അറിയുന്നത് ആ നടനെ മാത്രം! മകള്‍ എന്റെ സിനിമകള്‍ കണ്ടിട്ടില്ല, അമേരിക്കന്‍ ജീവിതത്തെക്കുറിച്ച് സുചിത്ര

in post

ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞു നിന്ന നായികയായിരുന്നു സുചിത്ര. പിന്നീട് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ വിദേശത്ത് കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയിരിക്കുകയാണ് സുചിത്ര. ഈയ്യടുത്ത് സുചിത്ര പണം തരും പടം എന്ന പരിപാടിയില്‍ മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. ജഗദീഷ് അവതാരകനായ ഈ പരിപാടിയില്‍ നിന്നുമുള്ള വീഡിയോ വീണ്ടും ശ്രദ്ധ നേടുകയാണ്. 1997 ലെ മിസ് വേള്‍ഡ് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച്

സെലിബ്രിറ്റി ഗസ്റ്റ് ആയി പോയിരുന്നുവല്ലോ എന്ന് ജഗദീഷ് സുചിത്രയോട് ചോദിക്കുന്നുണ്ട്. പിന്നാലെ പരിപാടിയെക്കുറിച്ച് സുചിത്ര സംസാരിക്കുകയാണ്. ശേഷം സുചിത്രയും ജഗദീഷും ചേര്‍ന്ന് റാംപ് വാക്ക് നടത്തുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ബാംഗ്ലൂര്‍ വച്ചായിരുന്നു. പ്രിയദര്‍ശന്‍ സാര്‍ ആയിരുന്നു ഷോയുടെ സംവിധായകന്‍.

എബിസിഎല്‍ കോര്‍പ്പറേഷന്‍ ചെയ്ത ആദ്യത്തെ മിസ് വേള്‍ഡ് പാജന്റിന്റെ ഭാഗമായുള്ള പരിപാടിയായിരുന്നു അത്. കലാപരിപാടികളാണ്. എല്ലാ സംസ്ഥാനത്തു നിന്നുമുള്ള നടിമാരുമുണ്ടായിരുന്നു. കേരളത്തില്‍ നിന്നും ഞാനും മഞ്ജു വാര്യരുമായിരുന്നു. മോഹിനിയാട്ടമാണ് ചെയ്തത്. തമിഴ് നാട്ടില്‍ നിന്നുമായിരുന്നു ശോഭനയുമായിരുന്നുവെന്നും സുചിത്ര പറയുന്നുണ്ട്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം

അമേരിക്കയില്‍ സന്തോഷത്തോടെ കഴിയുകയാണ് താനെന്നാണ് സുചിത്ര പറയുന്നത്. ഭര്‍ത്താവ് മുരളി, മകള്‍ നേഹ. ഡാലസിലാണ് സ്ഥിരതാമസമാണ്. അവിടുത്തെ ജീവിതം വളരെ വേഗതയുള്ളത്. സോഷ്യലി ആക്ടീവല്ല ഞാന്‍. 2015 വരെ ഡാന്‍സ് ക്ലാസുണ്ടായിരുന്നു. പിന്നെ ഐടിയിലേക്ക് മാറി. ഐടിയില്‍ കലാപരമായ കഴിവുകള്‍ക്ക് ഇടമില്ല. മകള്‍ ഇപ്പോള്‍ പതിനൊന്നാം ക്ലാസിലാണ് പഠിക്കുന്നതെന്നും സുചിത്ര പറയുന്നു. നമ്പര്‍ 20യില്‍ അഭിനയിക്കുമ്പോള്‍ എനിക്കുണ്ടായിരുന്ന പ്രായമാണ് മകള്‍ക്കെന്നാണ് സുചിത്ര പറയുന്നത്.

