‘ചാവേർ’ എന്ന പുതിയ ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ നടിയാണ് ജ്യോതി ശിവരാമൻ. മോഡലിങ്ങിലും സജീവമായ താരം തനിക്ക് നേരിട്ട ഒരു മോശം സന്ദേശത്തെ കുറിച്ച് സമൂഹ മാധ്യമത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ്.
ബോൾഡ് ലുക്കിലുള്ള പല ഫോട്ടോഷൂട്ടുകളും ജ്യോതി ചെയ്യാറുണ്ട്. എന്നാൽ വസ്ത്രധാരണരീതി അങ്ങനെയായതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാമോ എന്ന തരത്തിൽ തനിക്ക് മെസേജ് ലഭിക്കാറുണ്ടെന്ന് ജ്യോതി പറഞ്ഞു. തനിക്ക് ലഭിച്ച മോശം മെസേജ് പങ്കുവച്ചു കൊണ്ടാണ് ജ്യോതി ഇക്കാര്യം വെളിപ്പെടുത്തിയത്.
വസ്ത്രം…. വസ്ത്രമാണല്ലോ ഇപ്പത്തെ main വിഷയം!……. എവിടെനോക്കിയാലും comments… ഇതേതാ ഈ തള്ള!.. ഇവൾക്ക് മര്യാദക്ക് തുണി ഉടുത്തുകൂടെ 🤷♀️…. പോട്ടെ… അതൊക്കെ പോട്ടേന്നു വെക്കാം.. ഓരോരുത്തരുടെ ചിന്താഗതിയാണ്…
സങ്കുജിത ചിന്താഗതിക്കാർ കരഞ്ഞുമിഴുകിക്കൊണ്ടേ ഇരിക്കും.. അതെനിക്കൊരു വിഷയമല്ല….. പക്ഷേ പ്രശ്നമുള്ള ഒന്നുണ്ട്…. അതിന്റ സ്ക്രീൻഷോട്ട് ആണ് second ഇട്ടേക്കുന്നത് swipe ചെയ്താ കാണാം……
ഒരു വർക്കിന് വിളിച്ച ടീം ന്റെ msg ആണത്….
ഇത്തരം costumes ധരിക്കാമെങ്കിൽ adjust ചെയ്യുന്നേലെന്താ പ്രശ്നംന്ന്…. Costume ഏതായിക്കോട്ടെ…. എനിക്ക് comfortable ആയിട്ടുള്ള ഡ്രെസ്സ് ഞാൻ ഇനീം ധരിക്കും… അതിനർത്ഥം ഞാനെന്നല്ല ഏതൊരുപെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാൻ റെഡി ആണെന്നല്ല…

ആ ചോദ്യമാണെന്നെ പ്രോവോക്ക് ചെയ്തത്…. ഇത്തരം ഡ്രെസ്സുകൾ ഇടാമെങ്കിൽ എന്തുകൊണ്ട് Adjust ചെയ്തൂടാന്ന് 🤷♀️😡 വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്ന ഇത്തരക്കാരോടെന്ത് പറഞ്ഞ് മനസിലാക്കാനാ!