ആളുണങ്ങള്‍ക്ക് പൊതുവേ സ്ത്രീകള്‍ കൂടുതല്‍ പെര്‍ഫോം ചെയ്യുമ്പോഴും വരുമാനം ഉണ്ടാക്കുമ്പോഴും ഇഷ്ടമാവാറില്ല. ശ്രീനി അങ്ങനെയല്ല. ആ രഹസ്യം തുറന്നു പറഞ്ഞ് പ്രിയ താരം.. READ MORE…

in post

മലയാളികളുടെ പ്രിയ്യപ്പെട്ട താരജോഡിയാണ് പേളിയും ശ്രീനിഷും.ബിഗ് ബോസിലൂടെയാണ് ഇറുവരും പ്രണയത്തിലായത്.മത്സരത്തിലും അതിന് ശേഷവും പ്രണയവുമായി മുന്നോട്ട് പോകാനായിരുന്നു ഇരുവരും തീരുമാനിച്ചത്.ഇപ്പോള്‍ രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം കൊടുക്കാന്‍ ഒരുങ്ങുകയാണ്.

ഏഴ് മാസത്തോളം ഗര്‍ഭിണിയായ പേളിയുടെ ബേബി ഷവര്‍ ആഘോഷം നടന്നു. ഇതിനിടയില്‍ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പ്രണയ കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.ബിഗ് ബോസിലെ നൂറ് ദിവസത്തെ പറ്റിയുള്ള ചോദ്യത്തിന് പ്രണയകാലത്തെ കുറിച്ചാണ് ശ്രീനിഷ് പറഞ്ഞത്.

‘ആ നൂറ് ദിവസങ്ങളാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. മുഴുവന്‍ സമയവും ഒന്നിച്ചുള്ള ദിവസങ്ങള്‍. ക്യാമറയൊക്കെ മറന്ന് ഞങ്ങള്‍ പ്രണയിച്ചു. ഗെയിമില്‍ ശ്രദ്ധിച്ചില്ല. ജീവിതത്തില്‍ ഞങ്ങള്‍ക്കത് ഗുണമായി. ബിഗ് ബോസ് കഴിഞ്ഞ് പോരുമ്പോള്‍ വിഷമമായിരുന്നു. ഞങ്ങളുടെ ബിഗ് ബോസ് പ്രൈസായി കാണുന്നത്

നിലുവിനെയാണെന്നും’, ശ്രീനിഷ് പറയുന്നു. അഭിമുഖത്തില്‍ ഭര്‍ത്താവ് ശ്രീനിഷിനെ കുറിച്ച് പേളി സംസാരിച്ചിരിക്കുകയാണ്. ‘ശ്രീനി ഈഗോ ഇല്ലാത്തയാളാണ്. സ്ത്രീകള്‍ കൂടുതല്‍ പെര്‍ഫോം ചെയ്യുമ്പോഴും
വരുമാനം ഉണ്ടാക്കുമ്പോഴും ആളുണങ്ങള്‍ക്ക് പൊതുവേ ഇഷ്ടമാവാറില്ല. ശ്രീനി അങ്ങനെയല്ല.

ശ്രീനിയ്‌ക്കൊപ്പം ഞാന്‍ അത്രയും കംഫര്‍ട്ടബിളാണ്. ബിഗ് ബോസില്‍ എന്റെ കൂടെ നിന്നയാള്‍ ഇനിയിപ്പോ എന്ത് വന്നാലും കൂടെ തന്നെയുണ്ടാവും. അങ്ങനൊരു ഷോ ആണത്. എനിക്ക് ശ്രീനിയുടെ മുന്നില്‍ മനസ് തുറക്കാനാവും. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. സുഹൃത്ത് ജീവിതകാലം മുഴുവനും കൂടെയുണ്ടാവുന്നത് ഭാഗ്യമല്ലേന്ന്’

ആദ്യ ഗര്‍ഭകാലത്തും പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയതിന് ശേഷവുമൊക്കെ ശ്രീനി പേളിയെ സംരക്ഷിച്ചത് ഏറെ അഭിനന്ദനങ്ങള്‍ നേടി കൊടുത്ത കാര്യമാണ്. നിലവില്‍ വീണ്ടും അമ്മയാവാന്‍ ഒരുങ്ങുമ്പോഴും ശ്രീനിഷിന്റെ പിന്തുണയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് പേളി സംസാരിക്കുന്നുണ്ട്.

ALSO READ ബോൾഡ് ലുക്കിൽ പ്രിയതാരം… ഫോട്ടോ ഷൂട്ട്‌ ബിഹൈന്റ് വീഡിയോ വൈറൽ

Leave a Reply

Your email address will not be published.

*