
മികച്ച അഭിനയത്രി ആയും മോഡലായും നർത്തകിയായും പ്രേക്ഷകരുടെ മനം കവർന്ന താരമാണ് അനു സിത്താര. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അനു സിത്താര, തൻറെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഏറെ ആരാധകരെ
നേടിയെടുത്തിട്ടുണ്ട്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു കൊണ്ടാണ് അഭിനയരംഗത്ത് അനു സിത്താര ശ്രദ്ധിക്കപ്പെട്ടത്. ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ യൗവനകാലം അഭിനയിച്ചത് അനു ആയിരുന്നു. പിന്നീട് മലയാള സിനിമയിലെ
ഏറ്റവും തിരക്കേറിയ നായികമാരിൽ ഒരാളായി അനു സിത്താര വളരുകയായിരുന്നു. രാമൻറെ ഏദൻതോട്ടം എന്ന ചിത്രത്തിൽ മാലിന്യ എന്ന കഥാപാത്രമായി അനു എത്തിയപ്പോൾ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായി മലയാളി മനസ്സുകളിൽ അനു സിത്താര മാറുകയായിരുന്നു.
പിന്നീട് ക്യാപ്റ്റൻ എന്ന സിനിമയിൽ തൻറെ അഭിനയം മികവ് പുറത്തെടുത്ത് താരം ഒരു കുപ്രസിദ്ധ പയ്യന്നൂർ ടോവിനോയ്ക്കൊപ്പവും മികച്ച അഭിനയം കാഴ്ചവച്ചു. മമ്മൂട്ടിക്കൊപ്പം കുട്ടനാടൻ ബ്ലോഗിലും, പൃഥ്വിരാജ് ചിത്രമായ അനാർക്കലിയിലും, മോഹൻലാലിനൊപ്പം ട്വൽത്ത് മാനലും
താരം അഭിനയിച്ചിരുന്നു. മലയാളത്തിന്റെ പ്രതീകമായി പ്രേക്ഷകർ കാണുന്ന അനുവിനെ എന്നും സാരി പോലെയുള്ള ട്രഡീഷണൽ വേഷങ്ങളിൽ കാണാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോൾ താൻ ആദ്യമായി സാരിയുടുത്ത് അനുഭവം തുറന്നു പറയുകയാണ് താരം. തൻറെ
ജന്മദിനത്തിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് താൻ ആദ്യമായി സാരി ഉടുക്കുന്നത് എന്ന് തരം വെളിപ്പെടുത്തുന്നു. കൊച്ചിയിൽ ഒരു ഉദ്ഘാടനത്തിന് വേണ്ടി എത്തിയപ്പോഴാണ് താരം ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. അന്നൊക്കെ മമ്മിക്ക് തന്നെ ഒരുക്കി നടത്താൻ ഭയങ്കര
ഇഷ്ടമാണ് എന്ന് ഓർക്കുന്ന താരം അന്ന് ഒരു കുഞ്ഞു ഗ്രീൻ കളർ സാരിയാണ് ഉടുത്തത്. ആ കാലത്ത് കൊച്ചു കുട്ടികൾക്ക് അവരുടെ സൈസിലുള്ള സാരികൾ ഒക്കെ ലഭിക്കാറുണ്ടായിരുന്നു. സ്റ്റിച്ച് ഇടാത്ത സാരി ആയിരുന്നു താൻ ഉടുത്തത് എന്നും ഉച്ചയായപ്പോഴേക്കും അവിടെ ഇവിടെയെല്ലാം
ലൂസ് ആയിപ്പോയി എന്നും ഓർത്തെടുക്കുന്ന താരം, പിന്നീട് സ്റ്റാഫ് റൂമിൽ കൊണ്ടുപോയി തന്റെ ടീച്ചറാണ് സാരിയെല്ലാം ശരിയാക്കി തന്നത് എന്നും പറയുന്നു. അന്ന് സാരിയൊക്കെ ഉടുത്ത് ചെന്നത് കൊണ്ട് ഉച്ചയ്ക്ക് തന്നെ വീട്ടിൽ പൊക്കോളാൻ പറയുകയും ചെയ്തു എന്നും താരം പറയുന്നു.
Leave a Reply