അവസാനം മുട്ട് മടക്കി,,, സിനിമ ജീവിതം തന്നെ പോവും എന്ന സാഹചര്യം ഉണ്ടാവും എന്ന് ഉറപ്പായി,,, തൃഷയോട് പരസ്യമായി മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ..

in post

ലിയോ സിനമയുമായി ബന്ധപ്പെട്ട് നടി തൃഷയ്‌ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ. ഇന്നലെ തൗസന്റ് ലൈറ്റ്‌സ് വനിതാ പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് താരം ഖേദം പ്രകടിപ്പിച്ചത്. നടി തൃഷയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ

അവരോട് മാപ്പ് പറയുന്നുവെന്ന് മൻസൂർ അലി ഖാൻ പോലീസിൽ മൊഴിനൽകുകയായിരുന്നു. ഡി.ജി.പി ശങ്കർ ജിവാളിന്റെ ഉത്തരവിനെ തുടർന്നാണ് മൻസൂർ അലി ഖാനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354എ (ലൈംഗിക പീഡനം), 509 (സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കാൻ

ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി) എന്നിവ പ്രകാരം മൻസൂർ അലി ഖാനെതിരേ കേസെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. കേസെടുത്തിന് പിന്നാലെ താൻ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ പറഞ്ഞിരുന്നു. താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും സമൂഹ മാദ്ധ്യമ പോസ്റ്റുകൾ തന്നെ പ്രശ‌സ്തനാക്കി.

അതിൽ സന്തോഷമുണ്ട്. തന്റെ വാർത്ത വള‌ച്ചൊടിക്കുകയായിരുന്നു എന്നും പറഞ്ഞു . തൃഷയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. സിനിമയിലെ പീഡന രംഗങ്ങൾ യഥാർത്ഥമാണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. വിജയ് നായകനായി എത്തിയ ‘ലിയോ’ എന്ന സിനിമയിലാണ് മൻസൂർ അലി ഖാനും നടി തൃഷയും ഒരുമിച്ചെത്തുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് താരം തമിഴ് മാദ്ധ്യമത്തിന് ഒരു അഭിമുഖം നൽകിയിരുന്നു. ഇൗ അഭിമുഖത്തിലാണ് നടൻ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയാണ് നായിക എന്നറിഞ്ഞപ്പോൾ കിടപ്പറ രംഗമുണ്ടാകുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നായിരുന്നു മൻസൂർ അലി ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

ALSO READ ഞാന്‍ പല അഡ്ജസ്റ്റ്‌മെന്റിനും തയ്യാറാണ് എന്ന് കേട്ട് വിളിച്ചവര്‍ക്ക്; അന്നുകൊടുത്ത മറുപടി ഇതാണ്; ഭരണിയുടെ വെളിപ്പെടുത്തല്‍

Leave a Reply

Your email address will not be published.

*