എത്ര നല്ല ക്യൂട്ട് ചിത്രം പങ്കുവെച്ചാലും ഓൺലൈൻ അമ്മാവന്മാര്ക്ക് പിടിക്കില്ല,,, ആഷിക് അബു കയറൂരി വിട്ടതാണോ, സിനിമകൾ കുറഞ്ഞിട്ടാണോ ഇത്തരം വേഷം കെട്ടൽ, ചിത്രത്തിന് വിമർശിക്കുന്ന കമന്റ്സ്

in post

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. നടി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം. സംവിധായകൻ ആഷിഖ് അബു ആണ് റിമയുടെ ഭർത്താവ്. വിവാഹ ശേഷവും സിനിമകളിൽ സജീവമായി നിൽക്കുന്ന നടിമാരിൽ ഒരാൾ ആണ് റിമ. വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടും ഏറെ വേറിട്ട് നിൽക്കുന്ന നടി കൂടിയാണ് റിമ കല്ലിങ്കൽ. 2009ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറുന്നത്.

നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും വിമർശകരും നിരവധിയാണ്. സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂ സിസിയിലെ ചില പ്രസ്താവനകൾ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.
ഇപ്പോഴിതാ ഹൈലി ഗ്ലാമറസ്സ് ആയിട്ടുള്ള ഏതാനും ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടിരിക്കുകയാണ് റിമ കല്ലിങ്കൽ. ചുവന്ന ബിക്കിനി ധരിച്ച് കായകിങ് നടത്തുന്ന ചിത്രങ്ങളാണ് റിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിയ്ക്കുന്നത്.

സുഹൃത്ത് ദിയാ ജോണിയ്‌ക്കൊപ്പമുള്ള മാലിദ്വീപ് യാത്രയ്ക്കിടയിൽ എടുത്ത ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷാണ്. ശോഭ വിശ്വനാഥ്, സാധിക വേണു ഗോപാൽ, അർച്ചന കവി, റിമി ടോമി തുടങ്ങി നിരവധിപേർ റിമയുടെ ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിട്ടുണ്ട്.
ഫോട്ടോ കണ്ട് പ്രശംസിക്കുന്നവർ ഒരു കൂട്ടം ഉണ്ടെങ്കിലും എങ്ങിനെ ഇതിനെ കുറ്റം പറയാം, സദാചാരബോധമുണർത്താം എന്ന ആലോചിക്കാത്തവരും കുറവല്ല.

നേരിട്ട് നെഗറ്റീവ് കമന്റ് പറഞ്ഞാൽ മറ്റുള്ളവർ വന്ന് സദാചാരവാദി എന്ന് വിളിച്ച് ആക്രമിക്കുന്നത് പേടിച്ച് പരോക്ഷമായെങ്കിലും അത്തരം ചോദ്യങ്ങൾ ചിലർ ചോദിച്ചിട്ടുണ്ട്. ആഷിക് അബു കയറൂരി വിട്ടതാണോ, സിനിമകൾ കുറഞ്ഞിട്ടാണോ എന്നൊക്കെയുള്ള ചോദ്യം സ്വാഭാവികമായും ഉണ്ട്. കണ്ടാൽ അറച്ചുപോകുന്ന വിധം അശ്ലീല കമന്റുകളാണ് തീരെ സഹിക്കാൻ പറ്റാത്തത്.

പക്ഷെ സദാചാര കമന്റുകളെയും, ഇത്തരം അശ്ലീല കമന്റുകളെയും പ്രതിരോധിക്കുന്ന വിധം, റിമ കല്ലിങ്കലിനെ സപ്പോർട്ട് ചെയ്ത് നല്ല കുറേ കമന്റുകൾ വരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നാൽ അത്തരം കമന്റ് ഇടുന്നവരെ പോലും ആക്രമിക്കുന്ന വിധം സദാചാരക്കാർ സോഷ്യൽ മീഡിയയിലുണ്ട് എന്നത് ഇനിയും മാറിയിട്ടില്ലാത്ത ഇടുങ്ങിയ ചിന്തയെ കാണിച്ചു തരുന്നു.

ALSO READ ‘തൃശൂര്‍ നിങ്ങള്‍ തരികയാണെങ്കില്‍ എടുക്കുമെന്നാ’ണ് പറഞ്ഞത്, അല്ലാതെ ഞാനിങ്ങെടുക്കുവാണെന്നായിരുന്നില്ല: സുരേഷ് ഗോപി

Leave a Reply

Your email address will not be published.

*