ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു സുരഭി ലക്ഷ്മി പ്രേക്ഷകരിലേക്കെത്തുന്നത്. ഷോയിലെ വിന്നറായിരുന്നു സുരഭി. സുരഭിയുടെ വിവാഹ മോചന വാർത്തയാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. 2014 ൽ വിപിൻ സുധാകറിനെയാണ് സുരഭി വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
എന്നാൽ ഈ ബന്ധം അധിക കാലം നീണ്ടുനിന്നില്ല. 2017 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. ഡിവോഴ്സിനു ശേഷവും തങ്ങൾ നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് സുരഭിയും വിപിനും പറഞ്ഞിരുന്നു.
വ്യക്തിപരമായ കാരണങ്ങളാലാണ് ബന്ധം പിരിയുന്നതെന്നും മറ്റ് കാര്യങ്ങളൊന്നും
പൊതുമധ്യത്തിൽ പറയാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് സുരഭി വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത്.
വിവാഹമോചനത്തെ കുറിച്ച് ഒന്നിച്ചാണ് തീരുമാനമെടുത്തതെന്നും സുരഭി പറഞ്ഞു. ഞങ്ങൾ ഒരുമിച്ച് കോടതിയിലേക്ക് എത്തിയപ്പോൾ ജഡ്ജിന് പോലും അത്ഭുതമായിരുന്നു
ഇവരാണോ പിരിയാൻ പോകുന്നത് എന്നോർത്ത്… വിവാഹമോചനം ലഭിച്ച ശേഷം ഞങ്ങൾ ഒരുമിച്ച് സെൽഫി ഒക്കെ എടുത്തു. ഒരുമിച്ചിരുന്ന് ഒരു ചായ കൂടി കുടിച്ചശേഷമാണ് പിരിഞ്ഞത്. ഫേസ്ബുക്കിൽ ഞാൻ ആ സെൽഫി ഇട്ടതും വലിയ ചർച്ചയായിരുന്നു സുരഭിക്കൊപ്പമുള്ള ചിത്രം
പങ്കുവെച്ചാണ് വിപിൻ വിവാഹമോചന വാർത്ത സ്ഥിരീകരിച്ചത്. ‘അവസാന സെൽഫി. ഞങ്ങൾ ഡിവോഴ്സ് ആയിട്ടോ. നോ കമന്റ്സ്. ഇനി നല്ല ഫ്രണ്ട്സ് ഞങ്ങൾ’ എന്നാണ് വിപിൻ സുരഭിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്. ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും

ടെലിവിഷൻ പരിപാടികളിലൂടെയാണ് സുരഭി മലയാളികൾക്ക് സുപരിചിതയാകുന്നത്. എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കിയത്. ബൈ ദ് പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്.

ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം നേടിയിരുന്നു . 2016 ലെ മലയാളം ഫിലിം ക്രിട്ടിക്‌സ് അവാഡും നേടി.മിന്നാമിനുങ്ങിലൂടെത്തന്നെയാണ് സുരഭിയെത്തേടി ദേശീയ പുരസ്ക്കാരവും എത്തിയത്.