ആരോടൊക്കയോ ഭക്തി കാണിക്കുന്നതിന് വേണ്ടി പണം വാങ്ങിയുമാണ് സുജിത്ത് ഭക്തൻ വീഡിയോ എടുത്തത്.. റോഡിന്റെ ശോചനീയാവസ്ഥ തുറന്നു കാട്ടിയ സുജിത്ത് ഭക്തനെതിരെ എംഎൽഎ മുഹമ്മദ് മുഹസിൻ, സൈബർ ഇടത്തിലും സഖാക്കളുടെ ആക്രമണം

in post

നാട്ടുകാരെ ദുരിതത്തിലാക്കുന്ന ഷൊർണൂർ-പട്ടാമ്പി റോഡിന്റെ ശോചനീയാവസ്ഥ തുറന്നു കാട്ടിയ വ്ലോ​ഗർ സുജിത്ത് ഭക്തനെതിരെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ. പട്ടാമ്പി-പെരുന്തൽമണ്ണ ഭാ​ഗത്തെ ജനങ്ങളോട് സഹതാപം തോന്നുവെന്നും റോഡ് നന്നാക്കാൻ ജനങ്ങൾ ആവശ്യപ്പെടണമെന്നും സുജിത്ത് ഭക്തൻ പറഞ്ഞിരുന്നു.

നാഷണൽ ഹൈവേയിൽ പണി നടക്കുന്നതിനാൽ യാദൃശ്ചികമായി പട്ടാമ്പി കുളപ്പുള്ളി റോഡിലൂടെ യാത്ര ചെയ്യേണ്ടി വന്നപ്പോഴാണ് റോഡിന്റെ ശോചനീയാവസ്ഥ സുജിത്ത് ഭക്തൻ വീഡിയോ എടുത്ത് പങ്കുവെച്ചത്.
ഇതോടെ കലിയിളകിയ സഖാക്കൾ സൈബറിടത്തിൽ വ്‌ളോഗറെ വലിച്ചുകീറി. പണം കൈപ്പറ്റിയാണ് വ്ലോഗർ സുജിത് ഭക്തൻ പട്ടാമ്പി കുളപ്പുള്ളി റോഡിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പരാമർശം നടത്തിയതെന്നായിരുന്നു എംഎൽഎ മുഹമ്മദ് മുഹസിന്റെ ആരോപണം.

വർക്ക് നടക്കുന്ന ഭാ​ഗം ഒഴിവാക്കിയും ആരോടൊക്കയോ ഭക്തി കാണിക്കുന്നതിന് വേണ്ടി പണം വാങ്ങിയുമാണ് സുജിത്ത് ഭക്തൻ വീഡിയോ ചെയ്തെന്നാണ് എംഎൽഎയുടെ ആരോപണം. അതേസമയം, സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ആരോപണങ്ങൾ അഴിച്ചു വിടുന്നത് ശരിയായ കാര്യമല്ലെന്നും തെറ്റുകൾ സമ്മതിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയാണ് വേണ്ടതെന്നും എംഎൽഎയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളും പ്രതികരിച്ചു.

സത്യം അറിയാവുന്ന, റോഡിന്റെ അവസ്ഥ കാരണം ദുരിതം അനുഭവിക്കുന്നവർ സുജിത്ത് ഭക്തന് പൂർണ പിന്തുണയുമായി എത്തി. മുൻപ് കേരളത്തിലെ നാഷണൽ ഹൈവേയെപ്പറ്റി വീഡിയോ ചെയ്തപ്പോൾ പിണറായി വിജയന്റെ ക്രെഡിറ്റാണിതെന്ന് വരുത്തി തീർക്കാൻ സുജിത്ത് ഭക്തന്റെ വീഡിയോ പല സഖാക്കളും പങ്കുവെച്ചിരുന്നു. ഇതേ നേതാക്കളാണ് അദ്ദേഹത്തെ ഇന്ന് വലിച്ചുകീറാൻ ശ്രമിക്കുന്നത്.

ALSO READ ഭാഗ്യയുടെ കഴുത്തിൽ ആകെയുള്ളത് ഒരു ആഭരണം മാത്രം.. കിലോക്കണക്കിന് സ്വർണ്ണം ഇടമായിരുന്നിട്ടും ലാളിത്യം നിറഞ്ഞ വധുവായി ഭാഗ്യ.. പട്ടിണിപ്പവങ്ങളുടെ നേതാക്കൾ എന്ന് പറയുന്നവരുടെ ഒക്കെ മക്കളും മരുമക്കളും കല്യാണത്തിലും ലളിതമാണ് ഇതെന്ന് മലയാളികൾ ,,

Leave a Reply

Your email address will not be published.

*