അവൻ എന്റെ സ്വകാര്യ ഭാഗങ്ങളിൽ അടിക്കുമായിരുന്നു’ പിന്നെ ചെയ്യുന്നത് :കാമുകന്റെ ക്രൂര പീഡനങ്ങൾ തുറന്നു പറഞ്ഞു നടി ഫ്ലോറ സെയ്നി

‘സ്ത്രീ’, ‘പ്രേമ കോസം’, ‘നരസിംഹ നായിഡു’ തുടങ്ങിയ നിരവധി സിനിമകളിൽ നായികയായ പ്രശസ്ത തെന്നിന്ത്യൻ നടിയാണ് ഫ്ലോറ സൈനി, ആശാ സെയ്നി എന്ന സ്ക്രീൻ നെയിമിൽ അറിയപ്പെടുന്ന താരം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ച താരം

അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ യിലൂടെ നടത്തിയ വെളിപ്പെടുത്തൽ വീണ്ടും സിനിമ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു ‘പ്രശസ്ത നിർമ്മാതാവുമായി’ തനിക്കുണ്ടായിരുന്ന പ്രണയ ബന്ധത്തെ കുറിച്ചും അന്ന് താനനുഭവിച്ച മോശം കാര്യങ്ങളും താരം വിഡിയോയിൽ തുറന്നു

പറഞ്ഞിരിക്കുകയാണ്. അയാളുടെ ക്രൂരതകൾ എണ്ണിപ്പറയുന്ന താരം തന്റെ ഇപ്പോഴത്തെ അവസ്ഥയും വിവരിക്കുന്നുണ്ട്. തന്റെ മുൻ കാമുകനും നിർമ്മാതാവുമായ ഗൗരംഗ് ദോഷിയെ കുറിച്ചാണ് ഫ്ലോറ വെളിപ്പെടുത്തിയിരിക്കുന്നത്. അയാളുമൊത്തുള്ള തന്റെ 14 മാസത്തെ ബന്ധത്തിൽ തന്നെ അയാൾ

ശാരീരികമായി ഉപദ്രവിച്ച ഓരോ കാര്യങ്ങളും നടി വിഡിയോയിൽ വെളിപ്പെടുതുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോയിൽ തന്റെ വളരെ സ്വോകാര്യമായ പല കാര്യങ്ങളും താരം പങ്കിട്ടു. ആ കാലഘട്ടത്തിലെ ചിത്രങ്ങൾ പങ്ക് വെച്ചുകൊണ്ടാണ് താരം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്

ഫ്ലോറയുടെ വാക്കുകൾ ഇങ്ങനെ :
“ഞാൻ എന്റെ ഇരുപതാം വയസ്സുമുതൽ പ്രണയത്തിലായിരുന്നു, അവൻ ഒരു പ്രശസ്ത നിർമ്മാതാവായിരുന്നു.”
“എന്നാൽ താമസിയാതെ കാര്യങ്ങൾ മാറി മറിഞ്ഞു. അവൻ എന്നോട് നിരന്തരം അസഭ്യം പറയുകയും എന്റെ മുഖത്തു മുഷ്ടി ചുരുട്ടി ഇടിച്ചു വലിയ മുറിപ്പാടുകൾ ഉണ്ടാക്കി

അത് കൂടാതെ എന്റെ സ്വോകാര്യ ഭാഗങ്ങളിൽ അവൻ വളരെ ശക്തമായി അടിക്കുമായിരുന്നു.ഏകദേശം പതിനാലു മാസത്തോളം ഞാൻ അവന്റെ തടവിലായിരുന്നു. എന്റെ ഫോൺ അവൻ എടുത്തു വച്ചിട്ട് എന്നെ ആരോടും സംസാരിക്കാൻ അനുവദിച്ചിരുന്നില്ല.


എന്നെ അഭിനയിക്കാൻ അനുവദിക്കാതെ അവൻ എന്റെ ജോലി ഉപേക്ഷിക്കാൻ എന്നെ നിർബന്ധിച്ചുകൊണ്ടിരുന്നു. ക്രൂരമായി തല്ലിച്ചതച്ചു. ഒരിക്കൽ അവൻ എന്റെ അടിവയറിനു ചവിട്ടി. അന്ന് ഞാൻ അവിടെ നിന്ന് ഓടി രക്ഷപ്പടുകയായിരുന്നു.

പിന്നീട് ഞാൻ എന്റെ മാതാപിതാക്കളുടെ അടുത്ത് അഭയം പ്രാപിച്ചു. ആ മോശം അനുഭവത്തിൽ നിന്നും രക്ഷ നേടാൻ എനിക്ക് ഒരുപാട് സമയമെടുത്തു. പതുക്കെ പതുക്കെ ഞാൻ എനിക്ക് ഇഷ്ടമുള്ള അഭിനയം എന്ൻ എന്റെ തൊഴിലിലേക്ക് തിരികെ എത്തി.

ഇപ്പോൾ ഞാൻ അതീവ സന്തുഷ്ടയാണ്. എനിക്ക് യഥാർത്ഥ സ്നേഹവും ഇപ്പോഴാണ് ലഭിച്ചത്. താരം തന്റെ വിഡിയോയിൽ പറയുന്നു. വീഡിയോയുടെ ക്യാപ്ഷ്യനായി ഫ്ലോറ കുറിച്ചത് ഇങ്ങനെയാണ്
ജീവിതം മുന്നോട്ടു തന്നെ പോകണം എന്തൊക്കെ സംഭവിച്ചാലും; നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ

ചില അനുഗ്രഹങ്ങൾ നമുക്ക് സംഭവിക്കുന്നത് ഏറ്റവും വലിയ പാഠങ്ങൾക്ക് ശേഷമാണ്. അത് ചിലപ്പോൾ തീർത്തും അപ്രതീക്ഷിതമായിരിക്കും. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ മന്ത്രികതയിൽ വിശ്വസിക്കുക.ഈ പ്രപഞ്ചത്തിനെ നിങ്ങളെ അത്ഭുതപ്പെടുത്താൻ അനുവദിക്കുക. ഞാൻ ഇപ്പോളും അത്ഭുത കഥകളിൽ വിശ്വസിക്കുന്നു ഫ്ലോറ കുറിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*