ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് മീനാക്ഷി രവീന്ദ്രൻ. നായികാ നായകൻ, ഉടൻ പണം എന്നീ പരിപാടികളിലൂടെയാണ് മീനാക്ഷി പ്രേക്ഷക മനസ്സിൽ ഇടം നേടുന്നത്. നായികാ നായകനിൽ മത്സരാർത്ഥി ആയിരുന്നു മീനാക്ഷി. ശ്രദ്ധേയ പ്രകടനങ്ങൾ കൊണ്ട് കയ്യടി നേടിയ താരം ഷോയിലെ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു. അതിനു ശേഷമാണ് ഉടൻ പണത്തിന്റെ അവതാരകയായി എത്തുന്നത്.
വേറിട്ട അവതരണശൈലിയിലൂടെ അവിടെയും തിളങ്ങാൻ മീനാക്ഷിക്ക് കഴിഞ്ഞു. അതിനിടെ സിനിമയിലേക്കും ചുവടുവെച്ച താരം ഇന്ന് നായികയായും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഷറഫുദ്ദീൻ നായകനായ തോൽവി എഫ്സി എന്ന സിനിമയിലൂടെയാണ് മീനാക്ഷിയുടെ നായികയായുള്ള അരങ്ങേറ്റം. അതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. അതിനിടെ തന്റെ സിനിമ സ്വപ്‌നങ്ങളെ
കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മീനാക്ഷി. ഗൃഹലക്ഷ്മി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. ‘കുട്ടിക്കാലത്ത് തന്നെ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ എങ്ങനെ സിനിമയില്‍ എത്തുമെന്നോ, എവിടെ തുടങ്ങണമെന്നോ ഒന്നും അറിയില്ലായിരുന്നു. വീട്ടിലൊന്നും സിനിമ ബന്ധങ്ങളുള്ള ആരും ഉണ്ടായിരുന്നില്ല.
പ്ലസ് ടു കഴിഞ്ഞ സമയത്താണ് പൊതുവേദികളില്‍ ആങ്കറിങ് ചെയ്തു തുടങ്ങുന്നത്. 2014ല്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗമായി ഒരു ഷോ ചെയ്തിരുന്നു. അതായിരുന്നു ആദ്യത്തെ പബ്ലിക് ആങ്കറിങ് ഷോ’,
‘അതുകഴിഞ്ഞ് കോര്‍പ്പറേറ്റ് ഇവന്റ്‌സും ഷോകളും ചെയ്തു തുടങ്ങി. അതിനിടെ പഠനം പൂര്‍ത്തിയാക്കുകയും സ്‌പൈസ് ജെറ്റില്‍ ക്യാബിന്‍ ക്രൂ ആയി ജോലിക്ക് കയറി.
പിന്നീട് വലിയ ഇവന്റുകള്‍ വന്നാല്‍ മാത്രമാണ് ആങ്കറിങ് ചെയ്തിരുന്നത്. മൂന്ന് വര്‍ഷം സ്‌പൈസ് ജെറ്റില്‍ ജോലി ചെയ്തു. പിന്നീട് അഭിനയത്തിന് വേണ്ടി ഇടവേളയെടുത്തു. എന്നാൽ നായിക-നായകന്‍ കഴിഞ്ഞപ്പോഴാണ് അഭിനയം കരിയറാക്കി എടുക്കാം എന്ന് തീരുമാനിക്കുന്നത്. അതുവരെ അവസരം കിട്ടിയാല്‍ അഭിനയിക്കാം എന്ന രീതിയിലായിരുന്നു’, മീനാക്ഷി പറയുന്നു. ‘തട്ടും പുറത്ത് അച്യുതന്‍ ആണ് ആദ്യ സിനിമ.

