മലയാളികൾ ഹൃദയത്തിലേറ്റിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ. അദ്ദേഹത്തിന്റെ ചിത്രങ്ങളായ നേരം പ്രേമം എന്നീ ചിത്രങ്ങൾ മലയാളികൾ ഹൃദയത്തിലേറ്റിയ സിനിമകളാണ്, അതിൽ പ്രേമം എന്ന സിനിമ തീർത്ത ഒരു ഓളം ഇന്നും കെട്ടടങ്ങിയിട്ടില്ല, ഈ രണ്ടു സിനിമക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ഗോൾഡ് വലിയ പരാജയമായിരുന്നു.
അതുകൊണ്ട് തന്നെ അദ്ദേഹം ആ ചിത്രത്തിന് ശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ അൽഫോൻസ് പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. താന്‍ സിനിമാ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തിയെന്നും
ആര്‍ക്കും ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അല്‍ഫോണ്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു. അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, ഞാന്‍ എന്റെ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
ഹ്രസ്വചിത്രങ്ങളും വീഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒ.ടി.ടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്ക് വേറെ മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്റര്‍വല്‍ പഞ്ചില്‍ വരുന്നതു പോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും”
എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന്റെ കുറിപ്പ് വൈറലായി മാറുകയും അതിനു തൊട്ടുപിന്നാലെ അദ്ദേഹം ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ ഇതിനോടകം തന്നെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

അതേസമയം, ‘ഗിഫ്റ്റ് എന്ന തമിഴ് ചിത്രമാണ് അല്‍ഫോണ്‍സിന്റെ പുതിയ പ്രോജക്ട്. അടുത്തകാലത്തായി അദ്ദേഹം ആരോഗ്യപരമായി അത്ര നല്ല അവസ്ഥയിൽ ആയിരുന്നില്ല, ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (ASD) തലച്ചോറിലെ ചില വ്യത്യാസങ്ങള്‍ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ്. നിരവധി പേരാണ് അദ്ദേഹത്തിന്റെ ഈ വാക്കുകളിൽ സങ്കടം അറിയിച്ചുകൊണ്ട് എത്തിയത്.
