Archana Vijayan fulfilled her dream of becoming a doctor sitting in a wheelchair; എസ്എംഎ എന്ന രോഗം ബാധിച്ചിട്ടും ഡോക്ടർ ആവണം എന്നുള്ള തന്റെ സ്വപ്നം സഫലമാക്കിയിരിക്കുകയാണ് പാലക്കാട്ടുക്കാരി മിടുക്കി അർച്ചന വിജയൻ.തന്നെ കൊണ്ട് ഇതൊന്നും പറ്റില്ലെന്നും പറഞ്ഞവരുടെ മുന്നിൽ വാശിയോട് കൂടി പൊരുതി നേടിയെടുത്തിരിക്കുകയാണ് അർച്ചന.ഇനിമുതൽ അർച്ചനയല്ല ഡോ.അർച്ചന വിജയൻ എന്നാണ് അറിയപ്പെടുക.
സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന രോഗമായിരുന്നു അർച്ചനയ്ക്ക്. ആദ്യം അർച്ചനയുടെ ശരീരത്തിൽ ബാധിച്ച രോഗത്തോടും പിന്നീട് മുന്നില്‍ വന്നഎല്ലാ പ്രശ്നങ്ങളെയും നേരിട്ടു . അർച്ചനയുടെ ജീവിതം മാറ്റിമറിച്ചത് തന്നെ പരിചരിച്ചിരുന്ന ഡോക്ടര്‍മാരുടെ അപക്വമായ പെരുമാറ്റവും സമൂഹത്തില്‍ നേരിടേണ്ടി വന്ന ഒറ്റപെടുത്തലുകളും വേർത്തിരിവുകളുമായിരുന്നു .
എന്‍ട്രന്‍സ് പരീക്ഷയിൽ മികച്ച വിജയം നേടിയെങ്കിലും പോലും അർച്ചനയ്ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് ലഭിക്കാത്തതിനാല്‍ മെഡിസിന് സീറ്റ് നിഷേധിക്കപ്പെട്ടുകയായിരുന്നു.എന്നാൽ പിന്നീട് അതൊക്കെ തന്റെ പ്രയക്ത്നം കൊണ്ട് മറികടക്കുകയായിരുന്നു.കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് അർച്ചന തന്റെ സ്വപ്നത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയിരിക്കുകയാണ് .
ഇനി തന്നെ ലക്ഷ്യം ഹൗസ് സര്‍ജന്‍സിയും, പീഡ്യാട്രിക്സില്‍ എംഡിയും പൂര്‍ത്തിയാക്കുക എന്നതാണ്. എസ്എംഎ ബാധിതര്‍ക്കുള്ള ഏറ്റവും മികച്ച ചികിത്സാ സൗകര്യം ഒരുക്കുകയുമാണ് അര്‍ച്ചനയുടെ ഇനിയുള്ള ലക്ഷ്യം.നിരവധി ആൾക്കാരാണ് അർച്ചനയുടെ ഈ നേട്ടത്തിന് പ്രശംസിച്ചുകൊണ്ട് എത്തിയത്.
Leave a Reply