മുരളി കാനഡ ആസ്ഥാനമാക്കിയുള്ള ബാങ്കില്‍ പ്രോഗ്രാം മാനേജര്‍ ആണ്. നേഹ അവിടുത്തെ പിള്ളേരെ പോലെ മലയാള സിനിമ അധികം കണ്ടിട്ടില്ല. എന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല. അവള്‍ ജീവിതത്തില്‍ ആദ്യം കണ്ട മലയാള സിനിമ ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ ആണ്. അവള്‍ക്ക് ആകെ അറിയുന്ന നടന്‍ അപ്പുക്കുട്ടനാണ്. അപ്പുക്കുട്ടന്റെ ഷോയിലേക്കാണെന്ന് പറഞ്ഞാണ് ഞാന്‍ വന്നതെന്നും സുചിത്ര പറയുന്നു.

നേരത്തെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ ഇടവേളയെക്കുറിച്ചുമൊക്കെ സുചിത്ര സംസാരിക്കുന്നുണ്ട്. എല്ലാ നടിമാരും കല്യാണം കഴിഞ്ഞാല്‍ കുറഞ്ഞത് ആ രാജ്യത്തെങ്കിലും നില്‍ക്കും. എന്നെ സംബന്ധിച്ച് ഞാന്‍ കല്യാണം കഴിഞ്ഞതിന് ശേഷം രാജ്യവും കള്‍ച്ചറും വിട്ടു. സിനിമയിലഭിനയിച്ചു എന്ന് പറയുന്നത് കഴിഞ്ഞ ജന്‍മത്തിലെ പോലൊരു ഫീലാണ്. അത്ര മാത്രം കള്‍ച്ചറല്‍ ഗ്യാപ്പ് സംഭവിച്ചുവെന്നാണ് സുചിത്ര പറഞ്ഞത്. എന്റെ ഭര്‍ത്താവ് മലയാളിയല്ല.

പുള്ളി വളരെ വര്‍ഷങ്ങളായി അമേരിക്കയില്‍ ജീവിക്കുന്ന വ്യക്തിയാണ്. പിന്നെ ഞാന്‍ ഇടയ്ക്ക് നാട്ടില്‍ വന്ന് ഷോ ചെയ്യുന്ന വ്യക്തിയുമില്ല. അവിടെ പുതിയൊരു ജന്‍മം പോലെയാണ് എല്ലാം പഠിച്ചതും. അമേരിക്കന്‍ കള്‍ച്ചറുമായി ഇന്ത്യയിലേതിന് ഒരു ബന്ധവുമില്ലെന്നും സുചിത്ര പറയുന്നു. എല്ലാം ആദ്യം മുതലേ തുടങ്ങേണ്ടി വന്നു. ഭാഷ മുതല്‍ എല്ലാ അര്‍ത്ഥത്തിലും ഞാനവിടെ പുതിയ ജീവിതം തുടങ്ങിയെന്നാണ്

താരം പറയുന്നത്. ‘നാട്ടില്‍ നിന്ന് പോവുമ്പോള്‍ പഠിത്തം പൂര്‍ത്തിയാക്കാന്‍ പറ്റാത്തതിന്റെ വിഷമമുണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ സമയമുണ്ടായിരുന്നു. കുറേ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ ചെയ്തു. എനിക്ക് പരിചയമില്ലാത്ത മേഖലയാണ് ഐടി. ഭര്‍ത്താവ് ഐടി മേഖലയിലാണ്. അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. എന്റെ ഭാ?ഗ്യത്തിന് പെട്ടെന്ന് ജോലി കിട്ടിയെന്നും സുചിത്ര പറയുന്നു.


തിരുവനന്തപുരം സ്വദേശിയായ സുചിത്ര ബാലതാരമായാണ് സിനിമയിലെത്തുന്നത്. പിന്നീട് നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. പിന്നീട് തുടര്‍ച്ചയായി നിരവധി ഹിറ്റുകളിലെ നായികയായി. ജഗദീഷിനൊപ്പം നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട്. 2002 ലായിരുന്നു സുചിത്രയുടെ വിവാഹം. വിവാഹ ശേഷം താരം സിനിമയില്‍ നിന്നെല്ലാം മാറി നില്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published.

*