യുവ ഡോക്റ്ററുടെ ആത്‌മഹത്യയിൽ നിർണായക തെളിവ് ആയി ഡോക്റ്റർ ഷഹാനയുടെ ആത്‍മഹത്യ കുറിപ്പ്.അവരുടെ സ്ത്രീധന മോഹം എന്റെ ജീവിതം അവസാനിപ്പിച്ചു എന്ന് ഷഹാന.അവർക്ക് എന്തിനാണ് ഇനിയും സ്വത്തുക്കൾ.മനുഷ്യനും സ്നേഹത്തിനും വില ഇല്ലേ എന്നും വരികൾ.
ആത്മഹത്യ കുറിപ്പ് എഴുതിയത് ഓ പി ടിക്കറ്റിൽ ആയിരുന്നു.അതെ സമയം ഷഹാനയുടെ ആത്‌മഹത്യയിൽ സുഹ്യത്തായ ഡോക്റ്റർ റുവൈസ് അറസ്റ്റിൽ ആയി.പ്രണയിച്ച ശേഷം ഭീമമായ സ്ത്രീ ധനം ആവശ്യപ്പെട്ടു കൊണ്ട് വിവാഹത്തിൽ നിന്നും പിന്മാറിയതിലെ നിരാശയാണ് ഡോക്റ്റർ ഷഹാനയുടെ മരണത്തിന് കാരണം എന്ന് പോലീസ് കണ്ടെത്തി.
റുവൈസിനെ സസ്‌പെൻഡ് ചെയ്തത് ആയി ആരോഗ്യ മന്ത്രി അറിയിച്ചു.കർശന നടപടി എന്ന് മുഖ്യ മന്ത്രി അറിയിച്ചു.ഇടത്തരം കുടുംബത്തിൽ നിന്നും മിടുക്കി ആയി കൊണ്ട് പഠിച്ചു ഡോക്റ്റർ ആയി ഉയർന്നു വന്ന ഷഹാനയുടെ ജീവിതം
പാതി വഴിയിൽ പൊലിയാൻ കാരണം ഭീമമായ സ്ത്രീധനം എന്ന് സാമൂഹിക വിപത് എന്ന് പോലീസ് പറയുന്നു.പി ജി ഡോക്റ്ററുടെ സംഘടനയുടെ സംസ്ഥാന നേതാവ് ആയി കൊണ്ട് തിളങ്ങിയ സഹ പ്രവർത്തകൻ ഡോക്ടർ റുവൈസാണ് പ്രണയം വിവാഹത്തിൽ എത്തണം എങ്കിൽ കോടികൾ സ്ത്രീധനം ആയി ചോദിച്ചത്.കടപ്പാട്
Leave a Reply