ഇരട്ട ചങ്കുമായി റോബിന്‍ മുന്നോട്ട്, റോബിന്‍ ബസിന്റെ ചിത്രവുമായി സീമ ജി നായര്‍.. വിമർശന കമന്റുകൾക്ക് തക്കതായ മറുപടിയും

in post

കേരള തമിഴ്നാട് സർക്കാരുകളുടെ പീഡനങ്ങൾക്കിടയിലും തളരാതെ മുന്നോട്ടു പോവുകയാണ് റോബിൻ ബസ് ഉടമ ​ഗിരീഷ്. കരുത്തോടെ മുന്നോട്ടു പോകുന്ന ​ഗിരീഷിനെ വഴിയരികൽ കാത്തു നിന്നാണ് ജനങ്ങൾ സ്വീകരിക്കുന്നത്. റോബിന്‍ ബസിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ എങ്ങും.

അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും പോസ്റ്റുകള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു.
ഈ അവസരത്തില്‍ നടി സീമ ജി നായര്‍ പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചു പറ്റുന്നത്.
അടിപൊളിയാണല്ലോ മാഷേ..ഇരട്ട ചങ്കുമായി റോബിന്‍ മുന്നോട്ട്’, എന്നാണ് സീമ ജി നായര്‍ കുറിച്ചത്.

ഒപ്പം റോബിന്‍ ബസിന്റെ ഫോട്ടോയും പങ്കുവെച്ചു. ഇതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ചിലര്‍ അനുകൂലിച്ചപ്പോള്‍ മറ്റുള്ളവര്‍ വിമര്‍ശന കന്റുകളും രേഖപ്പെടുത്തി. ഇവയ്ക്ക് തക്കതായ മറുപടിയും സീമ നല്‍കുന്നുണ്ട്.

‘എന്താണ് അടിപൊളി,, ടുറിസ്റ്റു ബസുകള്‍ റോഡില്‍ ആളെ കയറ്റാന്‍ തുടങ്ങിയാല്‍ െ്രെപവറ്റ് ബസ് തൊഴിലാളികളും, മുതലാളിമാരും, ട്രാന്‍സ്‌പോര്‍ട്ട് ബസ്സ് ജീവനകാരും, സര്‍ക്കാരും പ്രതിസന്ധിയില്‍ ആവും, കാര്യങ്ങള്‍ മനസ്സിലാക്കാതെ നിങ്ങളെ പോലെയുള്ളവര്‍

ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നോ, കേരളത്തില്‍ നിന്നും, തമിഴ് നാട്ടില്‍ കയറിയപ്പോള്‍ കിട്ടിയത് എഴുപത്തിയൊന്നായിരം രൂപയുടെ ഫൈന്‍ ആണ്’, എന്നാണ് ഒരാളുടെ കമന്റ്. ‘ആ റെസിപ്പ്റ്റില്‍ എഴുതിയത് ..(തമിഴ് നാട്ടില്‍ ഫൈന്‍ അടച്ചു )എന്നത് കണ്ണ് തുറന്നു വായിക്കൂ’, എന്നാണ് സീമ നല്‍കിയ മറുപടി.

ALSO READ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പിന്നെ മരിച്ച് പോകുമ്പോള്‍ വേറെന്താണുള്ളത്.. ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മില്‍ എന്താണ് വ്യത്യാസം.. നോട്ടത്തിന്റെ കുഴപ്പമാണ്.. തുറന്നടിച്ച് സയനോര

Leave a Reply

Your email address will not be published.

*