വാക്കർ കൊണ്ട് പിതാവിനെ അടിച്ചുകൊന്ന കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര ഈരേശേരിയിൽ സെബിൻ ക്രിസ്റ്റ്യൻ (26) നെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവ് ഈരേശേരിയിൽ സെബാസ്റ്റ്യൻ (65) കഴിഞ്ഞ 21ന് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം രണ്ടാഴ്ച മുൻപാണ് തിരുവനന്തപുരം പൂജപ്പുരയില്‍ മധ്യവയസ്‌കനെ അടിച്ചുകൊന്ന സംഭവം ഉണ്ടായത്. പൂന്തുറ സ്വദേശിയായ വിമുക്ത ഭടന്‍ പ്രദീപാണ് കൊല്ലപ്പെട്ടത്. ബാറില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
കൃത്യത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികളില്‍ മൂന്ന് പേരെ പോലീസ് അന്ന് തന്നെ പിടികൂടിയിരുന്നു. ഷംനാദ്, ജെറിന്‍, രദീപ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പടെ പുറത്തു വന്നിരുന്നു.
Leave a Reply