
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്തയായ നടി ആണ് സംയുക്ത വർമ്മ. 1999 മുതൽ 2002 വരെ വെറും മൂന്ന് വർഷമാണ് താരം സിനിമയിൽ സജീവമായത്. എങ്കിലും ഒരുപാട് മികച്ച സിനിമകളിൽ അഭിനയിക്കാനും ഒട്ടനവധി ആരാധകരെ നേടാനും താരത്തിന് സാധിച്ചു. 1999ൽ ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.
പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും താരം മാറി നിൽക്കുകയാണ്.
ബിജു മേനോൻ നായകനായ മഴ, മധുര നൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ സിനിമകളിൽ താരത്തിന്റെ അഭിനയം ശ്രദ്ധേയവും ഒരുപാട് പ്രശംസകൾ നേടി കൊടുത്തതുമായിരുന്നു. വളരെ മികച്ച അഭിനയം കാഴ്ചവെച്ചു കൊണ്ട് നിറഞ്ഞ കയ്യടി താരം സ്വീകരിച്ചിരുന്നു. വെറും മൂന്ന് വർഷമാണ് താരം അഭിനയത്തിൽ ഉണ്ടായത് എങ്കിലും ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ആ സമയത്തിനുള്ളിൽ താരം 18 ചിത്രങ്ങളിൽ അഭിനയിച്ചു.
മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി എന്നത് താരത്തെ ഇന്നും പ്രേക്ഷകർക്കിടയിൽ താരം സ്ഥിരമായിത്തിനു പിന്നിലെ കാരണങ്ങളാണ്. മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്. 1999 ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമക്കും 2000 ൽ മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ എന്നീ സിനിമകൾക്കും മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞു. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം.
അതിനു ശേഷം താരം കുടുംബം ജീവിതത്തിൽ വളരെ സന്തോഷവതിയായി മുന്നോട്ട് പോകുകയാണ്. എങ്കിലും താരത്തിന് ആരാധകരുടെ എണ്ണത്തിൽ യാതൊരുവിധത്തിലുള്ള കുറവും സംഭവിച്ചിട്ടില്ല.ഇന്റർനാഷണൽ യോഗ ഡേ ആയ ഇന്ന് താരം അതിസാഹസികമായ യോഗാസനങ്ങൾ ചെയ്യുന്ന താരത്തിന്റെ ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. യോഗയുടെ പ്രാധാന്യത്തെ പറ്റി താരം ഒരു ചെറിയ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. “നമുക്ക് ശരീരഭാരം കൂട്ടാം, ശരീരഭാരം കുറയ്ക്കാം, ശരീരത്തിന്റെ തരം അറിഞ്ഞ്, കാലാവസ്ഥയ്ക്ക് അനുസരിച്ച് ശ്വാസോച്ഛ്വാസം മാറ്റാം.
നമുക്ക് നമ്മുടെ ശരീരത്തെ മാറ്റാം, അതാണ് യോഗയുടെ പവര്‍. എന്നാല്‍ ശാരീരിക വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കരുത്, അതിനപ്പുറം നീങ്ങണമെങ്കില്‍… തുടരുക. പഠനം, പര്യവേക്ഷണം, പരീക്ഷണം’, യോഗ മുറയ്‌ക്കൊപ്പം” എന്നാണ് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്. പ്രായത്തെ വെല്ലുന്ന തരത്തിലുള്ള യോഗാസനങ്ങളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ പുതിയ ഫോട്ടോകൾ തരംഗം ആയിരിക്കുകയാണ്.
Leave a Reply