ഈ വർഷത്തെ ഇത് രണ്ടാമത്തെ സന്ദർശനം… ശബരിമലയിൽ ദർശനം നടത്തി ദിലീപ്.. ചിത്രങ്ങൾ വൈറൽ

in post

ശബരിമലയിൽ ദർശനം നടത്തി ദിലീപ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ദിലീപ് ശബരിമല ദർശനത്തിന് എത്തിയ ചിത്രങ്ങളാണ്. ഈ വർഷം തന്നെ രണ്ടാം തവണയാണ് ദിലീപ് മല ചവിട്ടുന്നത്. സുഹൃത്ത് ശരത്തിനൊപ്പം ആണ് ദിലീപ് ശബരിമലയിൽ എത്തിയത്. വ്യാഴാഴ്ച രാത്രിയോടുകൂടി

ശബരിമലയിൽ എത്തിയ സംഘം സന്നിധാനത്ത് തങ്ങുകയും വെള്ളിയാഴ്ച പുലർച്ചെ ദർശനം നടത്തുകയും ആയിരുന്നു. ഇതിനുമുൻപ് കഴിഞ്ഞ ഏപ്രിലാണ് ദിലീപ് ദർശനം നടത്തിയത്. പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയ ശേഷം പൂജാരിയെ നേരിട്ട് കാണുകയും ചെയ്താണ് താരം മടങ്ങിയത്. ദർശനം നടത്തുന്ന

വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. നിരവധി ആരാധകർ ദിലീപിനൊപ്പം സെൽഫി എടുക്കുന്നതും ദിലീപ് പ്രസാദം വാങ്ങുന്നതും എല്ലാം വീഡിയോയിൽ ഉണ്ട്. അതേ സമയം ശബരിമലയിലെ കടകളിൽ അമിതവില ഈടാക്കുന്നുവെന്ന പരാതിയിൽ ഇടപെട്ട് ഹൈക്കോടതി.

പരാതി വന്നാൽ പരിഹരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. കൂടാതെ ബന്ധപ്പെട്ടവരുടെ ഇമെയിൽ, നമ്പർ എന്നിവ പ്രദർശിപ്പിക്കാനും കോടതിയുടെ നിർദേശത്തിലുണ്ട്. ചീഫ് വിജിലൻസ് ഓഫീസർ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരുടെ നമ്പറും ഇമെയിലും പ്രദർശിപ്പിക്കണമെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.

ALSO READ ‘ഞങ്ങളുടെ ജീവിതം ഒരുപാട് ദുരിതത്തിൽ ആയിരുന്നു’ ! കേബിൾ ടിവി നടത്തിക്കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ആയിരുന്നു ജീവിതം ! പ്രിയനടൻ നടൻ റിയാസ്ഖാൻ തുറന്ന് പറയുന്നു !!

Leave a Reply

Your email address will not be published.

*