അമ്മോ കിടിലൻ.. ഷൈൻ ടോം ചാക്കോയുടെ നൂറാം സിനിമ; കമൽ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്

in post

ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയുടെ ടീസർ പുറത്ത്.ഷൈൻ ടോം ചാക്കോയുടെ നൂറാമത്തെ ചിത്രം കൂടിയാണ് വിവേകാനന്ദൻ വൈറലാണ്.

സ്വാസികയും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കോമഡി- എന്റർടൈനർ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രം സംവിധായകൻ കമലിന്റെ തിരിച്ചുവരവ് കൂടിയായിരിക്കും എന്നാണ് പ്രേക്ഷകർ കണക്കുകൂട്ടുന്നത്. മെറീന മൈക്കിൾ,

ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ALSO READ അയൽവാസിയായ സ്ത്രീയുമായി ബന്ധപ്പെടാൻ തുരങ്കം നിർമ്മിച്ച് യുവാവ്, അവസാനം സംഭവം പുറത്ത്.

Leave a Reply

Your email address will not be published.

*