ആളൊരു പുലി തന്നെ.. മിസ് തൃശ്ശൂര്‍ ആയിരുന്ന സുന്ദരിയെ പ്രണയിച്ചു കെട്ടിയ കഥ പങ്കിട്ട് ഷാജോൺ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

in post

മിമിക്രി വേദികളിൽ നിന്ന് മലയാള സിനിമയിലെ മുൻനിര നടന്മാരിലൊരാളായി മാറിയ താരമാണ് കലാഭവൻ ഷാജോൺ. 1999ൽ മൈഡിയർ കരടിയിലൂടെ സിനിമാലോകത്തെത്തിയ ഷാജോൺ ഇതുവരെ നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ പൃഥ്വിരാജിനെ നായകനാക്കി ബ്രദേർസ് ഡേ

എന്ന പേരിൽ ഹിറ്റ് ചിത്രവുമൊരുക്കി സംവിധാനത്തിലും കൈയ്യൊപ്പ് പതിപ്പിച്ചു. ദൃശ്യം എന്ന സിനിമയിലെ വില്ലനായ കോൺസ്റ്റബിൾ സഹദേവനാണ് ഷാജോണിന്റെ കരിയർ ബ്രേക്കായ ചിത്രം. പിന്നീട് ലൂസിഫറിലും പഴയ ബോംബ് കഥ എന്ന ചിത്രത്തിലുമെല്ലാം വില്ലനായി ഷാജോൺ തിളങ്ങിയിരുന്നു.

ഭാര്യയെയും മക്കളയും ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന ഏതാനും ചിത്രങ്ങളാണ് നടന്‍ ഏറ്റവുമൊടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ലവ്’ എന്ന് മാത്രമാണ് ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷന്‍. ക്യൂട്ട് ഫാമിലി എന്ന് പറഞ്ഞ് ഒരുപാട് കമന്റുകളും ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്. പെര്‍ഫര്‍ഫക്ട്

ഫാമിലി മാനാണ് എന്ന് തെളിയിക്കുന്ന കുടുംബ ചിത്രങ്ങള്‍ ഇതിനു മുന്‍പും ഷാജോണ്‍ പങ്കുവച്ചിരുന്നു. കലാഭവന്‍ ഷാജോണിന്റെ കുടുംബ ചിത്രത്തിനൊപ്പം ഇപ്പോള്‍ നടന്റെ പ്രണയ കഥയും സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു. കലാഭവൻ ഷാജോൺ ഭാര്യ ഡാൻസർ ആയിരുന്നു. അത് കണ്ടാണ്

ആകൃഷ്ടനായത്. ഞങ്ങൾ ഒരു ഗൾഫ് ഷോയിൽ വെച്ചാണ് പരിചയപ്പെടുന്നത്. അവിടെ വെച്ച് സംസാരിച്ചു. എനിക്ക് അപ്പോൾ വിവാഹമൊക്കെ നോക്കി കൊണ്ടിരിക്കുന്ന, പെണ്ണു കാണൽ ഒക്കെ നടക്കുന്ന സമയമാണ്. ഞാൻ ചോദിച്ചു, കല്യാണം ആലോചിച്ചു കൊണ്ടിരിക്കുകയാണ്. താല്പര്യമുണ്ടോ എന്ന്,

അപ്പോൾ പറഞ്ഞു വീട്ടിൽ വന്ന് ചോദിച്ചോളൂ, വീട്ടുകാർക്ക് ഒക്കെ ആണെങ്കിൽ കുഴപ്പമില്ലെന്ന്. അപ്പോൾ എന്റെ സഹോദരൻ ദുബായിൽ ഉണ്ട്. അദ്ദേഹം ദുബായിൽ ആണ് ജോലി ചെയ്യുന്നത്. ഞാൻ അച്ചായനെ വിളിച്ച് പറഞ്ഞു, അച്ചായൻ വന്ന് ഇവളെ കണ്ടു. അച്ചായനും ഇവളോട് ചോദിച്ചു. വീട്ടിൽ വന്ന്

ചോദിച്ചോളാൻ അപ്പോഴും പറഞ്ഞു. എല്ലാം വളരെ ഫാസ്റ്റ് ആയിരുന്നു, കയ്യിൽ നിന്ന് വിട്ടു പോകാൻ പാടില്ലല്ലോ. ഞങ്ങൾ അങ്ങനെ ആ പരിപാടി ഒക്കെ കഴിഞ്ഞ് നാട്ടിൽ വന്നു. അവൾ അപ്പോൾ പരസ്യങ്ങൾ ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ജ്വല്ലറിയുടെയും മറ്റും. അതുമായി ബന്ധപ്പെട്ട് ഒരു ദിവസം

റിഹേഴ്സലിന് വന്നില്ല. ആ സമയത്ത് ആൾ മിസ് തൃശൂർ ഒക്കെ ആയിട്ട് ഇരിക്കുകയാണ്. അന്ന് എന്നോട് ഒപ്പമുണ്ടായിരുന്ന കോട്ടയം നസീർ ഉൾപ്പടെയുള്ളവർ പറഞ്ഞു അവൾ വരുമ്പോൾ മൈൻഡ് ചെയ്യണ്ടെന്ന് അങ്ങനെ ആൾ വന്നപ്പോൾ അധികം മൈൻഡ് ഒന്നും ചെയ്തില്ല. പക്ഷെ ആൾ വന്നിട്ട് വേഗം

ഡാൻസ് ഒക്കെ പഠിച്ചെടുത്തു. അപ്പോൾ നമ്മുക്ക് കുഴപ്പമില്ല എന്നൊരു തോന്നൽ വന്നു. പിന്നെ അവളുടെ പെരുമാറ്റം ഒക്കെ കണ്ടപ്പോൾ ജാഡക്കാരി അല്ല എന്നൊക്കെയുള്ള ധൈര്യം വന്നു. പിന്നെ നമ്മൾ അപ്രോച്ച് ചെയ്തു,’ ‘ഒരു ബസ് യാത്രയിലാണ്. ഞാൻ അവളുടെ അടുത്ത് പോയിരുന്ന് സംസാരിച്ചു.

ALSO READ മിക്സി പൊട്ടിത്തെറിച്ച് അപകടം, ​ഗായിക അഭിരാമി സുരേഷിന് പരിക്ക്. പ്രാർഥനയുടെ ആരാധകർ,,

അവരുടെ വലിയ കുടുംബമാണ്. ഞാൻ ഒരു മിമിക്രി കലാകാരനാണ്. അങ്ങനെ ഒക്കെ ആവുമ്പോൾ എങ്ങനെയാവും എന്നൊന്നും അറിയില്ല. എന്തായാലും സംസാരിച്ചു, അങ്ങനെ ഞാൻ അവളോട് സംസാരിച്ചപ്പോഴാണ് അവൾ പറഞ്ഞത് വീട്ടുകാർക്ക് ഓക്കെ ആണെങ്കിൽ എനിക്കും അതേയെന്ന്.

Leave a Reply

Your email address will not be published.

*