“അമ്മേ ഞാൻ ഇപ്പോൾ വീട്ടിൽ എത്തും..” എന്ന് ഫോണിൽ പറഞ്ഞു. സൗമ്യയുടെ കാറിന് പുറകിൽ എത്തി അവർ കാർ വളഞ്ഞു. മലയാളി മാധ്യമ പ്രവര്‍ത്തകkക്ക് അന്ന് സംഭവിച്ചത്

in post

പതിനഞ്ചു വർഷങ്ങൾക്ക് ശേഷം മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊ, ല്ലപ്പെട്ട കേസിൽ കോടതി വിധി പ്രസ്താവിച്ചു. കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് ഡൽഹി സാകേത് കോടതി കണ്ടെത്തി. പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ് സേത്തി, അജയ് കുമാർ എന്നിവർ കുറ്റക്കാരാണെന്ന് ഡൽഹിയിലെ സാകേത് കോടതി കണ്ടെത്തി.

ഇവരുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും എന്ന് കോടതി പറഞ്ഞു. പ്രതികൾക്ക് വ, ധശിക്ഷ നൽകണമെന്നാണ് പ്രോസ്സിക്യൂഷൻ ആവശ്യം. കേസിൽ ശിക്ഷ വിധിച്ചിട്ടില്ലെങ്കിലും പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിനാൽ നീതി ലഭിച്ചെന്ന് സൗമ്യയുടെ അച്ഛൻ പറഞ്ഞു. പതിനഞ്ച് വർഷത്തിന് ശേഷം കേസിൽ നീതി ലഭിച്ചെന്നും താൻ സന്തോഷവാനാണെന്നും ഡൽഹി പോലീസ് സ്‌പെഷ്യൽ കമ്മീഷണറും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന എച്ച്.ജി.എസ്. ധരിവാളും മാധ്യമങ്ങളോട് പറഞ്ഞു.

ഡൽഹി പോലീസിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ സംഭവമായിരുന്നു. ഈ കേസിൽ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റിപ്പുറം പേരശ്ശന്നൂർ മേലേകിഴിപ്പള്ളി അംഗവും ഡൽഹിയിലെ വോൾട്ടാസ് ഇന്റർനാഷണൽ ജീവനക്കാരനുമായിരുന്ന കൊടുങ്ങല്ലൂർ പൂവപ്പള്ളിമഠത്തിൽ വിശ്വനാഥന്റെയും മാധവിയുടെയും മകളാണ് സൗമ്യ വിശ്വനാഥൻ.

ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ടി.വി. ചാനലിൽ (ഹെഡ്‌ലൈൻസ് ടുഡേ) പ്രൊഡ്യൂസറായിരുന്നു സൗമ്യ. ദീർഘകാലം മാതാപിതാക്കൾക്കൊപ്പമാണ് ഡൽഹിയിൽ സൗമ്യ താമസിച്ചിരുന്നത്. ഏക സഹോദരി ശുഭ ഭർത്താവിനൊപ്പം വിദേശത്തായിരുന്നു ജോലി. 2008 സെപ്തംബർ 30-ന് രാവിലെ വരെ സൗമ്യയ്ക്ക് ടി.വി. ചാനലിൽ ജോലി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മാലേഗാവിലും ഗുജറാത്തിലുമുണ്ടായ ബോംബ് സ്‌ഫോടനങ്ങളെ തുടർന്ന് ജൻദേവാലനിലെ ചാനൽ ഓഫീസിൽ തിരക്കിലായിരുന്നു സൗമ്യ.

ഈ ജോലികളെല്ലാം പൂർത്തിയാക്കി ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സൗമ്യ ജൻദേവനിലെ ഓഫീസിൽ നിന്ന് സ്വന്തം കാറിൽ വസന്ത്കുഞ്ചിലെ വീട്ടിലേക്ക് പോയി. ഓഫീസിൽ നിന്നിറങ്ങിയ ശേഷം സൗമ്യ വീട്ടുകാരെ ഫോണിൽ വിളിച്ചു. പത്തുമിനിറ്റിനുള്ളിൽ ഫ്ലാറ്റിൽ എത്തുമെന്നായിരുന്നു ഫോൺ സന്ദേശത്തിൽ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് വിശ്വനാഥനിലേക്കും മാധവിയിലേക്കും എത്തിയത് ഡൽഹി പോലീസിന്റെ ഫോൺ കോളായിരുന്നു.

മകൾ അപകടത്തിൽ പെട്ടെന്നും ഡൽഹി എയിംസിലെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ ബന്ധുക്കൾ ആശുപത്രിയിലെത്തുമ്പോഴേക്കും സൗമ്യ മ, രിച്ചിരുന്നു. വസന്ത്കുഞ്ച് മാളിന് സമീപം നെൽസൺ മണ്ടേല റോഡിൽ സൗമ്യ സഞ്ചരിച്ചിരുന്ന മാരുതി സെൻ കാർ അപകടത്തിൽപ്പെട്ടതായാണ് പോലീസിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരം. റോഡ് ഡിവൈഡറിൽ ഇടിച്ച നിലയിലാണ് കാർ കണ്ടെത്തിയത്.

