ഇത് മഞ്ജു തന്നെ ; ചുവപ്പു പട്ടുസാരിയില്‍ തിളങ്ങി മീനാക്ഷി… കോലോത്തെ തമ്പുരാട്ടി ഇറങ്ങി വന്നതോ..”

in post

അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ തരംഗമാകാൻ ഇന്നത്തെ അഭേതാക്കൾക്ക് സാധിക്കുന്നത് സോഷ്യൽ മീഡിയ ഇടങ്ങളുടെ വളർച്ചകൊണ്ട് തന്നെയാണ്. അഭിനേതാക്കൾക്ക് മാത്രമല്ല അഭിനേതാക്കളുടെ കുടുംബക്കാർക്കും വളരെ പെട്ടെന്ന് തന്നെ ഒരുപാട് പ്രേക്ഷകരും ആരാധകരും ഉണ്ടാകാൻ ഈ സോഷ്യൽ മീഡിയ ഇടങ്ങൾ തന്നെയാണ് കാരണമാകുന്നത്.

അഭിനേതാക്കളുടെ മക്കൾ സിനിമയിൽ അഭിനയിച്ചാലും ഇല്ലെങ്കിലും സെലിബ്രേറ്റികളാണ്. രക്ഷിതാക്കളുടെ പാത പിൻപറ്റി അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുന്ന ഒരുപാട് പേർ മലയാളത്തിലും ഇതര ഭാഷകളിലും ഉണ്ടെങ്കിലും അങ്ങനെ അല്ലാത്തവരെയും പ്രേക്ഷകർക്ക് വലിയ കാര്യമാണ്. ഒരു സിനിമയിലോ ഒരു സീരിയലിലോ ഒരു മ്യൂസിക് ആൽബത്തിലെ

പോലും മുഖം കാണിക്കാതെ ലക്ഷക്കണക്കിനാളുകൾ ഫോളോ ചെയ്യുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്.
പിതാവും മാതാവും മലയാളത്തിലെ അറിയപ്പെടുന്ന താരങ്ങളാണ്. ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവച്ചു കൊണ്ട് മികച്ച സിനിമകളിലും കഥാപാത്രങ്ങളുമായി മലയാള സിനിമാ മേഖലയെ ഒരുപാട് ഉയരത്തിലേക്ക് എത്തിച്ച ജനപ്രിയ നായകനാണ് ദിലീപ്. ഏതുതരം കഥാപാത്രമാണെങ്കിലും

വളരെ അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. മാതാവ് മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന മഞ്ജു വാര്യരാണ്. അഭിനയിച്ച തുടക്കകാലം മുതൽ തന്നെ വളരെ മനോഹരമായി ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്തിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട 14 വർഷത്തെ

ഇടവേളക്കുശേഷം താരം ഇപ്പോൾ തിരിച്ചു വന്നപ്പോഴും പൂർവാധികം ശക്തിയുള്ള കഥാപാത്രങ്ങളെയാണ് താരം സ്ക്രീനിൽ അവതരിപ്പിച് ഫലിപ്പിച്ച് കയ്യടി നേടി കൊണ്ടിരിക്കുന്നത്. ദിലീപ് മഞ്ജുവാര്യരുടെ വിവാഹ മോചനത്തിനു ശേഷം മീനാക്ഷി ജീവിക്കുന്നത് അച്ഛന്റെ കൂടെയാണ്. അമ്മയുമായി എന്തെങ്കിലും ഒരു അടുപ്പം ഉണ്ട് എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കുന്ന ഒരു നീക്കങ്ങളും താരത്തിൽ

നിന്നും താര കുടുംബങ്ങളിൽ നിന്നും ഇല്ലാത്തതു കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ അത് പലപ്പോഴും ചർച്ചയാകാറുണ്ട്. പക്ഷേ ദിലീപോ മഞ്ജു വാര്യരോ മീനാക്ഷിയോ ഇക്കാര്യത്തിൽ യാതൊരു തരത്തിലുള്ള തുറന്നു പറച്ചിലുകൾക്കും മുതിർന്നിട്ടില്ല എന്നതാണ് വാസ്തവം. സിനിമകളിൽ ഒന്നും മുഖം കാണിച്ചിട്ടില്ല എങ്കിലും താരപുത്രി സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം സജീവമാണ്. താരം തന്റെ

ജീവിതത്തിലെ അനർഘ നിമിഷങ്ങളും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരമായ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ താരം റെഡ് സാരിയിൽ കിടങ്ങിനിൽക്കുന്ന ഫോട്ടോകളാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. അമ്മയെ പോലെ തന്നെ ഉണ്ട് എന്ന് ഒരുപാട് ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കക് താരപുത്രിയുടെ സാരി ലുക്ക് വൈറൽ ആയിരിക്കുകയാണ്.

ALSO READ കളികണ്ട് മതിമറന്നു.. ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിനിടെ നഷ്ടമായത് 24 കാരറ്റിന്റെ യഥാർത്ഥ സ്വർണ്ണ ഐഫോൺ; കണ്ട് പിടിച്ചു തരണമെന്ന് അഭ്യര്‍ത്ഥിച്ച് നമടി ഉര്‍വശി റൗട്ടേല

Leave a Reply

Your email address will not be published.

*