പെഡസ്റ്റൽ ഫാനിൽ നിന്നും വൈദ്യതി ആഘാതം ഏറ്റു സഹോദരങ്ങൾ ആയ നാലു കുട്ടികൾ മരിച്ചു. ഉത്തർപ്രദേശ് ലാൽമെത്ത ഗ്രാമത്തിലാണ് നാട്ടുകാരെ കണ്ണീരിൽ ആഴ്ത്തിയ സംഭവം നടന്നത്. വീരേന്ദ്ര കുമാറിന്റെ മക്കൾ ആയ മായങ്ക്
സഹോദരന് ഹിമാൻ സഹോദരി ഹിമാൻഷി. മൻഷി എന്നിവരാണ് ഒരുമിച്ചു മരിച്ചത്. വീടിനു ഉള്ളിൽ കളിക്കുമ്പോൾ കുട്ടികളിൽ ഒരാൾ ഫാനിന്റെ വയറിൽ തൊടുകയും ഷോക്ക് ഏൽക്കുകയും ചെയ്തു. കരച്ചിൽ കേട്ട് ഓടി എത്തിയ മറ്റു സഹോദരങ്ങൾ
ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. ഇതിന് ഇടയിൽ ഇവർക്ക് ഷോക്കേറ്റു. സംഭവ സമയത്തു ഇവരുടെ മാതാപിതാക്കൾ കൃഷി സ്ഥലത്തു ആയിരുന്നു എന്നും പോലീസ് പറഞ്ഞു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടി എത്തിയ മാതാപിതാക്കൾ
മക്കൾ ചലനമറ്റു കിടക്കുന്നത് ആയിരുന്നു കണ്ടത്. കുടുംബത്തിന്റെ ദുഖത്തിൽ പങ്കു ചേരുന്നു എന്നും വിശദമായ അന്വേഷണം നടത്തുകയാണ് എന്നും പോലീസ് അറിയിച്ചു. കുട്ടികളുടെ കുടുംബത്തിനു എല്ലാ സഹായവും ലഭ്യമാക്കും.