ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു’ ‘ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല,: വൈറല്‍ വീഡിയോയിലെ വിമര്‍ശനങ്ങളോട് സാനിയ

in post

കഴിഞ്ഞ ദിവസം സാനിയ ഇയ്യപ്പന്റെ ഒരു വീഡിയോ വൈറലായിരുന്നു. സാനിയയ്‌ക്കൊപ്പം സെൽഫിയെടുക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആയിരുന്നു അത്. നടിക്കൊപ്പം ഒരു ആരാധകന്‍ സെൽഫി എടുക്കുന്നതിനിടെ അദ്ദേഹത്തിന്റെ സുഹൃത്തോ സഹപ്രവര്‍ത്തകനോ ആയ ആള്‍ കൂടി കയറിനില്‍ക്കുന്നതാണ് വീഡിയോ. രണ്ടാമത്തെ ആള്‍ തനിക്കടുത്തേക്ക്

നില്‍ക്കുമ്പോള്‍ അകന്നുനില്‍ക്കുന്ന സാനിയയെ വീഡിയോയിൽ കാണാം. വീഡിയോ വൈറൽ ആയതോടെ നിരവധി പേർ സാനിയയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഇക്കൂട്ടർക്ക് കൃത്യമായ മറുപടി നൽകുകയാണ് താരം. ‘സാറ്റര്‍ഡേ നൈറ്റ്’ സിനിമയുടെ പ്രമോഷനിടെ ഒരാള്‍ സാനിയയോടും നടി ഗ്രേസ് ആന്റണിയോടും മോശമായി പെരുമാറിയിരുന്നു. ഈ സംഭവം താന്‍ മറന്നിട്ടില്ല എന്നു പറഞ്ഞു

കൊണ്ടാണ് സാനിയ വിശദീകരണവുമായി എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ‘ഈയിടെ ഒരു വ്യക്തിയോട് ഞാന്‍ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു സാമൂഹ്യ വീഡിയോ മാധ്യമങ്ങളില്‍ വൈറലാവുകയും അതില്‍ ചില വ്യക്തികള്‍ അവരുടെ വിയോജിപ്പ് കമന്റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു.

മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തില്‍ പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എന്റെ ജീവിതത്തില്‍ ഒട്ടും മറക്കാന്‍ പറ്റാത്ത അനുഭവം ഉണ്ടായി. ആ സംഭവത്തിന് ശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാം ഞാന്‍ ഉള്ളിലൊതുക്കിയെങ്കിലും ഓരോ തവണയും മനസിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു.

ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാല്‍ ഇതിന്റെ ഗൗരവം എല്ലാവര്‍ക്കും ഒരുപോലെയല്ലെന്ന സത്യവും ഞാന്‍ മനസിലാക്കുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അബദ്ധവശാല്‍ ഞാന്‍ അങ്ങനെ ചെയ്‌തെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു’, സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ALSO READ 'ഞങ്ങൾക്ക് അങ്ങനെ റൊമാന്റിക് സ്പാർക്ക് ഒന്നും തോന്നിയിട്ടില്ല; ആളുകൾ അങ്ങനെ ആക്കിയതാണ്': സായ് കുമാർ Read more

Leave a Reply

Your email address will not be published.

*