അമ്മയുടെ നെടും തൂണ് ഇടവേള ബാബു തന്നെ..! അമ്മയിൽ നിന്ന് രാജി വെക്കാനൊരുങ്ങി.. തടഞ്ഞത് മമ്മൂക്കബാബുവിനെ വിട്ടൊരു അമ്മയില്ല.

in post

അന്ന് തന്നെ തടഞ്ഞത് മെഗാസ്‌റ്റാർ മമ്മൂട്ടിയാണെന്നും വെളിപ്പെടുത്തി ഇടവേള ബാബു. മമ്മൂക്ക തന്നെ പറ്റി പറഞ്ഞ വാക്കുകൾ അത്ഭുതപ്പെടുത്തിയെന്നും അമ്മ ജനറൽ സെക്രട്ടറി കൂടിയായ നടൻ വ്യക്തമാക്കി. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇടവേള ബാബു. അമ്മയിൽ നിന്ന് രാജിക്കൊരുങ്ങിയപ്പോൾ മമ്മൂക്ക വേദിയിൽ വന്ന് പറഞ്ഞ വാക്കുകളാണ് ഇടവേള ബാബു ഇപ്പോൾ പറയുന്നത്.

‘ചെയ്യുന്ന കാര്യങ്ങൾ വിശദീകരിക്കണമെന്നില്ല ബാബു. നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാം. എല്ലാവരും അത് അനുഭവിക്കുന്നതാണ്. ബാബുവാണ് അമ്മയുടെ സാരഥി. ബാബു വേണം, ബാബുവിനെ വിട്ടൊരു അമ്മയില്ല’ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞതെന്ന് ഇടവേള ബാബു പറയുന്നു. അദ്ദേഹത്തെ അറിയാൻ പറ്റിയ സന്ദർഭമായിരുന്നു അതെന്നും ഇടവേള ബാബു പറഞ്ഞു.

‘മമ്മൂക്കയുടെ മനസിൽ എന്നെക്കുറിച്ച് അങ്ങനയൊരു ധാരണയുണ്ട്. അങ്ങനെയൊരു വിശ്വാസമുണ്ട് എന്ന് കൂടി പ്രകടിപ്പിച്ച ദിവസമായിരുന്നു അത്. ഇനി തുടരാനില്ല, അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞിടത്താണ് മമ്മൂക്ക കേറി വന്ന് ഇങ്ങനെ പറഞ്ഞത്’ ഇടവേള ബാബു കൂട്ടിച്ചേർത്തു. അന്തരിച്ച മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റിനെ കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവച്ചു.

മഴനനഞ്ഞ യാത്രയിൽ കണ്ടുപരിചയപെട്ട മുഖമാണ് ഇന്നും ഇന്നസെന്റിന് എന്നാണ് ഇടവേള ബാബു പറഞ്ഞത്. ഗൗരവം ഇല്ലാതെ സിനിമയെ കണ്ട ആളാണ് താൻ, തലതിരിഞ്ഞ ഒരു ചോദ്യമാണ് തന്നെ സിനിമാക്കാരൻ ആക്കിയതെന്നും ഇടവേള ബാബു വ്യക്തമാക്കി.’ഒരു മകന്റെ സ്ഥാനമാണ് എനിക്ക് ഇന്നസെന്റേട്ടൻ തന്നത്, അദ്ദേഹം അത് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ അവസാന

നാളുകളിൽ ആ റൂമിന്റെ മുൻപിൽ നിന്നുംഞാൻ മാറിയിട്ടില്ല’ ഇടവേള ബാബു പറഞ്ഞു. അവസാന നാളുകളിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന് അറിയാമായിരുന്നു ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന്. തന്റെ അടുത്ത് പലപ്പോഴായി അദ്ദേഹം അത് പറഞ്ഞിട്ടുമുണ്ടെന്നും നടൻ ചൂണ്ടിക്കാട്ടി. ആരുടെ മുൻപിലും കൈ നീട്ടാൻ ഒരു അവസരം ഉണ്ടാകരുത്. എന്റെ പേരിൽ


ഒരു പിരിവ് നടത്തരുതെന്നും ആ കാര്യം പ്രത്യേകം ശ്രദ്ധിക്കണം, മാന്യമായി യാത്ര ആക്കണമെന്നും ഇന്നസെന്റ് പറഞ്ഞിരുന്നതായി ഇടവേള ബാബു വെളിപ്പെടുത്തി. സിനിമാക്കാരുടെ ഇടയിൽ വളരെ നല്ലൊരു യാത്ര അയപ്പ് അദ്ദേഹത്തിന് കൊടുക്കാൻ സാധിച്ചു. ഇന്നും അദ്ദേഹത്തിന്റെ കുഴിമാടത്തിൽ ആളുകൾ വന്നു പ്രാർത്ഥിക്കുന്നുണ്ടെന്നും നടൻ ചൂണ്ടിക്കാട്ടി.
ALSO READ ഇതെന്നെ ഉദ്ദേശിച്ച്.. എന്നെ മാത്രം ഉദ്ദേശിച്ച്.. ശരീരം മാർക്കറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്ന നടിമാർ പരിചയപ്പെടുത്തുന്നത് മോശം ട്രെൻഡ്, ഫറ ഷിബ്ലയുടെ വാക്ക് ഹണി റോസിനെതിരെയെന്ന് സോഷ്യൽ മീഡിയ

Leave a Reply

Your email address will not be published.

*