ദിയ കൃഷ്ണ അറിയപ്പെടുന്ന ഒരു നർത്തകിയും യൂട്യൂബറും സോഷ്യൽ മീഡിയ സ്റ്റാറുമാണ്. ചലച്ചിത്ര നടൻ കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണയുടെയും മകളാണ് താരം. മലയാളം നടി അഹാന കൃഷ്ണയും നടി ഇഷാനി കൃഷ്ണയും താരത്തിന്റെ സഹോദരിമാരാണ്. താരത്തിന്റെ ഇളയ സഹോദരി ഹൻസിക കൃഷ്ണയും സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുകയാണ്.
ഒരുപാട് കഥാപാത്രങ്ങളിലൂടെയും മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെയും ഒരുപാട് വർഷക്കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേതാവാണ് കൃഷ്ണ കുമാർ. ഭാര്യ സിന്ധു കൃഷ്ണ കുമാറിനെയും യൂട്യൂബ് ചാനലിലൂടെ ആണ് കുടുംബത്തിലെ വിശേഷങ്ങൾ പ്രേക്ഷകർ അറിയാറുള്ളത്. സിനിമയിലും സീരിയലിലും ഒന്നിലും മുഖം കാണിക്കാതെ പോലും ലക്ഷക്കണക്കിന് ആരാധകർ പിന്തുണയുള്ള കൃഷ്ണ കുമാറിന്റെ മറ്റൊരു മകളാണ് താരം.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇൻസ്റ്റാഗ്രാം സ്റ്റാറും ആണ് താരം. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ആരാധകർ ആണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം പങ്കുവെക്കുന്ന ഫോട്ടോകൾക്ക് എല്ലാം വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കാൻ സാധിക്കാറുണ്ട്. താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയതു കൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്.
പലപ്പോഴും വിവാദങ്ങളിലും ദിയ പെട്ടിട്ടുണ്ട്. കാമുകനായുള്ള വേർപിരിയൽ ഈ വർഷം വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത ആയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുന്ന ഒരു വീഡിയോ ദിയ പങ്കുവച്ചിരിക്കുകയാണ്. അതിൽ ഒരാൾ ട്രാൻസ് ജൻഡറായിട്ടുള്ള സുഹൃത്തുക്കളുണ്ടോ എന്ന് ചോദിച്ചിരുന്നു. അതിന് ദിയ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
“എന്തുകൊണ്ട് അവരുമായി കംഫോർട്ടബിൾ ആയിക്കൂടാ? അവരും നമ്മളെ പോലെ തന്നെ ഒരു മനുഷ്യരാണ്. ഞാനൊരു ആണുമായും പെണ്ണുമായും കംഫോർട്ടബിൾ ആണെങ്കിൽ എന്തുകൊണ്ട് അവരുമായി കംഫോർട്ടബിളായികൂടാ.. കാഞ്ചന എന്ന സിനിമ കണ്ട ശേഷം എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്.
ശരത് കുമാർ ചെയ്ത റോൾ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്.
ബാംഗ്ലൂരിൽ വച്ചാണ് ഞാൻ ആദ്യമായി ട്രാൻസ് ജൻഡേഴ്സിനെ കാണുന്നത്. എവിടെ വച്ച് കണ്ടാലും ഞാൻ അവരുടെ അനുഗ്രഹം വാങ്ങാറുണ്ട്. അവരുടെ അനുഗ്രഹത്തിന് വലിയ ശക്തിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് ഗേസുഹൃത്തുക്കളുമുണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ 99 ശതമാനവും മലയാളി പയ്യന്മാരാണ് ഇവരെ കളിയാക്കുന്നത് കണ്ടിട്ടുള്ളത്. എനിക്ക് പേർസണലി ഒരു ബെസ്റ്റ് ഫ്രണ്ട് ഗേയായിട്ട് ഒരാളുണ്ടായിരുന്നെങ്കിൽ എന്ന് പലരോടും പറഞ്ഞിട്ടുണ്ട്.
എനിക്ക് ഭയങ്കര ആഗ്രഹമാണ് ഒരു ഗേബെസ്റ്റ് ഫ്രണ്ട് വേണമെന്നുള്ളത്. ഒരു പെൺസുഹൃത്തിനോട് പറയുന്നത് പോലെ നമ്മുക്ക് എല്ലാം അവരോട് പറയാം. വളരെ ക്യൂട്ട് ആയിരിക്കും അത്.. എനിക്ക് അത് ഇഷ്ടമാണ്..”, ദിയ തന്റെ ചാനലിലൂടെ പറഞ്ഞു. ഇത് കൂടാതെ താൻ ഈ വർഷം ചെയ്ത ഏറ്റവും നല്ല കാര്യം കാമുകനായുള്ള ബ്രേക്ക് അപ്പാണെന്നും ദിയ പറഞ്ഞിരുന്നു. നേരത്തെ ഇരുവരും ഒരുമിച്ച് യാത്രകൾ ചെയ്യുകയും റീൽസ് ചെയ്യുകയുമൊക്കെ ചെയ്തിരുന്നു.
Leave a Reply