ലെന്ന് ആളുകള്‍ പറയുന്നു. അങ്ങനെ കാണിച്ച് തരുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ കഴിയില്ലല്ലോ.ഇപ്പോള്‍ അങ്ങനെ അല്ല, അത്തരം ട്രോളുകള്‍ സ്വീകരിക്കുന്നുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ നോക്കും’, എന്നും നടി പറഞ്ഞു.
Leave a Reply