
മോഹൻലാൽ ചിത്രമായ താണ്ഡവം വഴി മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് കിരൺ റാത്തോർ. തെന്നിന്ത്യൻ സിനിമകളിൽ എല്ലാം സജീവമായ താരം ഇടയ്ക്ക് സിനിമയിൽ നിന്ന് അപ്രത്യക്ഷമായി. ഇവർ എന്ത് ജോലി ചെയ്താണ് ജീവിക്കുന്നത് എന്ന സംശയം ആയിരുന്നു
ആരാധകരിൽ പലർക്കും. ഇപ്പോൾ തന്റെ പുതിയ സംരംഭം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് നടി.
തന്നോട് ആരാധകർക്ക് സംസാരിക്കാൻ വേണ്ടി ഒരു വെബ്‌സൈറ്റ് ആണ് താരം ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. വലിയ പ്രതിഫലം ആണ് ആരാധകരുമായി സംസാരിക്കുന്നതിനു
താരം ഈടാക്കുന്നത്. ആരാധകരുമായി വീഡിയോ കാൾ ചെയ്യാനും സംസാരിക്കാനും ഒക്കെ ഉള്ള സൗകര്യവും മറ്റും എല്ലാം ഒരുക്കിയിട്ടുണ്ട്. താനുമായി ഫോൺ വിളിച്ച് മാത്രം ആരാധകർക്ക് സംസാരിച്ചാൽ മതിയെങ്കിൽ അഞ്ച് മിനിട്ടിനു പതിനാലായിരം രൂപ ആണ് താരം വിളിക്കുന്നവരിൽ
നിന്നും ഈടാക്കുന്നത്. അത് അല്ല വീഡിയോ കാൾ ആണ് ചെയ്യേണ്ടത് എങ്കിൽ ഒരു മിനിട്ടിനു ആയിരം രൂപ എന്ന കണക്കിൽ ഇരുപത്തി അഞ്ച് മിനിട്ടിന് ഇരുപത്തി അയ്യായിരം രൂപ ആണ് താരം ഈടാക്കുന്നത്. നടിയുടെ ചിത്രങ്ങൾ മാത്രം കണ്ടാൽ മതി എങ്കിൽ അതിനു വേണ്ടി
നൽകേണ്ടത് നാലായിരം രൂപയും ആണ്. അതേസമയം, കിരൺ റാത്തോറുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്താനും സംസാരിക്കാനും ഒന്നര ലക്ഷം രൂപ നൽകണം. ഇങ്ങനെ പോകുന്നു താരത്തിന്റെ പുതിയ സംരംഭത്തിന്റെ നിരക്കുകൾ.
Leave a Reply