ആത്മഹത്യ ചെയ്യാനിരിക്കുകയായിരുന്നു! ജീവിതം തന്നെ മാറി; തനിക്ക് വന്ന മെസേജിനെക്കുറിച്ച് ലെന അന്ന് പറഞ്ഞ വാക്കുകൾ ഇങ്ങനെ

മലയാള സിനിമയിലെ മുന്‍നിര നടിയാണ് ലെന. ബിഗ് സ്‌ക്രീനിലെന്നത് പോലെ തന്നെ മിനിസ്‌ക്രീനിലും സാന്നിധ്യം അറിയിച്ച താരം. തന്റെ പ്രകടനങ്ങള്‍ കൊണ്ട് ലെന കയ്യടി നേടിയ ഒരുപാട് സിനിമകളുണ്ട്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ലെന പിന്നീട് ശക്തമായി തിരികെ വരികയായിരുന്നു. തിരിച്ചുവരവില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്വന്തമായൊരു


ഇടം കണ്ടെത്താന്‍ ലെനയ്ക്ക് സാധിച്ചു. കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു ലെന. അക്കാലത്ത് ഉയര്‍ന്നു വന്ന ക്ലബ് ഹൗസില്‍ വളരെ സജീവമായി ഇടപെട്ടിരുന്നു ലെന. ഇപ്പോഴിതാ ക്ലബ് ഹൗസ് ചര്‍ച്ചകളെക്കുറിച്ചും അതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റത്തെക്കുറിച്ചുമൊക്കെ ലെന സംസാരിക്കുകയാണ്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ്

ലെന മനസ് തുറന്നത്. ”കോവിഡ് വന്ന സമയം ഒരു ജോലിയുമില്ലാതെ വീട്ടിലിരിക്കുമ്പോഴാണ് ക്ലബ് ഹൗസില്‍ ഇങ്ങനൊരു റൂം തുടങ്ങിയത്. ഒരുപാട് പേര്‍ ജോയിന്‍ ചെയ്തു. പല ആശയങ്ങളും പങ്കുവച്ചു. പലരും അവരുടെ തിരിച്ചറിയലുകള്‍ തുറന്നു. ചിലരൊക്കെ പിന്നീട് ആ സംഭാഷണം അവസാനിച്ചപ്പോള്‍ മെസേജ് അയച്ചിരുന്നു. ആത്മഹത്യ ചെയ്യാനിരിക്കുകയായിരുന്നു.

ജീവിതം ഒരു ചര്‍ച്ചയിലൂടെ മാറിയെന്നും ചിലര്‍ പറഞ്ഞു. സൈക്കോളജി പഠിച്ചത് വെറുതെയായില്ല എന്നും ഇടയ്ക്ക് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും ആ സമയം എനിക്ക് തോന്നി” ലെന പറയുന്നു. തന്റെ വിവാഹ മോചനത്തെക്കുറിച്ചും ഈ അഭിമുഖത്തില്‍ ലെന സംസാരിക്കുന്നുണ്ട്.”ഇപ്പോഴും ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. ആറാം ക്ലാസില്‍

പഠിക്കുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാകുന്നത്. വിവാഹ സമയമെത്തിയപ്പോള്‍ ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചു. കുറേക്കാലം ഒരുമിച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരു ചെറിയ മടുപ്പ് തുടങ്ങി. ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്, ഇടയ്‌ക്കൊന്ന് തല്ലുപിടിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ രണ്ടു പേരും ഇപ്പോഴും ഒരുമിച്ച് ഉണ്ടായിരുന്നേനെ എന്ന്” എന്നാണ് ലെന പറയുന്നത്.

ലെനയുടെ അമ്മ വേഷങ്ങള്‍ എപ്പോഴും വേറിട്ടു നില്‍ക്കുന്നതാണ്. എന്നു നിന്റെ മൊയ്തീന്‍ മുതല്‍ വിക്രമാദിത്യന്‍ വരെ ലെന ചെയ്ത അമ്മ വേഷങ്ങള്‍ എന്നും പ്രേക്ഷകരുടെ മനസില്‍ നിലനില്‍ക്കുന്നതാണ്. ‘മുപ്പതുകളില്‍ ഞാന്‍ നിരവധി നടന്മാരുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. ഇനി വയസാകുമ്പോള്‍ ഏതുതരം കഥാപാത്രം ചെയ്യുമെന്ന് ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ടെന്നാണ് ലെന പറയുന്നത്.

അതേസമയം, പ്രായമുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നത് ഒരു ചലഞ്ച് തന്നെയാണെന്നും ലെന പറയുന്നു.
പക്ഷെ അത് സ്ഥിരമായി വരുമ്പോള്‍ കരിയറില്‍ പ്രശ്‌നങ്ങളുണ്ടാകും. നല്ല കഥാപാത്രങ്ങള്‍ വരുമ്പോള്‍ അത് സ്വീകരിക്കാന്‍ മനസ് പറയും. ചിലത് റിപ്പീറ്റഡ് ആയി തോന്നുമ്പോള്‍ ഇടയ്ക്ക് ബ്രേക്ക് എടുക്കാറുണ്ടെന്നും ലെന പറയുന്നു. 1998 ല്‍ പുറത്തിറങ്ങിയ സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ്

ലെനയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ നായികയായും സഹനടിയായുമെല്ലാം അഭിനയിച്ചു കയ്യടി നേടി. ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പരയിലൂടെ ടെലിവിഷന്‍ രംഗത്തും താരമായി മാറി. അഭിനയത്തിന് പുറമെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും അവതാരകയായുമെല്ലാം കയ്യടി നേടാന്‍ ലെനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒടിടി ലോകത്തും ലെന സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*