നമ്മൾ കേരളത്തിൽ ഇപ്പോൾ പല രീതിയിലുള്ള പ്രതിഷേധങ്ങൾ കാണുന്നവരാണ്, ഇപ്പോഴിതാ അത്തരത്തിൽ വളരെ വ്യക്ത്യസ്തമായ ഒരു പ്രതിഷേധമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരു ദിവസം ഇരുപതോളം തവണ എല്ലാം കറന്റ് പോകുന്നു. കെഎസ്ഇബിയിൽ നിരന്തരമായി വിളിച്ചിട്ടും യാതൊരു നടപടിയും ഇല്ല. അത്തരം ഒരു സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാർക്ക് ഒരു മുട്ടൻ പണി നൽകിയിരിക്കുകയാണ് കൊല്ലം തലവൂർ ഗ്രാമപഞ്ചായത്തിലെ ബിജെപി മെമ്പറായ രഞ്ജിത്ത്.
തന്റെ വാർഡിലെ തന്നെ പത്തോളം കുടുംബങ്ങളുടെ കറന്റ് ബിൽ അദ്ദേഹം കളക്ട് ചെയ്യുകയും. അങ്ങനെ മൊത്തം തുകയായ 10000 രൂപ അത് നാണയങ്ങൾ ആക്കി കെഎസ്ഇബി ഓഫീസിൽ നേരിട്ട് ചെന്നടച്ചിരിക്കുകയാണ് മെമ്പർ രഞ്ജിത്ത്. കൊല്ലം തലവൂരിൽ ആണ് ഈ വ്യത്യസ്തമായ പ്രതിഷേധം നടന്നത്. ഇതോടെ ചില്ലറ എണ്ണിയെണ്ണി കെഎസ്ഇബി ജീവനക്കാർ മടുത്തു. ഈ വ്യത്യസ്തമായ പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ധാരാളം പേരാണ് ബിജെപി മെമ്പർ ആയ രഞ്ജിത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ, എന്റെ വാർഡിൽ ഇരുപതോളം തവണയെല്ലാമാണ് കരണ്ട് പോകുന്നത്. ഇതോടെ വാർഡിലെ ജനങ്ങൾക്ക് വേണ്ടി പ്രതിഷേധിക്കാൻ മെമ്പർ കൂടിയായ ഞാൻ തീരുമാനിക്കുകയായിരുന്നു. ഇനിയും ഇത്തരത്തിൽ വൈദ്യുതി തടസ്സം തുടരുകയാണെങ്കിൽ അടുത്ത തവണ വാർഡിലെ 420 ഓളം കുടുംബങ്ങളുടെ ബിൽ തുക ഇത്തരത്തിൽ ചില്ലറയാക്കി പിക്കപ്പ് വിളിച്ചിട്ടാണെങ്കിലും കൊണ്ടുവരുമെന്ന് രഞ്ജിത്ത് വ്യക്തമാക്കി.
പലപ്പോഴായി ഇങ്ങനെ കറന്റ് പോകുന്നത് പരാതി നൽകിയിട്ടും യാതൊരു ബലവും ഉണ്ടായില്ല. ഇതിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ആ പ്രദേശത്ത് മരങ്ങള്‍ കൂടുതലാണെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നൽകുന്നത്. സാധാരണക്കാരുടെ വഴിമുടക്കി ഒരു സമരം നടത്തി പ്രതിഷേധിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെയാണ് ഞാൻ പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുന്നത്, ഇനി അങ്ങോട്ടും ഇതിന് മാറ്റമില്ലെങ്കിൽ ഒരു നാടിന്റെ മുഴുവൻ ബില്ലും ഞാൻ നാണയമാക്കി കൊണ്ടുവരുമെന്നും അദ്ദേഹം പറയുന്നു.
നായങ്ങളിൽ ചാക്കിലാക്കി കെഎസ്ഇബി ഓഫീസിൽ എത്തിയ രഞ്ജിത്ത് ബില്‍ സെക്ഷനിലിരുന്ന ഉദ്യോഗസ്ഥരോട് രഞ്ജിത്ത് ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു, കുറച്ചു ബില്ലുണ്ടെന്ന് പറഞ്ഞപ്പോള്‍ അതു സാരമില്ല അടയ്ക്കാമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ ചില്ലറത്തുട്ടുകള്‍ കണ്ടതോടെ ഭക്ഷണം കഴിച്ചിട്ടാവാമെന്ന് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. എന്നാല്‍ അതു പലരെയും കാര്യങ്ങള്‍ വിളിച്ചുപറയാനായിരുന്നെന്ന് രഞ്ജിത്ത് പറയുന്നു. ഏതായാലും അദ്ദേഹത്തിന്റെ ഈ വ്യത്യസ്തമായ പ്രതിഷേധത്തിന് സമൂഹ മാധ്യമങ്ങളിൽ രഞ്ജിത്ത് കൈയ്യടി നേടുകയാണ്.