നായിക-നായകന്‍ ഷോയിലെ ബന്ധം വച്ച് ലാല്‍ജോസ് സാര്‍ നല്‍കിയ അവസരമാണത്. പിന്നീട് മൂണ്‍വാക്ക് എന്നൊരു സിനിമ ചെയ്തു. എന്നാൽ അത് റിലീസ് ചെയ്തില്ല. അത് കഴിഞ്ഞാണ് മാലിക്കിലേക്ക് അവസരം ലഭിക്കുന്നത്’, മീനാക്ഷി കൂട്ടിച്ചേർത്തു. ഇനി സിനിമയിൽ തുടരാനാണ് പ്ലാനെന്നും ഒപ്പം കാബിൻ ക്രൂ ജോലിയും ചെയ്യണമെന്ന് ഉണ്ടെന്നും മീനാക്ഷി വ്യക്തമാക്കി.

വസ്ത്രധാരണത്തിന്റെയും മറ്റും പേരിൽ സോഷ്യൽ മീഡിയയിൽ കേൾക്കേണ്ടി വരുന്ന വിമർശനങ്ങളോടും മീനാക്ഷി പ്രതികരിച്ചു. അത്തരക്കാരോട് തനിക്ക് ഒന്നും പറയാനില്ല. അവര്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടോ, അതൊന്നും തന്നെ ബാധിക്കില്ലെന്ന് താരം പറഞ്ഞു. നല്ലതാണെങ്കിലും മോശമാണെങ്കിലും ഒന്നും തലയിലേക്ക് എടുക്കാറില്ല. കാരണം ഇന്ന് നല്ലത് പറഞ്ഞവര്‍ തന്നെ ചിലപ്പോള്‍ നാളെ മോശം പറയും.

മറിച്ചും സംഭവിക്കും. ‘നമ്മളെ ഒരാള്‍ ഇഷ്ടപ്പെടുന്നത് കൊണ്ട് അവര്‍ പറയുന്നത് പോലെ നമ്മള്‍ നടക്കണം എന്ന് പറയുന്നത് എനിക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. കാരണം ഞാന്‍ ആരുടെയും ജീവിതത്തില്‍ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യാത്ത ഒരാളാണ്. തിരിച്ചും അതേ സ്വാതന്ത്ര്വം മാത്രമാണ് ഞാനും പ്രതീക്ഷിക്കുന്നത്. വളരെ സഭ്യമായി എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ നമ്മളോട് പറയാം.

ശരിയാണെന്ന് തോന്നിയാല്‍ അത്തരം അഭിപ്രായങ്ങള്‍ സ്വീകരിക്കുന്ന ഒരാളാണ് ഞാന്‍’, ‘എന്നാല്‍ മറിച്ച് എന്റെ സ്വകാര്യ ജീവിതത്തില്‍ കയറി അഭിപ്രായം പറയാനോ, ഞാന്‍ എന്ത് വസ്ത്രം ധരിക്കണം എന്ന് പറയാനോ, ഏത് രീതിയില്‍ നടക്കണം എന്ന് പറയാനോ ആര്‍ക്കും അവകാശമില്ല. നമ്മുടെയൊക്കെ ജീവിതത്തിന്റെ താക്കോല്‍ നമ്മുടെ കൈയിലാണ്. അല്ലാതെ മറ്റാരെയും ഏല്‍പിച്ചിട്ടില്ല. എന്റെ ഇഷ്ടത്തിന്

ജീവിക്കാന്‍ സാധിച്ചിട്ടില്ല ഇല്ലെങ്കില്‍ അതെനിക്ക് വിഷമം ഉണ്ടാക്കും. പൂര്‍ണമായ സ്വാതന്ത്ര്വത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. അതുകൊണ്ട് എന്റെ സ്വകാര്യതയിലേക്കുള്ള ഒരുകൈകടത്തലും അംഗീകരിച്ചുകൊടുക്കില്ല. നമ്മുടെ ഇഷ്ടമാണ് നമ്മുടെ സന്തോഷം’, മീനാക്ഷി പറഞ്ഞു. അതേസമയം പ്രേമം സിനിമയിലൂടെ ശ്രദ്ധനേടിയ ജോർജ് കോര സംവിധാനം ചെയ്യുന്ന സിനിമയാണ് തോൽവി എഫ്സി. ഷറഫുദ്ദീന് പുറമെ ആശ മഠത്തിൽ, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
