![Capture](https://thekeralamedia.in/wp-content/uploads/2023/09/Capture-2.jpg)
ഇന്ന് പറയാൻ പോകുന്നത് തലമുടിയ്ക്ക് കൊടുക്കാൻ പറ്റുന്ന നല്ലൊരു മസാജിങ്ങിനെ കുറിച്ചാണ്. മുടി നീളം വയ്ക്കാൻ ഇത് വളരെയധികം എഫക്റ്റീവ് ആണ്. ഇൻവേഷൻ മെത്തേഡ് എന്നാണ് ഇതിനു പറയുന്നത്. സാധാരണയായി എല്ലാവരും ഇരുന്നു കൊണ്ട് തല മുടിയുടെ സ്കാൽപ് നല്ല പോലെ മസാജ് ചെയ്ത് കൊടുക്കാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യാസ്തമായി ഈ മെത്തേഡിൽ തലകുനിച്ച് ആണ് മസാജ് ചെയ്യേണ്ടത്.
ഇരുന്നിട്ട് തലകുനിച്ചു ചെയ്യാം അല്ലെങ്കിൽ നിന്നിട്ട് തലകുനിച്ച് ചെയ്യാം അതും അല്ലെങ്കിൽ കട്ടിലിൽ കിടന്നു തല താഴോട്ട് ഇട്ടിട്ടും തല മസാജ് ചെയ്യാവുന്നതാണ്. സാധാരണ മസാജ് ചെയ്യുമ്പോൾ കിട്ടുന്ന എഫക്റ്റിനേക്കാൾ രണ്ടു മടങ്ങ് എഫക്റ്റ് ആണ് ഇൻവേഷൻ മെത്തേഡിലൂടെ മസാജ് ചെയ്യുമ്പോൾ കിട്ടുന്നത്. ഈയൊരു മെത്തേഡ് ചെയ്യുമ്പോൾ വല്ലാണ്ട് കുനിയേണ്ട ആവശ്യമില്ല.
തല മാത്രം ചെറുതായൊന്ന് കുനിച്ചാൽ മതിയാകും. ഈ മെസ്സേജ് ചെയ്യുമ്പോൾ തലയിലേക്കുള്ള ബ്ലഡ് സർക്കുലേഷൻ കൂടും. അതുപോലെതന്നെ കുനിഞ്ഞു നിന്നു ചെയ്യുന്നതു കൊണ്ട് ന്യൂട്രീഷൻ എല്ലാം സ്കാൽപ്പിലുള്ള മുടികളുടെ വേരിലേക്ക് വരും. അതു കൊണ്ടു തന്നെ ഹെയർ ഗ്രോത്ത് ഫാസ്റ്റ് ആകും. ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കേണ്ടത് ഈ മെത്തേഡ് തുടർച്ച ആയി ചെയ്യാൻ പാടില്ല.
ഒരാഴ്ചയോളം ഈ മെത്തേഡ് തുടർച്ചയായി ചെയ്ത് അടുത്ത ഒരാഴ്ച്ച ഈ മെത്തേഡ് ചെയ്യാതിരിക്കുക. അതായത് മാസത്തിൽ രണ്ടാഴ്ച ഇടവിട്ട് – ഇടവിട്ട് ചെയ്യുക. ദിവസത്തിൽ 15 മിനിറ്റ് വരെ കണ്ടിന്യൂസായി ചെയ്യണം.
തുടർച്ചയായി ചെയ്യാൻ സാധിക്കില്ല എന്നുണ്ടെങ്കിൽ അഞ്ചുമിനിറ്റ് റസ്റ്റ് – അഞ്ചുമിനിറ്റ് മസാജ് എന്നിങ്ങനെ 15 മിനിറ്റ് ചെയ്യാവുന്നതാണ്. 15 മിനിറ്റിനു ശേഷം പെട്ടെന്ന് തല പൊക്കാൻ ആയി ശ്രമിക്കരുത്.
തലകറക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതു പോലെ തന്നെ പ്രഗ്നന്റ് ലേഡീസ്, ബിപി ഉള്ളവർ, ഇയർ ബാലൻസിനു കുഴപ്പം ഉള്ളവർ എന്നിങ്ങനെ ഉള്ളവർ ഇൻവേഷൻ മെത്തേഡ് ചെയ്യാൻ പാടില്ല. എന്തെങ്കിലും ഹെൽത്ത് പ്രോബ്ലം ഉള്ളവർ ഡോക്ടറിനെ കൺസൾട്ട് ചെയ്തതിന് ശേഷം മാത്രം ഈ മെത്തേഡ് ചെയ്യുക. രാവിലെ അല്ലെങ്കിൽ രാത്രിയാണ് ഈ മസാജ് ചെയ്യാൻ പറ്റിയ സമയങ്ങൾ. തലയിൽ ഓയിൽ ഇല്ലാതെയും, ഓയിൽ ഇട്ടിട്ടും ഈ മസാജ് ചെയ്യാവുന്നതാണ്.
ഒന്നിങ്കിൽ കുളിക്കുന്നതിനു മുൻപ് തലയിൽ ഓയിൽ അപ്ലൈ ചെയ്ത് 15 മിനിറ്റ് ഇങ്ങനെ മസാജ് ചെയ്യാം അല്ലെങ്കിൽ രാത്രിയിൽ ചെയ്താലും മതി. എന്തൊക്കെ പരീക്ഷിച്ചു നോക്കിയിട്ടും മുടി വളരാത്തവർക്ക് ഈ മെത്തേഡ് പരീക്ഷിച്ചു നോക്കാവുന്നതാണ്. പരമാവധി റിസൾട്ട് കിട്ടുന്നതായിരിക്കും. എല്ലാവരും ഈ മെത്തേഡ് ഒരു വട്ടം ട്രൈ ചെയ്ത് നോക്കുക. ഈ മെത്തേഡിലൂടെ റിസൾട്ട് കിട്ടിയെങ്കിൽ മറ്റുള്ളവരിലേക്കും എത്തിക്കുവാൻ പരമാവധി ശ്രമിക്കുക.
Leave a Reply