അസുഖമൊക്കെ മാറിയെന്ന് വൃദ്ധി വിശാൽ.. ‘എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി..

in post

ഇൻസ്റ്റാഗ്രാം റീൽസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ കുട്ടി താരമാണ് വൃദ്ധി വിശാൽ. ഡാൻസ് റീൽസും ഡയലോഗുമൊക്കെ പറഞ്ഞ് ചെറുപ്രായത്തിൽ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ വൃദ്ധിക്ക് സിനിമയിൽ അവസരം ലഭിക്കുക എന്നുപറയുന്നത് അതുകൊണ്ട് തന്നെ വളരെ

എളുപ്പമായിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ച വൃദ്ധി സാറാസ് എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം വേറെയും സിനിമകളിൽ വൃദ്ധി അഭിനയിച്ചു. അഭിനയത്തിലെ കുട്ടിത്തം തന്നെയാണ് വൃദ്ധിയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാൻ കാരണം.

കടുവ, 2018 തുടങ്ങിയ മലയാള സിനിമകളിലും വൃദ്ധി ഭാഗമായിട്ടുണ്ട്. കോഫീ വിത്ത് കാതൽ, തീരാ കാതൽ തുടങ്ങിയ തമിഴ് സിനിമകളിലും വൃദ്ധി അഭിനയിച്ചിട്ടുണ്ട്. അവിടെ നിന്നും വൃദ്ധിക്ക് ഒരുപാട് ആരാധകരുണ്ട്. ഇൻസ്റ്റാഗ്രാമിൽ 1.6 മില്യൺ ആരാധകരാണ് വൃദ്ധിക്ക് ഉള്ളത്.

ഈ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ വൃദ്ധി ആശുപത്രിയിൽ അഡ്മിറ്റ് ആയതിന്റെ വീഡിയോ സ്റ്റോറിയിലൂടെ പങ്കുവച്ചിരുന്നു. “എനിക്ക് കുഴപ്പം ഒന്നുമില്ല. ഇത്തിരി പനി പറ്റിയതാണ്. കുറെ പേര് വിളിച്ചിരുന്നു. കുറെ പേരുടെ അറ്റൻഡ് ചെയ്യാൻ പറ്റിയില്ല. ഹോസ്പിറ്റലിൽ തിരക്കായി പോയി.

അതുകൊണ്ടാണ് സ്റ്റോറി ഇടുന്നത്. ഇഞ്ചക്ഷൻ എടുത്തു ഇപ്പോൾ ട്രിപ്പ് ഇട്ടുകൊണ്ടിരിക്കുകയാണ്. വിളിച്ചവർക്ക് എല്ലാവർക്കും നന്ദി..”, ഇതായിരുന്നു വൃദ്ധിക്കുട്ടി ആ വീഡിയോയിൽ പറഞ്ഞത്. പിന്നീട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം വൃദ്ധി പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. “എനിക്ക് വേണ്ടി

പ്രാർത്ഥിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു..”, പനി ഭേദമായ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. നിരവധി പേരാണ് മോൾ എന്നും ആരോഗ്യവതിയായി ഇരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് കമന്റുകൾ ഇട്ടത്. മീനയുടെ പുതിയ ചിത്രത്തിലാണ് ഇപ്പോൾ വൃദ്ധി അഭിനയിക്കുന്നത്.

ALSO READ പരിപാടികൾക്ക് ഒന്നും ഞാൻ ഇപ്പോൾ പോകാറില്ല.. സാധാരണ വീട്ടമ്മ,.. സംയുക്ത

Leave a Reply

Your email address will not be published.

*