സംഭവം ആദ്യം കണ്ടത് ഒരു സൈക്കിൾ യാത്രക്കാരനാണ്. ഇതുവഴി വന്ന മറ്റൊരു കാർ യാത്രക്കാരനെ വിവരമറിയിച്ചു. തുടർന്ന് ഈ കാർ ഡ്രൈവർ പോലീസിന് വിവരം കൈമാറി. പ്രാഥമിക അന്വേഷണത്തിനൊടുവിൽ അപകടമരണമെന്ന് കരുതിയ സംഭവം കൊ, ലപാതകമാണെന്ന് പോലീസിന് വ്യക്തമായി. വെടിയേറ്റാണ് സൗമ്യ കൊ, ല്ലപ്പെട്ടതെന്നും തലയ്ക്ക് വെടിയേറ്റതാണെന്നും പരിശോധനയിൽ കണ്ടെത്തി.

ALSO READ യൂട്രസ് റിമൂവലിനു ശേഷം ഇപ്പോൾ പൂർണ്ണ ആരോഗ്യവതി.. കിടിലൻ ലൂക്കിൽ തിരിച്ചെത്തി മഞ്ചു സുനിച്ചൻ.. മാറ്റം കണ്ട് കയ്യടിച്ച് ആരാധകർ ..

നാടൻ തോക്കിൽ ഉപയോഗിച്ച ബുള്ളറ്റാണ് സൗമ്യയുടെ ജീവനെടുത്തത്. ഇതിന് പുറമെ കാറിന്റെ നമ്പർ പ്ലേറ്റിൽ ബുള്ളറ്റ് അടയാളവും ഉണ്ടായിരുന്നു. മോഷണം ലക്ഷ്യമിട്ട് പ്രാദേശിക ക്രിമിനലുകളാണ് സൗമ്യയുടെ ജീവനെടുത്തതെന്നാണ് ഡൽഹി പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, സൗമ്യയുടെ കാറിൽ നിന്ന് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നത് കേസിന്റെ ദുരൂഹത വർധിപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പോലീസ് ആവർത്തിച്ചെങ്കിലും നാടൻ തോക്കിന്റെ അംശവും മറ്റ് ചില ചെറിയ വിവരങ്ങളും അല്ലാതെ മറ്റൊന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.

സൗമ്യയുടെ ഘാതകരെ പിടികൂടാതെ അന്വേഷണം ഇഴഞ്ഞതോടെ ഡൽഹിയിൽ മാധ്യമപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ മാധ്യമപ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. സൗമ്യയുടെ ബന്ധുക്കളും മാധ്യമപ്രവർത്തകരും ചേർന്ന് സോഷ്യൽ മീഡിയയിൽ ‘ജസ്റ്റിസ് ഫോൺ സൗമ്യ’ ക്യാമ്പയിൻ ആരംഭിച്ചു.

2009 മാർച്ചിൽ ഡൽഹിയിൽ കോൾ സെന്റർ ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊ, ലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിലായിരുന്നു. സൗമ്യ വധക്കേസിലെ ഒന്നും രണ്ടും പ്രതികളായ രവി കപൂറും രണ്ടാം പ്രതിയായ അമിത് ശുക്ലയും ജിഗിഷ വധക്കേസിൽ 2009-ൽ പോലീസ് പിടിയിലായിരുന്നു.

പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ 2008 സെപ്തംബറിൽ സൗമ്യ വിശ്വനാഥനെ കൊ, ലപ്പെടുത്തിയതായും ഇവർ വെളിപ്പെടുത്തി. ജിഗിഷ വധക്കേസിൽ കണ്ടെത്തിയ നാടൻ തോക്ക് സൗമ്യ കേസിലും നിർണായക തെളിവായി. തുടർന്ന് കേസിലെ മറ്റ് പ്രതികളായ ബൽജീത് മാലിക്, അജയ് സേത്തി, അജയ് കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി എൻസിആറിലും ബാധകമായ മഹാരാഷ്ട്ര ഓർഗനൈസ്ഡ് ക്രൈം ആക്ട് (മാകോക്ക) പ്രതികൾക്കെതിരെ ചുമത്തി.

2009ൽ ഡൽഹി സാകേത് കോടതിയിൽ അഞ്ച് പ്രതികൾക്കുമെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് സൗമ്യ ഒറ്റയ്ക്ക് വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യുവതിയെ പിന്തുടർന്ന് കാർ തടയാൻ ശ്രമിച്ചെങ്കിലും സൗമ്യയുടെ വാഹനം മുന്നോട്ട് നീങ്ങി. ഇതോടെ പ്രതികൾ സൗമ്യക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാടൻ തോക്ക് ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. ഈ തോക്കും പ്രതികൾ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. ഇതേ കാർ സൗമ്യയുടെ വാഹനത്തെ പിന്തുടർന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published.

*