ആ അവസ്ഥ വന്നപ്പോഴാണ് കടുത്ത തീരുമാനമെടുത്തത്; റിലേഷന്‍ ബ്രേക്ക് ആയി; ഹസ്ബന്‍ഡ് ആയാല്‍ തലവേദന ആണ്; വൈകാതെ വിവാഹം കഴിക്കും; വെളിപ്പെടുത്തലുകളുമായി മരിയ!!

in post

സുന്ദരി എന്ന സീരിയലിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മരിയ ഷില്‍ജി. സുന്ദരി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മരിയ അവതരിപ്പിക്കുന്നത്. എന്നാലിപ്പോൾ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സീരിയലിൽ എല്ലാവർക്കും പെയർ ഉണ്ട്. എന്നാൽ എനിക്ക് മാത്രമാണ് പെയര്‍ ഇല്ലാതെ

അഭിനയിക്കേണ്ടി വരാറുള്ളുവെന്നും, ആ പരാതി സംവിധായകനോട് പറയുമെന്നും മരിയ പറയുന്നു. സീരിയലില്‍ തന്റെ കഥാപാത്രം ഐഎഎസ് ആവാനുള്ള തയ്യാറെടുപ്പിലാണ്. സുന്ദരിയുടെ ക്ലൈമാക്‌സിനെക്കുറിച്ച് ഞാനും സംവിധായകനോട് ചോദിക്കാറുണ്ട്. ഞാനൊഴികെ ബാക്കി എല്ലാവര്‍ക്കും പെയറായി ആരെയെങ്കിലും കൊടുക്കുന്നുണ്ട്. എനിക്ക് മാത്രമാണോ ഇല്ലാത്തതെന്ന് ചോദിച്ചിരുന്നു. തത്കാലം

ഇങ്ങനെ പോവാനാണ് അദ്ദേഹം മറുപടി പറഞ്ഞത്. സുന്ദരി ഇങ്ങനെ പോകുന്നതാണ് നല്ലത്, ഇപ്പോള്‍ ഒന്ന് കെട്ടി, അടുത്തതും കൂടി കെട്ടി എന്തിനാ നാട്ടുകാരെക്കൊണ്ട് അതും ഇതും പറയിക്കുന്നത്. ഹസ്ബന്‍ഡ് ആയാല്‍ തലവേദന ആണെന്നും മരിയ തമാശയായി പറയുന്നു. മറ്റുള്ള സീരിയലിന്റെ കഥകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായത് കൊണ്ടാണ് സുന്ദരി എന്ന സീരിയല്‍ തെരെഞ്ഞെടുത്തത്. ഇപ്പോള്‍ ഈ സീരിയല്‍

നെഗറ്റിവ് ആണെന്ന് തനിക്ക് തന്നെ തോന്നി തുടങ്ങിയിട്ടുണ്ട്. കാരണം നായകന് പ്രത്യേക സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയെ കെട്ടേണ്ടി വന്നു. ആ വേഷമാണ് ഞാന്‍ ചെയ്യുന്ന സുന്ദരി. ഇപ്പോള്‍ ആ സുന്ദരിയുടെ കഥാപാത്രമാണ് അങ്ങോട്ട് കേറി ആണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് തോന്നുന്നതായി നടി വ്യക്തമാക്കി. മറ്റൊരു നടി ചെയ്ത് കൊണ്ടിരുന്ന കഥാപാത്രമായിരുന്നു സുന്ദരി. അതാണ് താന്‍ ഏറ്റെടുത്തത്. ആദ്യമൊക്കെ ആളുകള്‍


എന്നെ ആ കഥാപാത്രത്തിലൂടെ സ്വീകരിച്ചിരുന്നില്ല, പിന്നെ പിന്നെ ആളുകള്‍ അംഗീകരിച്ച് തുടങ്ങി. എന്റെ പേരിനേക്കാളും സുന്ദരി എന്നാണ് ആളുകളിപ്പോള്‍ വിളിക്കുന്നത്. ചാനലിലെ ആളുകള്‍ മാത്രമാണ് മരിയ എന്ന പേര് വിളിക്കുന്നതെന്നും സെറ്റിലും ഞാന്‍ സുന്ദരി എന്നാണ് അറിയപ്പെടുന്നതെന്നും നടി പറയുന്നു. തന്റെ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ പറ്റിയും അഭിമുഖത്തില്‍ മരിയ സംസാരിച്ചിരുന്നു. ‘എന്റെ പ്രണയം ചീറ്റി

പോയതൊന്നുമല്ല. പറഞ്ഞ് നിര്‍ത്തിയതാണ്. നമ്മളൊരു റിലേഷന്‍ഷിപ്പിലായതിന് ശേഷം അത് മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റില്ലെന്ന് ഇടയ്ക്ക് തോന്നും. അങ്ങനൊരു അവസ്ഥ വന്നപ്പോള്‍ ഞങ്ങള്‍ രണ്ടാളും പരസ്പരം സംസാരിച്ചാണ് വേണ്ടെന്നുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. അത് പറയുമ്പോള്‍ എന്തിനാണ് മരിയയുടെ കണ്ണ് നിറയുന്നതെന്ന ചോദ്യത്തിന് ആളിപ്പോള്‍ ഭയങ്കര ബിസിനസുമാന്‍ ആയെന്ന് നടി തമാശരൂപേണ പറയുന്നു.

ഞങ്ങള്‍ റിലേഷനിലായിരുന്ന സമയത്ത് അയാള്‍ക്ക് ഒത്തിരി ആഗ്രഹങ്ങളുണ്ടായിരുന്നു. ബന്ധം അവസാനിപ്പിച്ചതിന് ശേഷം അയാള്‍ അതെല്ലാം നേടിയെടുത്തു. ഇപ്പോള്‍ ഭയങ്കര തിരക്കിലാണ്. എനിക്കതില്‍ സന്തോഷമേയുള്ളു. ഇപ്പോള്‍ നല്ലൊരു കുട്ടിയെ അയാള്‍ക്ക് കിട്ടി. വൈകാതെ വിവാഹം കഴിക്കും. താന്‍ വിവാഹിതനാകാന്‍ പോവുകയാണെന്ന് എന്നെ വിളിച്ച് പറഞ്ഞിരുന്നു.

ALSO READ ചർച്ചയായി കണ്ണൂരിലെ പ്രൈവറ്റ് ബസ്.. രാജ്യത്തെ ആദ്യ സോളാർ AC ബസ്; യാത്രക്കാരുടെ മനം കവർന്ന് സംഗീത് ട്രാവൽസ്

എന്തായാലും വിവാഹത്തിന് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. എനിക്കിപ്പോള്‍ സന്തോഷമേയുള്ളു. ആ റിലേഷന്‍ ബ്രേക്ക് ആയി ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് ഞാന്‍ അഭിനയിക്കാന്‍ വരുന്നത്. ഒരാള്‍ തേച്ചിട്ട് പോകുന്ന തരത്തിലായിരുന്നില്ല ഞങ്ങളുടെ ബന്ധം അവസാനിപ്പിച്ചതെന്നും നല്ലോണം മനസിലാക്കിയിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.

*