അമ്മ ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടികളുടെ ഉപയോഗിച്ച വസ്ത്രങ്ങളായിരുന്നു ഞങ്ങള്‍ ധരിച്ചത്, സമാധാനം എന്താണെന്ന് അറിയാത്ത കുട്ടിക്കാലം! തലമുടിയുടെ പേരിൽ നേരിട്ടത് കുടുംബം നോക്കാന്‍ ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ ജോലിക്ക് പോയി, ദുരിത ജീവിതം തുറന്നുപറഞ്ഞ് അന്ന ചാക്കോ

മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതയാണ് അന്ന ചാക്കോ. പ്രേക്ഷകര്‍ക്ക് ഇടയില്‍ വളരെ പെട്ടെന്ന് ശ്രദ്ധേയ ആയ അവതാരകയും നടിയുമാണ് അന്ന ചാക്കോ. വളര്‍ന്ന് കാട് പോലെ നില്‍ക്കുന്ന ചുരുണ്ട മുടിയിലൂടെയാണ് അന്ന ചാക്കോ പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചത്.

ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അന്ന ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. ഇന്ന് സ്റ്റാര്‍ മാജിക്കിലെ സ്ഥിര സാന്നിധ്യമാണ് അന്ന ചാക്കോ. പലപ്പോഴും അടിപൊളി കൗണ്ടറുകള്‍ നടത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍

അന്നക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അത്രത്തോളം ചിരിയും സന്തോഷവും നിറഞ്ഞതല്ല അന്നയുടെ യഥാര്‍ത്ഥ ജീവിതം. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അന്ന. തന്റേത് സമാധാനം എന്തെന്ന് അറിയാത്ത കുട്ടിക്കാലമായിരുന്നുവെന്നും

അച്ഛന് ഇപ്പോഴും തന്‌റെ മുഴുവന്‍ പേരോ താന്‍ എന്താണ് ചെയ്യുന്നതെന്നോ ഒന്നും അറിയില്ലെന്നും അന്ന പറയുന്നു. വീടൊക്കെ നോക്കുന്നത് അമ്മയായിരുന്നു. അമ്മ ജോലിക്ക് പോയിരുന്നത് തങ്ങളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടിട്ടായിരുന്നുവെന്നും അമ്മ ജോലി

ചെയ്തിരുന്ന വീട്ടിലെ കുട്ടികള്‍ ഉപയോഗിച്ച വസ്ത്രങ്ങളായിരുന്നു തങ്ങള്‍ ഉപയോഗച്ചിരുന്നതെന്നും അമ്മ വളരെ കഷ്ടപ്പെട്ടെട്ടാണ് തങ്ങളെ വളര്‍ത്തിയതെന്നും അന്ന പറയുന്നു. താന്‍ അതിഭീകരമായി ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുണ്ട്. തന്റെ തലമുടി കാരണം നീഗ്രോ കാപ്പിരി തുടങ്ങിയ പേരുകളായിരുന്നു പലരും തന്നെ

വിളിച്ചിരുന്നതെന്നും തനിക്ക് ഏഴാമത്തെ വയസ്സില്‍ പാനിക് അറ്റാക്കുണ്ടായിട്ടുണ്ടെന്നും കുടുംബം നോക്കാനായി ചെറിയ പ്രായത്തില്‍ തന്നെ താന്‍ ജോലിക്ക് പോയി തുടങ്ങിയിരുന്നുവെന്നും താന്‍ എന്തൊക്കെ സംഭവിച്ചാലും ജീവിതത്തില്‍ തളരാതെ മുന്നോട്ട് പോകുമെന്നും അന്ന പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*