
മലയാളികളുടെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു മോഹിനി. പഞ്ചാബി ഹൗസ്, പരിണയം, കലക്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് നടി പ്രീയപ്പെട്ടവളായി മാറി. വിവാഹശേഷം ചെന്നൈയിൽ കുടുംബ ജീവിതം നയിക്കുന്നതിനിടയിലും താരം സിനിമയെ ഏറെ സ്നേഹിച്ചു. അതോടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. വേഷത്തിൽ മമ്മൂട്ടിയുടെ ഭാര്യ വേഷം,
മോഹൻലാലിന്റെ ഇന്നത്തെ ചിന്താവിഷയത്തിൽ ചെറിയൊരു വേഷം ചെയ്തു. അവസാനമായി 2011 സുരേഷ് ഗോപി ചിത്രം കളക്ടറിലെ മേയർ വേഷവും ശ്രദ്ധനേടി.മോഹിനിയെ അടുത്തകാലത്തായി നമ്മൾ പല ടെലിവിഷൻ ഷോകളിലും കണ്ടിരുന്നു. മോഹിനി എന്ന പേര് ഉപേക്ഷിച്ച് ക്രിസ്റ്റീനയായി മതംമാറി സുവിശേഷ പ്രചരണരംഗത്ത് സജീവമാണ് ഈ അഭിനേത്രി ഇപ്പോൾ.
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിക്കാൻ എത്തിയ മോഹിനിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഈശോയെ തന്റെ രക്ഷകനും നാഥനുമായിട്ടാണ് താൻ കാണുന്നതെന്ന് പലകുറി മോഹിനി പറഞ്ഞിട്ടുണ്ട്. കോയമ്പത്തൂരിൽ തമിഴ് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച താരത്തിന്‍റെ ആദ്യത്തെ പേര് മഹാലക്ഷ്മി എന്നായിരുന്നു.
സിനിമയിലെത്തിയപ്പോൾ സ്വീകരിച്ച പേരാണ് മോഹിനി. പിന്നീടത് ക്രിസ്റ്റീനയായി. 2010 ൽ വിവാഹത്തോടെ അമേരിക്കയിലേക്ക് കുടിയേറിയ മോഹിനിയുടെ ശരിക്കുള്ള പേര് മഹാലക്ഷ്മി എന്നായിരുന്നുവെങ്കിലും കർത്താവിലുള്ള തന്റെ വിശ്വാസം ആണ് പിന്നീട് ക്രിസ്റ്റീന എന്ന പേരിലേക്ക് എത്തിച്ചതെന്നും മോഹിനി പറഞ്ഞിട്ടുണ്ട്. ക്രിസ്റ്റീന എന്നാൽ ക്രിസ്തുസാക്ഷി എന്നാണ്
അർഥം എന്നും താരം പറഞ്ഞിരുന്നു. വിശ്വാസത്തിലുറച്ച് ജീവിക്കാൻ അവന്റെ സഹായം കൂടിയേ തീരൂ എന്നാണ് താൻ വിശ്വസിക്കുന്നതെന്നും മോഹിനി മുൻപൊരിക്കൽ ശാലോം ടിവിയിൽ സംസാരിക്കവെ തുറന്നുപറഞ്ഞു. മോഹിനിയുടെ പൂർവ്വികർ തഞ്ചവൂർകാരാണ് . മോഹിനി വളർന്നതും പഠിച്ചതും ചെന്നൈയിലാണ്. സിനിമയുമായി ഒരു ബന്ധവും ഇല്ലായിരുന്ന
മോഹിനി തീർത്തും അപ്രതീക്ഷിമായിട്ടാണ് സിനിമയിലേക്ക് എത്തിയത്. മോഹിനിയുടെ അച്ഛന്റെ സുഹൃത്ത് വഴിയാണ് അവർ സിനിമയിലേക്ക് എത്തിയത്. 2013-ലാണ് മോഹിനി ക്രിസ്തുമതം സ്വീകരിച്ചത്. ജീവിതത്തിലെ ഇരുണ്ട ദിനങ്ങൾ കർത്താവ് മാറ്റി എന്നാണ് തന്റെ വിശ്വാസം എന്നും മോഹിനി മുൻപൊരിക്കൽ പറഞ്ഞിരുന്നു.
Leave a Reply