സിനിമ-സീരിയൽ നടി രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സഹതാരങ്ൾ. താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏറെ കാലമായി ഈ ഫ്ലാറ്റിൽ ഭർത്താവുമൊത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഏറെക്കാലമായി കലാരംഗത്ത് സജീവമാണ്. വിവിധ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആത്മഹത്യയുടെ കാരണം ഉൾപ്പെടേയുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണ്.
അതേ സമയം രഞ്ജുഷയുടെ ഇൻസ്റ്റഗ്രാം പേജിൽ നിറയെ സന്തോഷം മാത്രമാണ്. ഇതിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളും റീൽസും മാത്രമാണ് ഉള്ളടക്കം. എന്നാൽ ഫേസ്ബുക്കിൽ അത്ര സന്തോഷവതിയായി രഞ്ജുഷയെ കാണാൻ സാധ്യമല്ല.
അവസാന പോസ്റ്റുകളിൽ വിഷാദം, വിശ്വാസം, പിന്തുണ മുതലായ വിഷയങ്ങൾ സംബന്ധിച്ച പോസ്റ്റുകളാണുള്ളത്. ‘ഉറക്കമാണ് എന്റെ ഏക ആശ്വാസം, അപ്പോൾ എനിക്ക് ദുഃഖമില്ല, ദേഷ്യമില്ല, ഞാൻ തനിയെയല്ല, ഞാൻ ഒന്നുമല്ല’ എന്നർത്ഥമാക്കുന്ന ഒരു പോസ്റ്റ് പേജിൽ വന്നത് ഒക്ടോബർ 16ന്.
ഇതിനു ശേഷം രണ്ടു പോസ്റ്റുകൾ കൂടി വന്നിരുന്നു ഇൻസ്റ്റഗ്രാമിൽ രഞ്ജുഷയും നടി ശ്രീദേവി അനിലും കൂടിയുള്ള രസമുള്ള റീൽസ് ആണ് പ്രധാന ഉള്ളടക്കം. ഇത് ശ്രീദേവി പോസ്റ്റ് ചെയ്യുന്നതിനൊപ്പം രഞ്ജുഷയെ ടാഗ് ചെയ്യുക കൂടിയാണ് എന്ന് കണ്ടാൽ മനസിലാകും.

കഴിഞ്ഞ ദിവസമാണ് ഒടുവിലത്തെ പോസ്റ്റ് രണ്ടാം ക്‌ളാസിൽ പഠിക്കുന്ന മകളുണ്ട്. സീരിയൽ അഭിനയിത്തിനായി മാറിനിൽക്കുമ്പോൾ അമ്മയുടെ സംരക്ഷണത്തിലാണ് മകൾ. സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരൻ ഡോക്ടറാണ്,

എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ടെലിവിഷൻ സീരിയലുകളിൽ നിന്നും സിനിമയിലെത്തിയ താരമണ് രഞ്ജുഷ. കൈരളി ടെലിവിഷനിലെ നക്ഷത്രദീപങ്ങൾ എന്ന സെലിബ്രിറ്റി റിയാലിറ്റി ഷോയിലെ മൽസരാർത്ഥി ആയിരുന്നു.

തുടക്കകാലത്ത് നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകളിലും തലപ്പാവ്, ബോംബെ മാർച്ച് 12, ലിസമ്മയുടെ വീട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. മികച്ച നർത്തകി കൂടിയായ താരം ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട്.

