
മലയാളത്തിന്റെ പ്രിയ താരമാണ് ഹണി റോസ്. ദക്ഷിണേന്ത്യയിലും ഹണി റോസ് ജനപ്രിയമായി. മലയാളത്തിൽ തുടങ്ങി തമിഴിലും തെലുങ്കിലുമായി താരത്തിന് ആരാധകരുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘാടന ചടങ്ങുകളിൽ
പങ്കെടുക്കുന്ന സെലിബ്രിറ്റിയാണ് ഹണി റോസ്. ഇപ്പോഴിതാ പുതിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസയാണ് താരം കേരളത്തിലേക്ക് എത്തിച്ചത്. ഒരു ഡിജിറ്റൽ ബിസിനസ് വാലറ്റിലെ
യുഎസ്ബി ചിപ്പിൽ അടങ്ങിയിരിക്കുന്ന ആദ്യത്തെ ദുബായ് ഗോൾഡൻ വിസ ഹണി സ്വന്തമാക്കി. ദുബായിലെ പ്രമുഖ സർക്കാർ സേവനദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയാണ് ഹണിക്ക്
ഗോൾഡൻ വിസ സമ്മാനിച്ചത്. 10 വർഷമാണ് വിസയുടെ കാലാവധി. യുഎസ്ബി ചിപ്പ് വിസ വ്യക്തികളെ അവരുടെ എമിറേറ്റ്‌സ് ഐഡി, റസിഡൻസ് വിസ, പാസ്‌പോർട്ട് എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ എല്ലാം ഒരു ബിസിനസ് വാലറ്റിൽ
സൂക്ഷിക്കാൻ പ്രാപ്‌തമാക്കുന്നു. നേരത്തെ പാസ്‌പോർട്ടിൽ മുദ്ര പതിപ്പിച്ചിരുന്ന വിസ പൂർണമായും റദ്ദാക്കി. അടുത്തിടെ, ദുബായ് സർക്കാർ ഒരു പുതിയ ഡിജിറ്റൽ ബിസിനസ് വാലറ്റിൽ ഗോൾഡൻ വിസ അവതരിപ്പിച്ചു. നേരത്തെ ദുബായിലെ ഇസിഎച്ച്
ഡിജിറ്റലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ സിനിമാ താരങ്ങൾക്ക് ഗോൾഡൻ വിസ അനുവദിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കും കഴിഞ്ഞ വർഷം ഗോൾഡൻ വിസ ലഭിച്ചിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കുന്ന സെലിബ്രിറ്റിയാണ് ഹണി റോസ്.
Leave a Reply