ഇളം വെയിലിൽ മരത്തിന്റെ ചുവട്ടിൽ ഇരുന്നു ബീഡി വലി.. 100% പ്രഫഷണൽ … അർച്ചന കവിയുടെ ബീഡി വലി.. രസകരമായ വീഡിയോ വൈറലാകുന്നു

in post

അറിയപ്പെടുന്ന ഇന്ത്യൻ നടിയും യൂട്യൂബറും ടെലിവിഷൻ അവതാരകയുമാണ് അർച്ചന ജോസ് കവി. 2009ൽ പുറത്തിറങ്ങിയ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഡൽഹിയിൽ വളർന്ന താരം ഡൽഹിയിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലാണ് പഠിച്ചത്.

ശേഷം 2006- ൽ, മാർ അഗസ്റ്റിനോസ് കോളേജിൽ ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ കോഴ്സ് പൂർത്തിയാക്കുകയും ചെയ്തു. താൻ ഒരു സാധാരണ മലയാളി മധ്യവർഗ കുടുംബത്തിൽ നിന്നാണ് വന്നതെന്നും അഭിനയം ഞങ്ങൾ ഒരിക്കലും ഒരു തൊഴിലായി കണക്കാക്കിയിട്ടില്ലെന്നും താരം പറഞ്ഞ അഭിമുഖം വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുത്തിരുന്നു.

താരം ടെലിവിഷൻ ചാനലായ യെസ് ഇന്ത്യാ വിഷനിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കുകയും ചില പ്രോഗ്രാമുകളുടെ നിർമ്മാണത്തിൽ സഹായിക്കുകയും ചെയ്തിരുന്നു. ഒരു വർഷത്തിനു ശേഷം , അതേ ചാനലിൽ ബ്ലഡി ലവ് എന്ന പരിപാടിയിൽ അവതാരകയാവുകയും ചെയ്തു. 2009-ൽ ഏറെ വിജയിച്ച നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്,

പഴയ നായർ തറവാട്ടിലെ വീട്ടു ജോലിക്കാരിയായ കുഞ്ഞി മാളുവിന്റെ വേഷം വളരെ താദാത്മ്യത്തോടെ താരം അവതരിപ്പിച്ചു. ആധുനിക കാലത്തെ ഒരു കൗമാരക്കാരിയും അവളുടെ അമ്മയും തമ്മിലുള്ള പ്രക്ഷുബ്ധമായ ബന്ധത്തിന്റെ കഥ വിവരിച്ച മമ്മി & മി എന്ന താരത്തിന്റെ അടുത്ത സിനിമയിലും ശ്രദ്ധേയമായ അഭിനയ മുഹൂർത്തങ്ങൾ തരാം കാഴ്ച വെച്ചു.

തുടർന്നുള്ള റിലീസ് ബെസ്റ്റ് ഓഫ് ലക്ക് എന്ന സിനിമ ആയിരുന്നു. അരവാൻ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അതിൽ ചിമ്പി എന്ന ആദിവാസി കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. 2013-ൽ ബാക്ക്ബെഞ്ച് സ്റ്റുഡന്റ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറി. അഭിയും ഞാനും എന്ന സിനിമയിൽ താരം നായികയായി അഭിനയിച്ചു.

ഹണി ബീയിൽ താരം ഒരു നിഷ്കളങ്കയായ ആംഗ്ലോ-ഇന്ത്യൻ പെൺകുട്ടിയായ സാറയെയാണ് അവതരിപ്പിച്ചത്.
പട്ടം പോലെ എന്ന സിനിമയിൽ തരാം ഒരു സഹ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു. ഏഷ്യാനെറ്റിൽ ടെലിവിഷൻ അഭിനേതാക്കളുടെ റിയാലിറ്റി ഷോയായ സുന്ദരി നീയും സുന്ദരൻ ഞാനും എന്ന പരിപാടിയുടെ അവതാരകയായി താരം തിളങ്ങി.

2021 -ൽ, പണ്ടാരപറമ്പിൽ ഹൗസ് അറ്റ് 801 എന്ന വെബ് സീരീസിലൂടെ താരം സംവിധാനത്തിലേക്ക് മാറുകയും കയ്യടി നേടുകയും ചെയ്തു. കേരളത്തിലെ കൊച്ചിയിൽ ‘ഛായ’ എന്ന പേരിൽ ഒരു ബൊട്ടീക്കും താരത്തിന് സ്വന്തമായുണ്ട്. സോഷ്യൽ മീഡിയയിൽ സാരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ വല്ലതും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.


സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകർ താരത്തെ പിന്തുടർന്നതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ബീഡി വലിക്കാൻ പരിശീലിക്കുന്ന ഒരു വീഡിയോ ആണ്. രസകരമായ വീഡിയോ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
ALSO READ മദ്യം ഉപയേ​ഗിക്കേണ്ട രീതിയുണ്ട്, തോന്നിവാസത്തിന് കൊണ്ട് നടക്കേണ്ട സാധനമല്ല അത്, തുറന്നു പറഞ്ഞ് ഏയ്ഞ്ചലിൻ മരിയ

Leave a Reply

Your email address will not be published.

*