ആ ഒരൊറ്റ രംഗത്തിന് വേണ്ടി ഐഷ്വര്യ റായിയും രജനികാന്തും കലാഭവൻ മണിക്ക് വേണ്ടി കാത്തിരുന്നത് മണിക്കൂറുകൾ ആ വാശി ആയിരുന്നു അതിന്റെ പിന്നിൽ

in post

മലയാളികളുടെ സ്വന്തം മണിമുത്തായിരുന്ന നമ്മുടെ മണിചേട്ടൻ. അദ്ദേഹം അകാലത്തിൽ നമ്മളെ വിട്ടുപോയെങ്കിലും, മലയാളികൾ ഈ ഭൂമിയിൽ ഉള്ള കാലത്തോളം അദ്ദേഹവും നമ്മുടെ ഉള്ളിൽ ജീവിക്കും. മലയാളവും കടന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന പ്രശസ്ത നടനായിരുന്നു അദ്ദേഹം.

മലയാളത്തിൽ പല നായികമാരും പരസ്യമായി മണിയെ അപമാനിച്ച കഥയൊക്കെ നമ്മൾ ഒരുപാട് കേട്ടതാണ്, അതിൽ പ്രധാനമായി നടി ദിവ്യ ഉണ്ണി ഒരു തവണയല്ല ഒന്നിൽ കൂടുതൽ പ്രാവിശ്യം മണിയോടുള്ള അവഗണന തുറന്ന് പറഞ്ഞിരുന്നു. കരുമാടി കുട്ടൻ എന്ന ചിത്രത്തിലെ നായികയായി ആദ്യം ദിവ്യ ഉണ്ണിയെ

ആയിരുന്നു വിളിച്ചിരുന്നത് പക്ഷെ അപ്പോഴും ദിവ്യ ഉണ്ണി പറഞ്ഞിരുന്നു കറുത്ത മണിയുടെ നായികയായി അഭിനയിക്കാൻ തനിക്ക് സാധിക്കില്ല എന്ന്, അന്ന് അത് അദ്ദേഹത്തെ ഒരുപാട് വേദനിപ്പിച്ചിരുന്നു. എന്നാൽ കലാഭവൻ മണി എന്ന നടന്റെ ഉയർച്ച വളരെ പെട്ടന്നായിരുന്നു, അദ്ദേഹം ഇന്ത്യൻ സിനിമ


അറിയപ്പെടുന്ന ആരാധിക്കുന്ന ഒരു നടനായി മാറാൻ അധിക സമയം വേണ്ടിവന്നില്ല. അദ്ദേഹത്തിന്റെ വളർച്ചയിൽ മലയാളികൾ അഭിമാനിച്ച മുഹൂർത്തം വരെ ഉണ്ടായിട്ടുണ്ട്, അതിനു ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു നമ്മുടെ നായികമാർ അപമാനിച്ച അതേ കറുമ്പന്റെ കൂടെ അഭിനയിക്കാൻ

സാക്ഷാൽ ഐശ്വര്യ റായ്‌ കാത്തിരുന്നത് മണിക്കൂറുകൾ ആയിരുന്നു. ആ സംഭവം ഇങ്ങനെ ആയിരുന്നു.. സൂപ്പർ ഹിറ്റ് ‘എന്തിരന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയമാണ്. ചിത്രത്തില്‍ ഒരേ ഒരു ഷോട്ടില്‍ മാത്രം അഭിനയിക്കാന്‍ സംവിധായകൻ ശങ്കര്‍ കലാഭവന്‍ മണിയെ വിളിച്ചു.

ചിത്രത്തിൽ ഒരു ചെത്ത് കാരന്റെ വേഷമാണ്. അതിന് വേണ്ടി മണി കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേക്കും ഫ്‌ളൈറ്റ് പോയി കഴിഞ്ഞിരുന്നു. ഉടൻ തന്നെ കലാഭവൻ മണി തനിക്ക് ഇനി സമയത്ത് എത്താന്‍ പറ്റില്ലെന്നും, ആ വേഷം മറ്റാര്‍ക്കെങ്കിലും

കൊടുക്കൂ സര്‍ എന്നും സംവിധായകൻ ശങ്കറിനോട് പറഞ്ഞു എന്നാൽ ആ വേ,ഷം മറ്റാര്‍ക്കും കൊടുക്കാന്‍ കഴിയില്ല എന്നും. അത് ഞാൻ നിങ്ങൾക്ക് വേണ്ടി ഉണ്ടക്കിയതാണ്, നിങ്ങൾ തന്നെ അത് ചെയ്യണം, അടുത്ത ഫ്‌ളൈറ്റ് എപ്പോഴാണെന്ന് വച്ചാല്‍ അതിന് വന്നാല്‍ മതി’ എന്നായിരുന്നു ശങ്കറിന്റെ മറുപടി.

ശങ്കറിന്റെ ആ വാശിയുടെ പുറത്താണ് അവസാനം മണി വരാം എന്ന് സമ്മതിച്ചത്. ശങ്കർ പറഞ്ഞതുപ്രകാരം അടുത്ത ഫ്‌ളൈറ്റ് പിടിച്ച് മണി ലൊക്കേഷനിലെത്തി. ‘പെട്ടന്ന് മേക്കപ്പ് ഇട്ടിട്ട് വാ’ എന്ന് ശങ്കര്‍ പറഞ്ഞു. മേക്കപ്പ് ഇട്ട് വന്ന മണി ശരിക്കും ഞെട്ടി. അവിടെ അതാ തന്നെയും കാത്തിരിയ്ക്കുന്നു

സാക്ഷാല്‍ രജനികാന്തും ഐശ്വര്യ റായിയും. ആ ഷോട്ട് എടുത്ത് കഴിഞ്ഞപ്പോഴാണ് മണി തിരിച്ചറിയുന്നത് തനിക്ക് വേണ്ടിയാണ് ഇത്രയും സമയം അവര്‍ കാത്തിരുന്നത് എന്ന്.. തന്റെ ഈ അനുഭവം അദ്ദേഹം വളരെ സന്തോഷത്തോടെ പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.

ALSO READ അടുക്കള ജോലി വരെ ചെയ്താണ് പണം കണ്ടെത്തിയത്... ആ സമയത്ത് പല പണികളും ചെയ്തിരുന്നു.. അഭിരാമി

Leave a Reply

Your email address will not be published.

*