ഇപ്പോൾ ഏത് ആംഗിളിലാണ് ഫോട്ടോയും വീഡിയോയും എടുക്കുന്നതെന്ന് അറിയില്ല.. ഞാനെന്തിന് ഹണി റോസിനെപ്പോലെ ഉദ്ഘാടനത്തിന് പോണം?.. സാധിക

in post

ഇപ്പോൾ ഏത് ആംഗിളിലാണ് ഫോട്ടോയും വീഡിയോയും എടുക്കുന്നതെന്ന് അറിയില്ല.. ഞാനെന്തിന് ഹണി റോസിനെപ്പോലെ ഉദ്ഘാടനത്തിന് പോണം?.. സാധിക… മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാൽ. സിനിമകളിലും

അഭിനയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷൻ പരമ്പരകളാണ് സാധികയെ ജനപ്രീയയാക്കുന്നത്. സ്റ്റാർ മാജിക്കിലൂടേയും സാധിക ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അഭിനേത്രിയെന്നതിന് ഉപരിയായി അവതാരകയായും സാധിക മിനിസ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ

മോശം പ്രവണതകളെക്കുറിച്ച്‌ സംസാരിക്കുകയാണ് സാധിക. സെലിബ്രിറ്റികളെ താരതമ്യം ചെയ്യുന്നുണ്ട്. ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ എനിക്ക് വരുന്ന കുറേ മെസേജുകൾ എന്തുകൊണ്ട് ഹണിയെ പോലെ വരുന്നില്ലെന്നാണ്. ഞാനെന്തിനാണ് ഹണിയെ പോലെയാകുന്നതെന്നും

സാധിക ചോദിച്ചു. മോശം കമന്റുകൾ ആദ്യം ശ്രദ്ധിക്കുമായിരുന്നു എന്നും പിന്നെ നമുക്കിതൊരു ശീലമായി എന്നുമാണ് താരം പറയുന്നത്. മനസമാധാനമാണ് വേണ്ടത്. കമന്റുകൾ ലിമിറ്റ് ചെയ്തിട്ടുണ്ട്. എന്നെ ഫോളോ ചെയ്യുന്നവർക്കേ കമന്റ് ചെയ്യാൻ പറ്റൂ. കണ്ടന്റും ലിമിറ്റഡാകുമെങ്കിലും

കണ്ടന്റ് എനിക്ക് പ്രധാനമല്ല. കണ്ടന്റ് ക്രിയേറ്റേർസിനാണ് അത് പ്രശ്‌നം. ഫോളോവേഴ്‌സിനെ പോലും എനിക്ക് പ്രശ്‌നമല്ല. ഞാൻ റിമൂവ് ചെയ്യും. കാരണം എനിക്കിവരെ വേണ്ട. എന്റെ വർക്കിന് ഇവരാരുമല്ല കാശ് തരുന്നത്. എന്നെ വിളിക്കുന്ന പ്രൊഡ്യൂസേർസ് ആണെന്നും

സാധിക ചൂണ്ടിക്കാട്ടി. ഇവന്റുകൾക്ക് പോകുമ്ബോൾ ഇപ്പോൾ ഫോൺ ക്യാമറകളാണ്. ഏത് ആംഗിളിലാണ് എടുക്കുന്നതെന്ന് അറിയില്ല. റീച്ചിന് വേണ്ടി മോശമായ രീതിയിൽ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്ന സാഹചര്യമുണ്ടെന്നും സാധിക തുറന്നടിച്ചു.

ALSO READ സ്ത്രീ സമൂഹത്തിൻ്റെ പ്രതിനിധിയായി ഞാൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നു; നാരിശക്തി സദസ്സിൽ നടി ശോഭന പറഞ്ഞ കാര്യങ്ങൾ.. തൃശ്ശൂർ പിടിക്കാൻ പ്രമുഖ സിനിമ താരങ്ങൾ എല്ലാവരും ഒരുമിക്കുകയാണോ

Leave a Reply

Your email address will not be published.

*