അമ്മ മരിച്ച് കാണാൻ പോയപ്പോൾ നന്നായി ഡ്രെസ് ചെയ്ത് ലിപ്സ്റ്റിക്കൊക്കെയിട്ട് ഒരുങ്ങിയാണ് പോയത്- വനിത വിജയകുമാർ,,, ഇതൊക്കെ ആരെ കാണിക്കാന് ആണെന്ന് കമന്റ്സ്

in post

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ വിവാദങ്ങൾ സ്യഷ്ടിച്ച താരമാണ് നടിയും ബിഗ് ബോസ് താരവുമാണ് വനിത വിജയകുമാർ. പലപ്പോഴും ഈ താരത്തിന്റെ പേര് വാർത്തകളിൽ നിറയാറുണ്ട്. തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞും വനിത എത്താറുണ്ട്.

സിനിമാ താരങ്ങളായ പ്രീത വിജയകുമാർ, അരുൺ, ശ്രീദേവി എന്നിവരാണ് വനിതയുടെ സഹോദരങ്ങൾ. അരുൺ വിജയകുമാർ വനിതയുടെ അർധ സഹോദരനാണ്. വിജയകുമാറിന്റെ മുൻ ഭാര്യയിൽ പിറന്ന മകനാണ് അരുൺ. രണ്ട് ഭാര്യമാരാണ്

വിജയകുമാറിനുണ്ടായിരുന്നത്. മുത്തുക്കണ്ണ് എന്നാണ് ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ പിറന്ന മക്കളാണ് അരുൺ, കവിത, അനിത എന്നിവർ. രണ്ടാം ഭാര്യ മഞ്ജുളയിൽ പിറന്നവരാണ് വനിതയും പ്രീതയും ശ്രീദേവിയും. ഇപ്പോഴിതാ തന്റെ

അമ്മയെ കുറിച്ചാണ് നടി വനിത പറയുന്നത്. പെൺകുട്ടികൾ എപ്പോഴും ഒരുങ്ങി നടക്കണമെന്ന അഭിപ്രായക്കാരിയാണ് അമ്മയെന്ന് നടി പറയുന്നു. അമ്മയുടെ മരണ വിവരം അറിഞ്ഞപ്പോൾ താൻ നന്നായി ഒരുങ്ങിയാണ് പോയത്. ലിപ്സ്റ്റിക്ക്

കാണുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരിക മമ്മിയെയാണ്. ലിപ്സ്റ്റിക്ക് ഇടാൻ എന്നെ ഏറ്റവും കൂടുതൽ നിർബന്ധിക്കാറുള്ളതും മമ്മിയാണ്. അമ്മ എഴുന്നേറ്റ് വരുമ്പോഴെ പറയു ലിപ്സ്റ്റിക്ക് ഇടാൻ. അമ്മ എപ്പോഴും എന്ത് വന്നാലും ഒരു ചുവന്ന ലിപ്സ്റ്റിക്ക് ഇട്ടിട്ടുണ്ടാവും.

ഞാൻ ലിപ്‌സിറ്റിക്ക് ഇട്ടില്ലെങ്കിൽ അമ്മ വഴക്ക് പറയും. അതുപോലെ അമ്മ മരിച്ചുവെന്ന് അറിഞ്ഞശേഷം കാണാൻ വീട്ടിലേക്ക് പോയപ്പോൾ നന്നായി ഡ്രെസ് ചെയ്ത് ഒരുങ്ങിയാണ് ഞാൻ പോയത്. സിൽക്കിലുള്ള അമ്മയ്ക്ക് ഇഷ്ടമുള്ള പിങ്ക് കളറിലുള്ള ഒരു ബ്രൈറ്റ്

കുർത്തി ധരിച്ച് പിങ്ക് ലിപ്സ്റ്റിക്കും ഇട്ടാണ് ഞാൻ പോയത്. ആളുകൾ എന്ത് വിചാരിച്ചാലും ഒരുങ്ങിയെ പോകൂവെന്ന് ഞാൻ തീരുമാനിച്ചിരുന്നു. കാരണം അമ്മ എന്നെ അവസാനമായി കാണുമ്പോൾ ഞാൻ നന്നായി ഒരുങ്ങി വേണ്ടേ ചെല്ലാൻ, വനിത പറഞ്ഞു.

ALSO READ കന്യകയാണോ എന്ന ഞരമ്പന്റെ ചോദ്യത്തിന് ചുട്ട മറുപടി കൊടുത്ത് നിവേത തോമസ്.. അന്ന് ഉണ്ടായ സംഭവം ഇങ്ങനെ

Leave a Reply

Your email address will not be published.

*