ആദ്യം ഒരു ചുമ ആയിരുന്നു.. പക്ഷേ പിന്നെ ആണ് സംഭവം പുറത്ത് വന്നത്.. ചുമ കാര്യമാക്കാതെ കൊണ്ട് നടന്നു, സ്‌കാനിംഗിന് ശേഷമാണ് അസുഖം എന്താണെന്ന് തിരിച്ചറിഞ്ഞത്.. ബീന ആന്റണിക്ക് സംഭവിച്ചത്

in post

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്. അടുത്തിടെ കുടുംബത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ ഘട്ടത്തിൽ

ഒപ്പം നിന്ന തങ്ങളുടെ പ്രിയ ആരാധകർക്ക് നന്ദിയും കുടുംബം അറിയിച്ചിരുന്നു. ഇപ്പോൾ മൗനരാഗം സീരിയലിൽ തിളങ്ങുകയാണ് ബീന. താരത്തിന്റെ പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ആശുപത്രി കിടക്കിയിൽ അവശതയോടെ കിടക്കുന്ന ബീന ആന്റണിയെയാണ്

വീഡിയോയിൽ കാണുന്നത്. എന്തുകൊണ്ടാണ് തന്നെ വളരെ പെട്ടന്ന് ആശുപത്രിയിൽ അഡ്മിറ്റാക്കിയത് എന്നത് സംബന്ധിച്ച് തന്റെ ആരാധകർക്ക് വീഡിയോയിലൂടെ വിശദീകരണം നൽകുന്നുമുണ്ട് ബീന ആന്റണി. പൊതുവെ എനർജറ്റിക്കായി കാണപ്പെടാറുള്ള ബീന ആന്റണിക്ക്

എന്ത് സംഭവിച്ചുവെന്നായിരുന്നു ആരാധകർക്കും പ്രേക്ഷകർക്കും അറിയേണ്ടിയിരുന്നത്. ചുമ കാര്യമാക്കാതെ കൊണ്ട് നടന്നതിനാൽ ന്യുമോണിയയായി മാറി എന്നാണ് വീഡിയോയിൽ ബീന ആന്റണി പറഞ്ഞത്. തന്നെ ന്യുമോണിയ എന്ന വില്ലൻ കീഴടക്കിയെന്നും അതുകൊണ്ട് തന്നെ

കുറച്ച് ദിവസത്തേക്ക് റെസ്റ്റിലായിരിക്കുമെന്നും ബീന ആന്റണി വ്യക്തമാക്കി. തമ്പ്‌നെയിൽ കണ്ട് ആരും ഒന്നും പ്രഡിക്ട് ചെയ്യല്ലേ… ഒന്നുമില്ല ചെറിയ ന്യൂമോണിയ. ഞാൻ പെട്ടു. എല്ലാവരും ശ്രദ്ധിക്കണമെന്ന ക്യാപ്ഷനോടെയാണ് ബീന ആന്റണി തന്റെ

അസുഖത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ചുമയും കഫക്കെട്ടുമൊക്കെയാണെങ്കിലും ചുമ്മാ കിടക്കട്ടെ ഒരു റീൽ. ജഗദീഷേട്ടന്റെ ഗാനങ്ങളിൽ ഇഷ്ടപ്പെട്ട ഗാനമാണെന്ന് പറഞ്ഞായിരുന്നു ബീന കഴിഞ്ഞ ദിവസം റീൽ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായപ്പോൾ ന്യുമോണിയ

വരാൻ സാധ്യതയുണ്ടെന്ന് പലരും മുന്നറിയിപ്പ് നൽകി. അതിനുശേഷം നടിക്ക് മാരകമായ അസുഖം ബാധിച്ചുവെന്ന തരത്തിൽ വരെ ചില വാർത്തകൾ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിലൊന്നും സത്യമില്ലെന്നും ചുമ ശ്രദ്ധിക്കാതെ ന്യുമോണിയയായി

മാറിയതാണെന്നും ഭയപ്പെടാനില്ലെന്നും ബീന ആന്റണി പുതിയ വീഡിയോയിൽ പറഞ്ഞു. ‘കഴിഞ്ഞ ദിവസം ഞാനൊരു റീൽ ഇട്ടിരുന്നു. കഫക്കെട്ടും ചുമയും കാരണം നല്ലൊരു പണി കിട്ടിയെന്ന് പറഞ്ഞിരുന്നു. ചേച്ചി ന്യൂമോണിയ ആവുമെന്ന് ചിലരൊക്കെ അന്ന് മുന്നറിയിപ്പ് തന്ന് പറഞ്ഞിരുന്നു.

മുമ്പ് ഒരിക്കൽ ന്യൂമോണിയ വന്നത് ഇപ്പോഴും ആലോചിക്കാൻ വയ്യ. ഇപ്പോൾ വീണ്ടും ആ വില്ലൻ എന്നെ കീഴടക്കിയിരിക്കുകയാണ്. അഞ്ച് ദിവസത്തെ റെസ്റ്റാണ് പറഞ്ഞിട്ടുള്ളത്. ആന്റിബയോട്ടിക്ക് എടുത്തിരുന്നു. ടെസ്റ്റ് ചെയ്തപ്പോഴാണ് കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നറിഞ്ഞത്.

ഇഞ്ചക്ഷനും കാര്യങ്ങളുമൊക്കെയുണ്ട്.’ ‘ആശുപത്രിയിൽ അഡ്മിറ്റാണ്. ഇപ്പോഴത്തെ ചുമ ആരും അത്ര നിസാരമായി കാണരുത്. പൊടിക്കൈകളൊന്നും ചെയ്ത് നിൽക്കരുത്. എക്‌സ്‌റേയോ സ്‌കാനോ എന്താണ് ഡോക്ടർ നിർദേശിക്കുന്നതെന്ന് വെച്ചാൽ എടുക്കുക.

സ്‌കാനിംഗിന് ശേഷമാണ് എനിക്ക് ന്യൂമോണിയ ആണെന്നറിഞ്ഞത്. എന്തായാലും കുറച്ച് ദിവസം ഞാൻ റെസ്‌റ്റെടുക്കാൻ പോവുകയാണ്. എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണമെന്നും’, പറഞ്ഞാണ് ബീന ആന്റണി വീഡിയോ അവസാനിപ്പിച്ചത്.

ALSO READ പാർട്ടിയെ പ്രതിക്കൂട്ടിൽ ആക്കി സുരേഷ് ഗോപിക്ക് തൃശൂരിൽ തട്ടകം ഒരുക്കാൻ എത്തിയതാണ് ഈ ഡി.. നാട്ടുകാർ നിക്ഷേപിച്ച പ്പന്നം പിന്നെ അരുകൊണ്ടുപോയി.. നിങ്ങളുടെ അഭിപ്രായം പറയുക..

Leave a Reply

Your email address will not be published.

*